focus articles

Back to homepage

അഗുംബെയുടെ മഴ – വി ആര്‍ ജയരാജ്

അഷ്ടദിക്കുകളും നിറഞ്ഞുനിന്ന പുകമഞ്ഞിലൂടെ ഊര്‍ന്നിറങ്ങുന്ന മഴനൂലുകള്‍ക്കിടയിലൂടെയാണ് ആ ജൂലൈമാസ മധ്യത്തില്‍ അഗുംബെ എന്നെ സ്വീകരിച്ചത്. കോലാഹലങ്ങളില്ലാത്ത മാരി. മഴനൂലുകള്‍, തകര്‍ത്തുപെയ്‌തൊരു മഴയുടെ ബാക്കിപത്രമാണെന്നു വഴിയരികിലൂടെ കുത്തിയൊലിച്ചുപായുന്ന കലക്കവെള്ളം ഓര്‍മിപ്പിക്കുന്നു. ചിറാപുഞ്ചി കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടം ഈ കുഞ്ഞു കന്നഡ പ്രദേശം. തെക്കിന്റെ ചിറാപുഞ്ചി. ജൈവവൈവിധ്യങ്ങളുടെ അമൂല്യമായ ആകരം. ഔഷധസസ്യങ്ങളുടെ കലവറ. രാജവെമ്പാലകളുടെ

Read More

ഹൈറേഞ്ചിലെ ഓര്‍മ്മപ്പെയ്ത്ത് – അന്നക്കുട്ടി ജേക്കബ്

(കുടിയേറ്റ ജീവിതത്തെ ഈറനണിയിച്ച മഴയോര്‍മ്മകളിലൂടെ..) മലക്കിടപ്പിലുള്ള കുഞ്ഞിനേയുംകൊണ്ട് പാലായില്‍ നിന്നും ഹൈറേഞ്ചി ലേക്ക് ബസ്സ് കയറുമ്പോള്‍ അപരിചിതമായ ചില അറിവുകളും ആകുലതകളും മാത്രമായിരുന്നു മനസ്സില്‍. അതിരാവിലെ പാലായില്‍ നിന്നു യാത്ര തിരിച്ചാല്‍ മാത്രമേ സന്ധ്യയോടടുത്ത് ഇടുക്കി ഹൈറേഞ്ചിലെ അയ്യപ്പന്‍കോവിലില്‍ ബസ്സ് യാത്ര അവസാനിക്കൂ. ആ യാത്ര ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. മുണ്ടക്കയത്തുനിന്ന് കുട്ടിക്കാനം

Read More

മഴക്കാലത്തെ കടലോരക്കാഴ്ചകള്‍ – പി.റ്റി. മാത്യു

കടലില്‍ മഴ പെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. ജലപ്പരപ്പില്‍ പതിക്കുന്ന ഓരോ ജലത്തുള്ളിയും കടലില്‍ അലിഞ്ഞില്ലാതാകുന്ന മനോഹര ദൃശ്യം. ഓരോ ജലത്തുള്ളിയെയും മാറോടണച്ച് സ്വന്തമാക്കുന്ന സ്‌നേഹമയിയായ കടലമ്മ. മഴയായും പുഴയായും പ്രളയമായും വീണ്ടും വീണ്ടും തന്നിലേക്കൊഴുകിയെത്തുന്ന ഈ ജലത്തുള്ളികളാണ് കടലിന്റെ ജീവബിന്ദുക്കള്‍. കടല്‍ തനിക്കായി അതിനെ സംഭരിച്ചു വയ്ക്കാതെ വീണ്ടും അതിനെ തിരികെ കരയിലെത്തിക്കുകയാണ്. നീരാവിയും മഴയുമെല്ലാം

Read More

മളച്ചെത്തം – ഷൈജു അലക്‌സ്

‘മഴ കുടുംബ സ്വത്താണ് മഴ കൊണ്ട് മുത്തച്ഛനും മുത്തശ്ശിയും മരിച്ചിരുന്നു. എങ്കിലും മഴയെ സ്‌നേഹിക്കാതെ വയ്യ’. കര്‍ക്കടകം – പി.വൈ. ബാലന്‍ ഒന്ന് കുഞ്ഞുനാളില്‍ ‘മഴ മഴ മഴ മഴ പെയ്യുന്നു ചറപറ ചറപറ പെയ്യുന്നു’ എന്ന് മലയാളം ക്ലാസ്സില്‍ ടെല്‍മ ടീച്ചര്‍ പഠിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. വൈകുന്നേരത്ത് ഒരു ചാറ്റല്‍ പെയ്താല്‍, മാനമൊന്ന് കറുത്താല്‍

Read More

മഴ വരികള്‍, മറക്കാത്ത പാട്ടുകള്‍ – സ്മിത ഗിരീഷ്  

അങ്ങനെ നോക്കിയിരിക്കെ ആകാശം കറുത്തിരുണ്ടു വരുന്നു. വീശിയടിച്ചു വരുന്ന കാറ്റില്‍ ഇളകിയാടുന്ന വൃക്ഷത്തലപ്പുകള്‍, പാറിപ്പറന്നു പോകുന്ന കരിയിലകള്‍, കുളത്തില്‍ തിരപോലെയിളകുന്ന താമരക്കാടുകള്‍, ഇരച്ചു വരുന്ന മഴ തടാകത്തിലെ ജലത്തില്‍ വളയങ്ങള്‍ ഇട്ട് മുങ്ങി മാഞ്ഞു പോകുന്നു. കുളക്കരയില്‍ നിന്ന് കുട നീര്‍ത്തി നടന്നു പോകുന്ന ഒരാള്‍, ആകെ നനഞ്ഞ് വെള്ളമിറ്റുന്ന മുടിയും വിറയ്ക്കുന്ന ശരീരവുമായി  ഒരു

Read More