focus articles

Back to homepage

ഓര്‍മ പേടിയായ പേടിയെല്ലാം…

കെ.വി. ബേബി 1959 ജൂണ്‍. ഒന്നാം ക്ലാസ്സിലേക്കുള്ള ഒന്നാം ദിവസം തന്നെ തുടങ്ങിയത് പേടിയില്‍. ഇതു വിശദമാക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയണം. അക്കാലത്ത് എല്‍.കെ.ജി, യു.കെ.ജികളില്ല. ഉള്ളത് നിലത്തെഴുത്ത്. കുട്ടിക്ക് അഞ്ച് വയസ്സായാല്‍ വീട്ടില്‍ നിലത്തെഴുത്താശാന്‍ വന്നു പഠിപ്പിക്കല്‍ തുടങ്ങും. എന്റെ നിലത്തെഴുത്താശാന്‍ ശങ്കരന്‍ മണിയാശാന്‍. ശാന്തശീലന്‍. പക്ഷേ, കണിശക്കാരന്‍. ആശാന്‍ ഇറയത്ത് മണല്‍ Read More

ജനാധിപത്യത്തെ വീണ്ടും നാം കണ്ടെത്തേണ്ടതുണ്ട്

ശിവ വിശ്വനാഥന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ എന്തു പ്രതിധ്വനിയാണ് സൃഷ്ടിക്കുന്നത്? വൈപരിത്യമെന്നു പറയട്ടെ ജനാധ്യപത്യ ചൈതന്യം ചോര്‍ന്നുപോയി, സ്വേച്ഛാധിപത്യത്തിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ പ്രതിസന്ധി കൂടുതല്‍ ആഴമുള്ളതായി ഇപ്പോള്‍ അനുഭവപ്പെടുന്നു. ഇത് കൂടുതല്‍ അടിസ്ഥാനപരമായ വിശകലനത്തിനു വിധേയമാക്കപ്പെടേണ്ടതുണ്ട്. വിരോധാഭാസത്തില്‍ നിന്നുതന്നെ നമുക്ക് ആരംഭിക്കാം. നമ്മുടെ ദേശീയപ്രസ്ഥാനം ബഹുത്വാത്മകമായിരുന്നു. Read More

അനുസ്മരണം ഖാദറിന്റെ മക്കോണ്ട

ജമാല്‍ കൊച്ചങ്ങാടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനു മുന്നിലുള്ള നിരത്തിലൂടെ മംഗോളിയന്‍ മുഖമുള്ള ഒരാള്‍ നടന്നുവരുന്നു. പതിഞ്ഞ മൂക്ക്. കട്ടിയില്ലാത്ത മീശ. ചീകി മിനുക്കിയ മുടി. ഇസ്തിരിയിട്ട ഉടുപ്പുകള്‍. ആലോചനയിലാണ്ട മുഖം. ചോദിച്ചുപോയി: കാദര്‍ക്കയല്ലെ? പെട്ടെന്നദ്ദേഹം തിരിഞ്ഞു. പേര് പറഞ്ഞപ്പോള്‍ എന്നെ തിരിച്ചറിഞ്ഞു. തുടങ്ങിയ വര്‍ത്തമാനം നിര്‍ത്താനാവാതെയായി. കൊച്ചിയെക്കുറിച്ച് തനിക്കും പറയാനും അതിലേറെ അറിയാനും ഉണ്ടെന്ന മട്ട്. Read More

അരങ്ങിലെ നഷ്ടവസന്തങ്ങള്‍

ഡോ. രാജാ വാര്യര്‍ കലാലോകത്തിന് ഘനീഭൂതദിനങ്ങള്‍ നല്‍കിയ വര്‍ഷമായിരുന്നു രണ്ടായിരത്തിഇരുപത്. ലോകത്തെ മനുഷ്യരാശി ഒന്നടങ്കം നിശ്ചലമായിപ്പോയ, മരവിച്ച കാലം. ഇതുപോലുള്ള സംഘര്‍ഷ നിമിഷങ്ങള്‍ ലോകത്തെ കലാമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നതിനെ നിരാകരിക്കുക വയ്യ. ലോകമഹായുദ്ധങ്ങള്‍ക്കും ആണവയുദ്ധങ്ങള്‍ക്കും ശേഷം അതിജീവനത്തിനായി അലഞ്ഞ മനുഷ്യര്‍ അവരുടെ ദുരന്താനുഭവങ്ങളെ കലാത്മകമായി ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിടത്താണ് യാഥാതഥ്യപ്രസ്ഥാനത്തിനുപ്പുറമുള്ള സര്‍റിയലിസത്തിന്റെയും അബ്‌സേഡിസത്തിന്റെയും എക്‌സ്പ്രഷനിസത്തിന്റെയും എക്‌സിസ്റ്റന്‍ഷ്യലിസത്തിന്റെയും Read More

അരികുവത്കരിക്കപ്പെട്ടവര്‍ – സി.ആര്‍.നീലകണ്ഠന്‍

എല്ലാകാലത്തും മനുഷ്യസമൂഹത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. അത് കൈയേറ്റശക്തിയുടെയോ ആയുധത്തിന്റെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ ജന്മിത്തത്തിന്റെയോ ഒക്കെ പേരിലാകാം. ലിംഗപരമായ അസമത്വം പോലെ വര്‍ണം, അതില്‍ നിന്നും തുടരുന്ന ജാതി എല്ലാം ഇതിനു കാരണമാകുന്നു. പ്രാദേശികമായ ഒരു ജനതയ്ക്കുമേല്‍ അധിനിവേശം വരുമ്പോള്‍ അങ്ങനെ വന്നവര്‍ യജമാനന്മാരും നാട്ടുകാര്‍ അടിമകളും ആകുന്നു. ഈ

Read More