focus articles
Back to homepageകരച്ചിലിനും പുഞ്ചിരിക്കുമിടയില്‍ പിറക്കുന്ന മനുഷ്യന്‍ – ബാലചന്ദ്രന്‍ വടക്കേടത്ത്
‘ഇല്ല വിശേഷം, ചിത്തഭ്രമമാ- ണിയ്യിടെ നമ്മള്‍ക്കല്പാല്പം’ കരച്ചിലിനും പുഞ്ചിരിക്കുമിടയില്‍ പിറക്കുന്ന മനുഷ്യന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഇല്ല വിശേഷം, ചിത്തഭ്രമമാ- ണിയ്യിടെ നമ്മള്‍ക്കല്പാല്പം ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്ന കവിത ഈ വരികളിലൂടെ അക്കിത്തം അവസാനിപ്പിക്കുന്നു. അറുപതുകളിലെ ഒരു വ്യക്തി നേരിട്ട മനോഭാവത്തിന്റെ ഒരു വാങ്മയ പരിണാമമായി ഞാനിതിനെ വായിക്കുന്നു. ലോകത്തേയും മനുഷ്യനേയും ആഴത്തില്‍ പരിശോധിക്കുന്ന ഒരു കവിക്ക്
Read Moreഭാഷയുടെ ഭാവി
ഭാവിയെക്കുറിച്ച് പ്രതീക്ഷകളുള്ള ഒരു ഭാഷയായിത്തുടരുവാന്‍ മലയാളത്തിനര്‍ഹതയുണ്ടോ എന്ന ചോദ്യം ഒരര്‍ത്ഥത്തില്‍ സംഗതമാണ്. ഈ ചെറിയ പ്രാദേശികഭാഷയെ നിലനിര്‍ത്തുവാനും വികസിപ്പിക്കുവാനും ഉള്ള സാദ്ധ്യതകള്‍ നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ഭരണകൂടങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചെയ്യാവുന്നതിന് പരിമിതികളുണ്ട്. അത്തരം പല പരിഷ്‌കാരശ്രമങ്ങളും നാശകാരണമായിത്തീര്‍ന്നതിന്റെ ഉദാഹരണങ്ങള്‍ കണ്‍മുന്നിലുണ്ട്. എഴുത്തച്ഛന്‍ ചിട്ടപ്പെടുത്തിയതെന്ന് കരുതപ്പെട്ട മലയാളം ലിപികള്‍ ആധുനികീകരിച്ചപ്പോള്‍ അവ ഉളവാക്കിയ ശൈഥില്യവും പൊരുത്തക്കേടുകളും ഇന്നും
Read Moreമലയാളിക്കു വേണ്ടാത്ത മലയാളം – കെ. ജയകുമാര്‍
മാതൃഭാഷയ്ക്കു നേര്‍ക്കുള്ള ഔദ്യോഗിക സ്ഥാപനങ്ങളുടെ ഉദാസീന മനോഭാവത്തിനെതിരെ സ്വന്തം സംസ്ഥാനത്തിനുള്ളില്‍ സമരം ചെയ്യേണ്ടി വരികയെന്നത് അസാധാരണമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ സ്വന്തം ഭാഷയ്ക്കു വേണ്ടി സ്വന്തം സംസ്ഥാനത്തു പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസിനു മുന്‍പില്‍ തിരുവോണ ദിവസം ഭാഷാപ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും നിരാഹാരമിരിക്കേണ്ടി വന്നത് 2019 ലായിരുന്നു. ആ സമരത്തിന് ഒരു
Read Moreപുതിയ വിദ്യാഭ്യാസ നയം:2020 പഴയ സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ – സണ്ണി ജേക്കബ് എസ്.ജെ
2020ലെ പുതിയ വിദ്യാഭ്യാസ നയത്തിനു ജൂലൈ മാസം 29-ാം തീയതി, കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. 21-ാം നൂറ്റാണ്ടിലേക്കുള്ള പുതിയ വിദ്യാഭ്യാസ നയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്കി. കഴിഞ്ഞ 34 വര്‍ഷമായി വിദ്യാഭ്യാസനയം മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. മാനവശേഷി വികസന മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം ആക്കണമെന്നാണ് കാബിനറ്റിന്റെ മറ്റൊരു നിര്‍ദേശം. നയരൂപവത്കരണം, നിര്‍വഹണം,
Read Moreമഹാമാരികളും, രുചിബോധരസതന്ത്രവും – ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
മനുഷ്യചരിത്രത്തിലുടനീളം കാണുന്ന പോരാട്ടങ്ങള്‍ അന്നത്തിനുവേണ്ടിയുള്ളതായിരുന്നു. വേട്ടയാടി ജീവിച്ച പ്രാകൃത മനുഷ്യര്‍ മുതല്‍ ആധുനിക മനുഷ്യന്‍വരെ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചിട്ടുള്ളത് ഈ ആഹാരസമൃദ്ധിക്കുവേണ്ടിയും, അതുമൂലം സമൂഹത്തിലുണ്ടാകുന്ന സുഖത്തിനുവേണ്ടിയുമാണ്. വിവിധ കാലങ്ങളില്‍ ഇതിന്റെ സാമൂഹിക/സാംസ്‌കാരിക രീതികള്‍ക്ക് പരിണാമമുണ്ടായിട്ടുണ്ട്. ഭക്ഷണ രുചിബോധം പുതിയ സാംസ്‌കാരിക രൂപങ്ങളെ സൃഷ്ടിക്കുകയും, സമൂഹത്തില്‍ വിവിധയിനം സാമൂഹികവര്‍ഗ ഭേദങ്ങളെ സൃഷ്ടിക്കുവാന്‍ ഈ അന്ന സംസ്‌കാരം വഴിതെളിക്കുകയും
Read More