focus articles

Back to homepage

വൃദ്ധർ വരിഷ്ഠ പൗരർ ആകുന്നത് എതിരൻ കതിരവൻ

ഇന്ത്യക്കാർ പൊതുവേ വൃദ്ധജീവിതം അന്യരെ ആശ്രയിച്ചു കഴിയാനുള്ള വേളയെന്ന് ധരിച്ചു വശായവരാണ്. സാംസ്കാരികമായ പൊതുബോധം അതിശക്തമായിട്ടാണ് ഇത് തെര്യപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായും ധാർമികബോധത്തിൽപ്പെട്ടുപോയതാണ് ഈ ധാരണയും അതിലുള്ള ബലമായ വിശ്വാസവും. ആധുനിക അവസ്ഥയിൽ ആഗോളീകരണത്തിന്റെ ബാക്കിപത്രങ്ങൾ സമൂഹത്തിൽ ഏല്പിക്കുന്ന ഇടപെടലുകൾ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവയാണ്. അത് ഒരു സ്വാഭാവികസംഗതിയായി ഉരുത്തിരിഞ്ഞതാണ്, സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും മാറ്റങ്ങളും

Read More

ടെക്സസ് സർവകലാശാലയെക്കുറിച്ചും മലയാളഭാഷാപഠനം സർവകലാശാലയിലെ അക്കാദമിക പദ്ധതിയുടെ ഭാഗമായി തീർന്നത് എങ്ങനെയെന്നും വിശദീകരിക്കാമോ? – USA

1883-ല്‍ സ്ഥാപിതമായതാണ് അമേരിക്കയിലെ ഓസ്റ്റിനിൽ സ്ഥിതിചെയ്യുന്ന ടെക്സസ് സർവ്വകലാശാല. ലോകത്തെ മുൻനിരയിലുള്ള നാല്പതു സർവകലാശാലകളിലൊന്നാണ് ഇത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 52,000 വിദ്യാർത്ഥികളും 3000 അധ്യാപകരും ഇന്നീ സർവകലാശാലയിലുണ്ട്. എഞ്ചിനീയറിംഗ്, മെഡിസിൻ, ശാസ്ത്രം, കല, ബിസിനസ്, സ്പോർട്സ് തുടങ്ങി വൈവിധ്യമാർന്ന വിജ്ഞാനശാഖകളിൽ പഠനവും ഗവേഷണവും നടക്കുന്നു. ടെക്സസ് സർവകലാശാലയിലെ ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിന്റെ മുൻ മേധാവിയായ പ്രഫസർ ഡോ.റോഡ്നി മോഗിന്റെ ശ്രമഫലമായാണ്

Read More

ടെക്നോളജിയിൽ കേരളം എവിടെ എത്തി നില്ക്കുന്നു?

മറ്റു രാജ്യങ്ങളെപ്പോലെത്തന്നെ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ കേരളം മുന്നിൽത്തന്നെയാണ്. കമ്പ്യൂട്ടർ കടന്നുവരുന്ന ഘട്ടത്തിൽ നമ്മൾ കേരളീയർ സാങ്കേതികവിദ്യയോട് ഒരു അകൽച്ച കാണിച്ചിരുന്നു. പക്ഷേ,  ഇന്ന് ലോകത്ത് എവിടെയും ഉപയോഗിക്കുന്ന ടെക്നോളജികൾ നമ്മൾ ഇവിടെയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗവൺമെന്റ് അനുബന്ധ പ്രവർത്തനങ്ങളിൽ നമ്മൾ ഇപ്പോഴും പിറകിലാണെന്ന് പറയാം. ഗവൺമെന്റുമായി ബന്ധപ്പെട്ട ചില വകുപ്പുകളിൽ സാങ്കേതികത പൂർണമായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

Read More

അവഗണന ഊര്‍ജമാക്കിയവൾ – P T Usha

അത്‍ലറ്റിക് മേഖലയിൽ ചുവടുറപ്പിച്ച് രാജ്യ-രാജ്യാന്തര മെഡലുകൾ നേടിയ കേരളത്തിന്റെ പി.ടി.ഉഷ ഇന്ന് എം.പി. സ്ഥാനത്ത് എത്തിനില്ക്കുകയാണ്. നൂറ്റിമൂന്ന് ഇന്റർനാഷണൽ അവാർഡും ദേശിയ തലത്തിൽ തൊള്ളായിരത്തിലധികം മെഡലുകളും ആറ് യൂണിവേഴ്സിറ്റികളിൽ നിന്നായി ഡിലിറ്റും (ഡോക്ടറേറ്റ്) സ്വായത്തമാക്കിയത് അത്‍ലറ്റിക് ട്രാക്കിൽ കാലുറപ്പിച്ചുകൊണ്ടായിരുന്നു. പന്ത്രണ്ടാംവയസ്സിൽ ഓടിത്തുടങ്ങിയ ഉഷ ഇന്ന് അമ്പത്തെട്ടിലും പുലർച്ചെ നാലുമണിമുതലുള്ള പരിശീലനം തുടരുകയാണ്. അത്‌ലറ്റായും കോച്ചായും ജീവിച്ച

Read More

കോവിഡും കവിതയും – കൽപ്പറ്റ നാരായണൻ

കോവിഡ് കാലത്താണ് ഓർഹാൻ പാമുഖിനെയും ജയമോഹനനെയുമൊക്കെപ്പോലെ ഞാനുമൊരു മുഴുസ്സമയ എഴുത്തുകാരനായത്. യാത്രയിൽ നിന്നും പ്രസംഗത്തിൽ നിന്നും ബന്ധുവീടുകളിൽ നിന്നും ആശുപത്രി സന്ദർശനങ്ങളിൽ നിന്നും കല്യാണച്ചടങ്ങുകളിൽ നിന്നും മരണങ്ങളിൽ നിന്നും സുഹൃത്തുകളിൽ നിന്നും നഗരരസങ്ങളിൽ നിന്നും പോകാതെ പറ്റുമായിരുന്നില്ലാത്ത ഏതാണ്ടെല്ലാ ഇടങ്ങളിൽ നിന്നും ഞാൻ മോചിതനായി. വായനയിലും ആലോചനയിലും എഴുത്തിലും മാത്രമായി ഞാൻ. നടത്തംപോലും അടുത്ത ലേഖനത്തിലേക്കോ

Read More