focus articles

Back to homepage

കഠിനാധ്വാനത്തെ സ്മാർട്ട്‌വർക്ക്‌ കൊണ്ട് പൂരകമാക്കണം – ജി.വിജയരാഘവന്‍ / മനു അച്ചുതത്ത്

കാര്യമായ ആസൂത്രണമോ തന്ത്രമോ ഇല്ലാതെ വെറുതെ കഠിനാധ്വാനം ചെയ്താൽ, ലഭിക്കുന്ന ഫലങ്ങൾ പരിമിതമായിരിക്കും. സ്മാർട്ട്‌വർക്ക്‌ എന്നാൽ, ലഭ്യമായ വിഭവങ്ങളെയും സമയത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് ലക്ഷ്യങ്ങൾ നേടുക എന്നതാണ്. ടെക്നോപാർക്ക് മുൻ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവനുമായുള്ള സംഭാഷണം. തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടിൽ താൻ വിശ്വസിക്കുന്നില്ലെന്ന്

Read More

ജോലി ജീവിത സന്തുലനം എങ്ങനെ? ജോസഫ് സി. മാത്യു

intro ഇന്ത്യയിലെ പ്രഫഷണൽരംഗത്ത് വർധിച്ചുവരുന്ന ജോലി സമ്മർദം, അമിത തൊഴിൽസമയം, ജീവിതത്തിന്റെ മറ്റു മേഖലകളിലേക്കുള്ള ശ്രദ്ധക്കുറവ് എന്നിവയെല്ലാം ചേര്‍ന്ന് ഒരു ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു ജീവനക്കാരുടെ ആരോഗ്യം, സന്തുലിതമായ ജീവിതം, തൊഴിൽനിർവഹണശേഷി എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. ജോലി-ജീവിത സന്തുലനം എന്നത് ഒരു വ്യക്തിയുടെ  ജോലിയും വ്യക്തിജീവിതവും തമ്മിൽ സമതുലിതമായ ഒരു ക്രമീകരണത്തെയായാണ് സൂചിപ്പിക്കുന്നത്. അതായത്,

Read More

അധികാരത്തിന്റെ പുരോഹിതന്മാർ – ഡോ. ആന്റണി പാലക്കൽ

തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അടിസ്ഥാനചുമതലകളെയൊക്കെ അട്ടിമറിച്ച്, സ്വേച്ഛാധിപതികളായി വിഹരിക്കുന്ന അധികാരത്തിന്റെ പുരോഹിതന്മാർ നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളെയും കൈയടക്കിയിരിക്കുന്നു. ഏതൊരു സർവാധിപതിക്കും ഗ്രഹണം പിടിപെടുന്ന സമയമുണ്ടാകുമെന്ന ചരിത്രപാഠം ജനാധിപത്യവിശ്വാസികൾ മനസ്സിലാക്കേണ്ടതുണ്ട്. അതിലേക്ക് വെളിച്ചംവീശുന്ന, സര്‍വാധിപതികളായി വാഴുന്ന  ഭരണാധികാരികളും ജനാധിപത്യത്തിന്റെ അപചയവും ഒരു സമൂഹശാസ്ത്ര വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന ലേഖനം. ഓർവെല്ലിന്റെ വിഖ്യാതനോവൽ  ‘1984’-ൽ   ഉൾപ്പാർട്ടിയിലെ ഉന്നതാംഗമായ  ഓബ്രിയൻ എന്ന കഥാപാത്രത്തിന്

Read More

നീതിന്യായ വ്യവസ്ഥയിലെ അധികാരം – ജസ്റ്റിസ് കുര്യന്‍ ജോസഫ്

അധികാര വിനിയോഗം ഏകപക്ഷീയമായതോ പരിധിയില്ലാത്തതോ പരിമിതിയില്ലാത്തതോ മാനദണ്ഡങ്ങളില്ലാത്തതോ അല്ല. എപ്പോഴും മാർഗനിർദേശങ്ങൾക്കു വിധേയമാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത തലത്തിലായാലും എവിടെയായാലും അധികാരവിനിയോഗം നിയമാനുസൃതമായിരിക്കണം. ജോൺ എമെറിച്ച് എഡ്വേർഡ് ഡാൽബെർഗ്-ആക്ടൺ, ലോഡ്‌ ആക്ടൺ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിഭാശാലി, ഒരു നൂറ്റാണ്ട്‌ മുമ്പ്‌ അധികാരം കേന്ദ്രീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ലോകത്തോട്‌ ശക്തമായി വിളിച്ചു പറഞ്ഞു. ഒരു ബിഷപ്പിനെഴുതിയ

Read More

നാം മരിക്കുന്നത് എന്തുകൊണ്ട്? – ഡോ. അമ്പാട്ട് വിജയകുമാർ

ഒരു പതിനഞ്ചുവർഷങ്ങൾക്കുമുൻപാണ് ഈ പുസ്തകം – 2009-ലെ രസതന്ത്ര നൊബേൽ പുരസ്‌കാര ജേതാവായ വെങ്കട്ടരാമൻ രാമകൃഷ്ണന്റെ  (2024) Why We Die – The New Science of Ageing and the Quest for Immortality ഞാൻ വായിച്ചിരുന്നതെങ്കിൽ, ഈ പുസ്തകത്തെയും അതിന്റെ അനുബന്ധമേഖലകളെയും കുറിച്ച് എഴുതുവാനുള്ള ഒരു സാഹസത്തിന് ഞാൻ മുതിരുമായിരുന്നില്ല. കാരണം,

Read More