focus articles

Back to homepage

ഇരട്ടദുരന്തം

അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടൊപ്പം അവരുടെ ഇരട്ട ദുരന്തത്തില്‍ നമുക്കും വിലപിക്കാം. ഒന്നാമത്തെ ദുരന്തം, 20 വര്‍ഷം മുമ്പ് അമേരിക്കന്‍ പട്ടാളം അന്യായമായി നീതിമത്കരിക്കാനാവാത്ത രീതിയില്‍ നടത്തിയ അധിനിവേശമാണ്. ഇന്നത്തെ ദുരന്തത്തിനു കളമൊരുക്കിയത് ഈ അധിനിവേശമാണ്. രണ്ടാമത്തെ ദുരന്തം ഇസ്ലാം മതമൗലികവാദികളായ താലിബാന്‍കാരുടെ അധികാരം പിടിച്ചെടുക്കലാണ്. പാശ്ചാത്യസാമ്രാജ്യത്വ ചിന്തയുടെ തുടര്‍ച്ചതന്നെയായിരുന്നു ഈ അധിനിവേശം. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടുപോയതില്‍ Read More

കലയും ജീവിതവും ഒന്നായ ഒരാള്‍

''കലയും ജീവിതവും ഒന്നായ ഒരാള്‍'' പ്രശസ്ത നാടകകൃത്ത് സി.എല്‍. ജോസുമായുള്ള അഭിമുഖം ജോണ്‍ തോമസ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാന പ്രക്രിയകള്‍ക്ക് സജീവമായ ചലനം സംഭവിക്കുന്നത്. എന്നാല്‍ അതിന് കൂടുതല്‍ ആക്കം സംഭവിക്കുന്നത് 1950 കള്‍ക്കുശേഷമാണ്. സാഹിത്യ സാംസ്‌കാരികമേഖലകളില്‍ സമഗ്രമായ പുതുക്കങ്ങള്‍ ഈ കാലഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം വളര്‍ന്ന കലാരൂപമാണ് Read More

തൊടികളിലെ തലയെടുപ്പുള്ള പനകള്‍

ഫീച്ചര്‍ തൊടികളിലെ തലയെടുപ്പുള്ള പനകള്‍ സി.എഫ്. ജോണ്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം, വെളുപ്പിന് ഉമ്മറത്തിരിക്കുമ്പോള്‍, ചെത്തുകാരന്‍ നാരായണന്‍ മുറ്റത്തിനരികുചേര്‍ന്ന്, പുരയിടത്തില്‍ പനയുടെ  അടുത്തേക്ക് തിരക്കിട്ട് പോകുന്നത് നോക്കിയിരുന്നിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്നിരിക്കുന്ന, അരയില്‍ മുറുക്കിക്കെട്ടിയ, കൊച്ചു മരക്കൂടും അതിനുള്ളിലെ കത്തിയും പാളപ്പാത്രവും മനസ്സിലെന്നുമുണ്ട്, ഒരു സമ്മിശ്രവികാരത്തോടെ. ആ പാളപ്പാത്രത്തില്‍നിന്നും കുറച്ച് കള്ള് കുടിക്കുവാനുള്ള കൊതി ഒരു വശത്ത്, Read More

ഫാ.സ്റ്റാന്‍ സ്വാമിയുടെ കൊലപാതകത്തില്‍ നിന്നുള്ള അകലം

അഡ്വ.ജോഷി ജേക്കബ് ഹിന്ദുത്വ ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ കണ്ണി ഹിന്ദുത്വ ഫാസിസം പ്രത്യയശാസ്ത്രമായി ആചരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദ്യവയോധികനായ ഒരു ക്രൈസ്തവ പുരോഹിതനെ തടവറയിലിട്ട് കൊലപ്പെടുത്തിയത് അത്ഭുതകരമല്ല. ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ നേരിടുന്ന പീഡനം അദ്ദേഹത്തിന്റെ റാഞ്ചിയിലെ ജീവിതത്തില്‍ മനസ്സിലാക്കിയത് മുതല്‍ അവര്‍ക്കു വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. 84 വയസ്സുണ്ടായിരുന്ന ആ മഹാത്മാവ് സായുധ Read More

മഹാമാരിക്കാലത്തെ നിശ്ശബ്ദനിലവിളികൾ

ലിന്‍ഡാ ലൂയിസ് തകഴിയുടെ രണ്ടിടങ്ങഴിയിൽ ചിരുതയെ ഭാര്യയായി നേടാനാഗ്രഹിക്കുന്ന കോരൻ അവളുടെ അച്ഛൻ ആവശ്യപ്പെടുന്ന 'നെല്ലും ചക്രോം' പെൺപണമായി നൽകുന്നത് നാം വായിക്കുന്നു. നരവംശശാസ്ത്രജ്ഞനും കേരളാ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. എ. അയ്യപ്പൻ 1955-ൽ പ്രസിദ്ധീകരിച്ച 'വിവാഹച്ചടങ്ങുകൾ' എന്ന ലേഖനത്തിൽ ഇന്ത്യയിലെ പല ജാതികൾക്കിടയിലും ഗോത്രങ്ങൾക്കിടയിലും നിലനിന്നിരുന്ന വ്യത്യസ്ത വിവാഹ സമ്പ്രദായങ്ങളെ വർണിക്കുന്നുണ്ട്. Read More