മാറ്റത്തിനുള്ള സാധ്യത നമ്മൾതന്നെയാണ്
Sunil P Eladom എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക തലങ്ങളെ പുതിയ ഊര്ജ്ജത്തിലേയ്ക്കുo പുതിയ പ്രതീക്ഷയിലേയ്ക്കും നയിക്കുക? അതിനുള്ള സാധ്യത എത്രമാത്രം?
ഏതു സമൂഹവും ഒരു പരിവര്‍ത്തന സാധ്യതയെ അതിനകമെ നിലനിര്‍ത്തുന്നുണ്ട്.ആ പരിവര്‍ത്തനോര്‍ജ്ജത്തെ രൂപപ്പെടുത്താനോ ആ പരിവര്ത്തനോര്ജ്ജത്തില് നിന്ന് ആ മാറ്റത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ആ സമൂഹത്തിലെ ഇതര ഘടകങ്ങള്‍ക്ക് കഴിയുമെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. അതുകൊണ്ട് മാറ്റത്തിനുള്ള സാധ്യതയില്ല ഇനി സ്തബ്ധമാണ് കാലമെന്ന് ഒരുനിലയ്ക്കും കരുതിക്കൂടാ. കാലവും സമൂഹവും. അങ്ങനെയല്ല, മറിച്ച് ഒരു സമൂഹത്തിനകത്തുള്ള ആന്തരികമായ ചലനാത്മകതയെ ഏതൊക്കെ നിലകളില്‍ നമുക്ക് വികസിപ്പിക്കാന്‍ കഴിയും,ആ വികാസ സാധ്യതകള്‍ പലതാണ്.ആ വികാസത്തിന്റെ വഴികള്‍ പലതാണ്.ഏത് ദിശയിലേക്കാണത് വഴിമാറിയെത്തുകയെന്ന് മുന്‍കൂറായി പറയാനും കഴിയില്ല.പക്ഷേ, അത്തരത്തിലുള്ള ഒരു വഴി മാറ്റത്തിനുള്ള സാധ്യത നിശ്ചയമായിട്ടുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ഇന്ന് ഇന്ത്യയിലെ പ്രബലമായ വ്യവഹാരം നമുക്കൊക്കെ അറിയാവുന്നതുപോലെ അത് ഹിന്ദുത്വ ആധിപത്യത്തിന്റെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മതരാഷ്ട്ര വാദത്തിന്റെ യുക്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ മതരാഷ്ട്ര വാദത്തിന്റെ യുക്തിയെ ചെറുക്കുന്ന ശക്തികളായി ഇന്ത്യയിലെ പല സാമൂഹ്യ ചലനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ദളിത് ജനതയുടെ വലിയ പ്രതിഷേധങ്ങള്‍ ഒരു ഭാഗത്തുണ്ട്. കര്‍ഷക സമൂഹത്തിന്റെ വമ്പിച്ച ചെറുത്ത്നില്‍പ്പ് നടക്കുന്നുണ്ട്. തൊഴിലാളികള്‍ക്കിടയിലും ഏറ്റവും ദരിദ്രരായ മനുഷ്യരുടെ ഇടയിലും നാനാതരം അസ്വാസ്ഥ്യങ്ങളുണ്ട്. ഈ അസ്വാസ്ഥ്യങ്ങളെ ഏകോപിപ്പിച്ച് ജനാധിപത്യപരമായ ഒരു സമൂഹത്തിലേക്കുള്ള വഴിത്തിരിവിന് രൂപംനല്കാനായിട്ടുള്ള സാധ്യത ഇന്ത്യന്‍ സമൂഹത്തിലുണ്ട്. അതേസമയംതന്നെ മറുഭാഗത്ത് കോര്‍പ്പറേറ്റ് മൂലധനവും അതുപോലെ മത വര്‍ഗീയ ശക്തികളും കൈകോര്‍ത്തു നിന്ന് ഇന്ത്യന്‍ സമൂഹത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള വമ്പിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഭരണകൂട പിന്തുണ അതിന് പൂര്ണ്ണാര്ത്ഥത്തിലുണ്ടുതാനും
ചരിത്ര വിജ്ഞാന മേഖലകളില്‍ അറിവിന്റെ ഉത്പാദനത്തിലും വിതരണത്തിലും ശക്തമായ സങ്കുചിത മത രാഷ്ട്രീയ അധീശത്വ ശക്തികള്‍ പിടിമുറുക്കുകയും തങ്ങളുടെ താല്പര്യങ്ങളുടെ മാത്രം ചട്ടുകമായി അവയെ മാറ്റുകയും ചെയ്യുന്നുണ്ട്.വ്യത്യസ്ത അഭിപ്രായങ്ങളെയും ചിന്തകളെയും ഇല്ലാതാക്കുകായും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ എന്തു പ്രതീക്ഷയാണ് നമുക്കു മുന്നിലുള്ളത്?
ഇന്ത്യാ ചരിത്രത്തെയും സംസ്കാരത്തെയും മതപരമായ യുക്തിയില്‍ കൊണ്ടുചെന്നു കെട്ടാനുള്ള ദീര്‍ഘമായ ശ്രമം ഹിന്ദുത്വത്തിന്റേതായിട്ടുണ്ട്. വാസ്തവത്തില്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നുപറയുന്നത് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മതവത്ക്കരണമാണ്. അവരത് ഇപ്പോള്‍ തുടങ്ങിയതല്ല. ഒരു നൂറ്റാണ്ടിന്റെയെങ്കിലും ദീര്‍ഘ ചരിത്രം ആ പരിശ്രമങ്ങള്‍ക്കു പുറകിലുണ്ട്. അതുകൊണ്ടുതന്നെ അതിനെ ചെറുക്കുകയെന്നു പറയുന്നത് ഗ്രാസ് റൂട്ട് ലെവലിലുള്ള ഇടപെടലിലൂടെ മാത്രമേ പറ്റൂ. നമ്മുടെ വലിയ പരിമിതി എന്താണെന്ന് വച്ചാല്‍, ആധുനിക ഇന്ത്യയുടെ ഭൂതകാല ബോധം അല്ലെങ്കില്‍ സംസ്കാര ബോധം അടിമുടി മതവത്ക്കരിക്കപ്പെട്ടതും വര്ഗീയവത്ക്കരിക്കപ്പെട്ടതുമാ
കര്‍ഷകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയവരെ നിശ്ശബ്ദരാക്കുകയും തുറങ്കില്‍ അടയ്ക്കുകയും ചെയ്യുന്ന, ജനാധിപത്യമെന്നു തോന്നിക്കുന്ന ഏകാധിപത്യ ഭരണ ശൈലികള്‍ ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നതിനെക്കുറിച്
ജനാധിപത്യം എന്നു പറയുന്നത് ഒരു സങ്കല്‍പ്പനം എന്ന നിലയില്‍ വളരെ സങ്കീര്‍ണ്ണ സ്വഭാവമുള്ള ഒന്നാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു കാര്യം, എപ്പോഴും ജനാധിപത്യത്തിലെ മൂന്ന് ഘടകങ്ങളെ കുറിച്ചാണല്ലോ പറയാറുള്ളത്. എബ്രഹാംലിങ്കന്റെ വളരെ പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നുണ്ടല്ലോ ‘ഫോര്‍ ദ പീപ്പിള്‍, ഓഫ് ദി പീപ്പിള്‍, ബൈ ദ പീപ്പിള്‍’ എന്ന്.