focus articles

Back to homepage

മൊഴിയാഴം – എൻ.ഇ. സുധീർ  ഹറുകി മുറകാമിയും  നോവലെഴുത്തും. 

നോവലെഴുത്തിന്റെ രസതന്ത്രം പല നോവലിസ്റ്റുകളും അവരുടേതായ നിലയിൽ വിശദീകരിച്ചുകണ്ടിട്ടുണ്ട്. ലോകത്തിന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട  നോവലിസ്റ്റ് ഹറുകി മുറകാമിയും അത്തരത്തിലൊരു ശ്രമമാണ് ‘Novelist As A Vocation’ എന്ന പുതിയ കൃതിയിലൂടെ നടത്തുന്നത്. എഴുത്തുമായി ബന്ധപ്പെട്ട പതിനൊന്നു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. 2010 മുതൽ 2015 വരെയെഴുതിയ ലേഖനങ്ങളാണ് ഇതിലുള്ളത്.  2015-ൽ ഇത് ജപ്പാനിൽ പ്രസിദ്ധീകരിച്ചു.

Read More

കലയാണ് മനുഷ്യന്റെ ആദ്യഭാഷ പിന്നീടേ മാതൃഭാഷപോലും വരുന്നുള്ളൂ അഭിമുഖം – കാനായി കുഞ്ഞിരാമൻ/ ഘനശ്യാം

മലയാളിയുടെ പ്രധാന വിശ്രമയിടങ്ങളിലെല്ലാം കാനായി കുഞ്ഞിരാമനുണ്ട്. യക്ഷിയിൽ തുടങ്ങുന്നു അദ്ദേഹത്തിന്റെ ശില്പയാത്ര തെക്ക് ശംഖുമുഖത്തും വേളിഗ്രാമത്തിലും, വടക്ക് പയ്യാമ്പലത്തും ഉയർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ ശില്പങ്ങളിലൂടെയായിരിക്കാം ശതാബ്ദങ്ങൾക്കുശേഷം മലയാളിയിടം അടയാളപ്പെടുക. തെക്കിന്റെയും വടക്കിന്റെയും അതിർത്തികളിൽ കാനായി കുഞ്ഞിരാമന്റെ പെൺമക്കൾ ഉയർന്നുനിൽക്കുന്നുണ്ട്. ജനുവരിയിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിന് ഒരു മകൾകൂടി പിറക്കുന്നു. ? വൈവിധ്യങ്ങളുടെ നാടാണ് കാസർഗോഡ്. ഭിന്നസംസ്‌കാരങ്ങളുടേയും സപ്തഭാഷകളുടേയും

Read More

സ്കറിയാ സക്കറിയ  തുറന്നിട്ട മലയാള വഴികൾ – ബിജു ജോർജ്

അധ്യാപനവും അക്കാദമിക പ്രവർത്തനവും സർഗാത്മകമായ ഒരു സൗന്ദര്യജീവിതമാണെന്ന് മലയാളിയെ ആഴത്തിൽ അനുഭവിപ്പിച്ച പണ്ഡിതനായിരുന്നു, ഡോ.സ്കറിയാ സക്കറിയ. നവീനതയും ബഹുസ്വരതയും മുഖമുദ്രകളാക്കിയ അദ്ദേഹം മലയാള ഭാഷയ്ക്കും കേരള സംസ്കാരപഠനത്തിനും ഗവേഷണരീതിശാസ്ത്രത്തിനും നല്കിയ സംഭാവനകൾ കേരളത്തിന്റെ അക്കാദമികരംഗം പുതുക്കിപ്പണിയാൻ സഹായകരമായി.മലയാള സാഹിത്യം, സംസ്കാരപഠനം,ഭാഷാശാസ്ത്രം, വ്യാകരണം തർജമപഠനം, താരതമ്യസാഹിത്യം, വാമൊഴിചരിത്രം, പ്രാദേശികചരിത്രം, ഫോക്‌ലോർ എന്നിങ്ങനെ വിവിധ വിജ്ഞാനലോകങ്ങളിലേക്ക് പടർന്നു കിടക്കുന്നതാണ്

Read More

നീത്ഷെ : ലൗകികതയുടെ സങ്കീർത്തനം – എബി കോശി

ലോകത്തെയും ജീവിതത്തെയും നിഷേധിക്കുന്ന ആധുനിക മാനവസംസ്ക്കാരത്തെ തിരസ്ക്കരിച്ച് ഈ ഭൂമിയേയും അതിലെ സർവ ജീവൽപ്രവാഹത്തെയും വാഴ്ത്തുന്ന ലൗകികതയുടെ മറ്റൊരു മതസംസ്ഥാപനമെന്ന ലക്ഷ്യമായിരുന്നു ഫ്രഡറിക്ക് നീത്ഷേയുടെ ദാർശനിക പദമുദ്രകളെ ചലിപ്പിച്ചത്. പോയ രണ്ടായിരം കൊല്ലക്കാലം ലോകത്തെ നിയന്ത്രിച്ചു നിറുത്തിയ മതങ്ങളുടെയും തത്ത്വചിന്താവ്യവഹാരങ്ങളുടെയുമൊക്കെ ആത്യന്തികമായ സംഭാവനയെന്തായിരുന്നുവെന്ന് ഒന്നു തുരന്നുനോക്കിയാൽ അന്തരാളങ്ങളിൽ കാണാനാവുക സർവപ്രകാശധാരകളും കൊട്ടുപോയ നിഷേധത്വത്തിന്റെ ഇരുളു മാത്രമായിരിക്കും.

Read More

തിളക്കത്തിൽ നിന്നകലെ – റെജിമോൻ കുട്ടപ്പൻ

ഖത്തർ ലോകകപ്പ് ഉരുളാൻ ഏതാനും ദിവസം മാത്രം.പക്ഷേ, സ്റ്റേഡിയവും കെട്ടിടങ്ങളും പണിത മലയാളികളടക്കമുള്ളവർ ശമ്പളം കിട്ടാതെ അലയുന്നു. കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി കുടിയേറ്റം നടത്തിയവരെ തൊഴില്‍ദാതാക്കൾ ചൂഷണം ചെയ്യുന്നതിന്റെ നേരനുഭവങ്ങൾ…  നവംബർ 20-ന് ഖത്തറിലെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അൽ ബയാത്ത് സ്റ്റേഡിയത്തിൽ ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തോടെ പാകിസ്ഥാൻ

Read More