focus articles

Back to homepage

ജീവിതം സുന്ദരമാക്കാൻ.. – ഡോ. എന്‍. എസ്. സേവിയർ, MD

ജീവിതത്തിന്റെ ഏതവസ്ഥയിലും യഥാർത്ഥ മനഃസാക്ഷിയുടെ (real conscience) വിനിയോഗത്തിലൂടെ ജീവിതം സുന്ദരമാക്കിത്തീർക്കാമെന്ന ആശയമാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.  അമേരിക്കയിലെ അലബാമയിൽ സൈക്യാട്രിസ്റ്റായി മൂന്നു ദശാബ്ദത്തിലേറെ നടത്തിയ പഠനപരീക്ഷണങ്ങളും അനുഭവങ്ങളുമാണ് ഈ പങ്കുവയ്ക്കലിന് ആധാരം. മനഃസാക്ഷിയും അന്തഃകരണശക്തി(superego)യും തമ്മിലുള്ള വേർതിരിവ് അറിയാതെ പലപ്പോഴും നാം ചിന്താകുഴപ്പത്തിലാകാറുണ്ട്. മനഃസാക്ഷിയുടെ പ്രവർത്തനങ്ങളെ പൊതുവേ നിയന്ത്രിക്കുകയും സാമൂഹികനിയമങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണ്

Read More

ജെ.പി – ഇന്ത്യൻ രാഷ്ട്രീയത്തിലെ ശുക്രനക്ഷത്രം – ജോണ്‍ തോമസ്‌

ഗാന്ധിജിക്കുശേഷം ഇന്ത്യൻ രാഷ്ട്രീയനഭസ്സിൽ സൂര്യതേജസ്സോടെ, ജ്വലിച്ച ജെ.പി. എന്ന മഹാപുരുഷന്റെയൊപ്പം അന്ത്യഘട്ടംവരെ പ്രവർത്തിക്കാൻ അവസരം ലഭിച്ച കുന്നയ്ക്കൽ തോമസ് ഏബ്രഹാം ആ മഹാപുരുഷനെക്കുറിച്ചുള്ള ഓർമകളിൽ ജീവിക്കുന്നു. 87-ാം വയസ്സിലും ജയപ്രകാശ് നാരായണനെക്കുറിച്ചുള്ള ഓർമകളിൽ തോമസ് ഏബ്രഹാം ജ്വലിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിനുതകുന്ന ശ്രദ്ധേയങ്ങളായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു സാക്ഷിയാകേണ്ടിവന്നതിന്റെ നിരവധി ഓർമകൾ ഇപ്പോഴും തോമസ് ഏബ്രഹാമിലുണ്ട്.സോഷ്യലിസ്റ്റ്

Read More

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഗാന്ധിജിയുടെ പ്രസക്തി – കെ.പി. ശങ്കരൻ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് രണ്ടുമാസം മുൻപാണ് ഞാൻ ജനിച്ചത്. എന്റെ തലമുറയിലെ ഇതര പൗരന്മാരെപ്പോലെ, ഞാനും വളർന്നത് ഗാന്ധിജി വിഭാവനം ചെയ്തിട്ടില്ലാത്ത ഒരു ഇന്ത്യയിലാണ്. എന്നിരുന്നാലും, പൗരന്മാരെല്ലാവരും മതമേതായിരുന്നാലും തുല്യരായി പരിഗണിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണം മൂലം സ്വാതന്ത്ര്യത്തിനുശേഷവും ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലതരത്തിലുള്ള ദാരിദ്ര്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാറിമാറിവന്ന സർക്കാരുകൾക്ക് ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം

Read More

വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതിയുടെ ചരിത്ര-വര്‍ത്തമാന യാഥാര്‍ഥ്യങ്ങളും

അഭയാര്‍ഥികളാകുന്ന കേരള കടലോര ജനതയും ഡോ. ജോണ്‍സൻ ജമെന്റ്‌ ഡോ. ലിസ്ബ യേശുദാസ്‌ പിറന്ന മണ്ണിൽ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നത്‌ മിക്കപ്പോഴും അരികു ജീവിതങ്ങളായിരിക്കും. തങ്ങളുടെ വാസയിടങ്ങളിൽ നിന്ന്‌, പാര്‍പ്പിടങ്ങളിൽ നിന്ന്‌ നിര്‍ബന്ധത്താലോ പ്രകൃതിക്ഷോഭത്താലോ കറുടിയൊഴിപ്പിക്കപ്പെട്ട്‌ താന്താങ്ങളൂടെ രാജ്യാതിര്‍ത്തികള്‍ക്കുളളില്‍ത്തന്നെ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നവരാണ്‌ ആഭ്യന്തര അഭയാര്‍ത്ഥികൾ. അത്തരത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം കാരണം സ്വന്തം ഇടങ്ങളിൽനിന്ന്‌ പലായനം

Read More

വൃദ്ധർ വരിഷ്ഠ പൗരർ ആകുന്നത് എതിരൻ കതിരവൻ

ഇന്ത്യക്കാർ പൊതുവേ വൃദ്ധജീവിതം അന്യരെ ആശ്രയിച്ചു കഴിയാനുള്ള വേളയെന്ന് ധരിച്ചു വശായവരാണ്. സാംസ്കാരികമായ പൊതുബോധം അതിശക്തമായിട്ടാണ് ഇത് തെര്യപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായും ധാർമികബോധത്തിൽപ്പെട്ടുപോയതാണ് ഈ ധാരണയും അതിലുള്ള ബലമായ വിശ്വാസവും. ആധുനിക അവസ്ഥയിൽ ആഗോളീകരണത്തിന്റെ ബാക്കിപത്രങ്ങൾ സമൂഹത്തിൽ ഏല്പിക്കുന്ന ഇടപെടലുകൾ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവയാണ്. അത് ഒരു സ്വാഭാവികസംഗതിയായി ഉരുത്തിരിഞ്ഞതാണ്, സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും മാറ്റങ്ങളും

Read More