focus articles

Back to homepage

ഗാന്ധി, അംബേദ്കർ വിമോചനമൂല്യങ്ങളുടെ വീണ്ടെടുപ്പ് – അഗസ്റ്റിന്‍ കുട്ടനെല്ലൂർ

ജീവിതത്തെ സൗന്ദര്യമാക്കിയ ഗാന്ധി  ചരിത്രത്തിലെ രണ്ടുമഹാശക്തികളെ അവയുടെ പ്രാരംഭകാലത്തെ സവിശേഷമായ സാഹചര്യങ്ങളെ മാത്രം മുൻനിർത്തി എക്കാലത്തേക്കുമായി വിരുദ്ധചേരികളിൽ പ്രതിഷ്ഠിച്ചുറപ്പിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്, വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഭരണകൂട അധീശത്വശക്തി നടത്തിവരുന്ന ഹിംസാത്മകമായ കടന്നുകയറ്റത്തെയും, ചൂഷണത്തെയും, സാമൂഹികമായും, രാഷ്ട്രീയമായും ചെറുക്കാൻ ഗാന്ധിയിലും, അംബേദ്കറിലുമുള്ള യോജിക്കാവുന്ന തലങ്ങളെ കണ്ടെത്തുക എന്നതാണ് ഈ പഠനത്തിന്റെ മൗലീകമായ

Read More

വളളത്തോൾവഴികൾ – ഇ.പി.രാജഗോപാലൻ

ചെറുപ്പത്തിലേ കേൾക്കുന്ന വാക്കാണ് വള്ളത്തോൾ എന്നത്. വീട്ടുവർത്തമാനങ്ങളിൽ  ആവർത്തിച്ച് കേൾക്കാറുണ്ടായിരുന്നു. 1949-ൽ കവിയും സംഘവും അയൽഗ്രാമമായ ഉദിനൂരിലെ സ്കൂൾ വാർഷികത്തിന് വന്നിരുന്നു. കലാമണ്ഡലത്തിന്റെ കഥകളി സ്കൂളങ്കണത്തിൽ അവതരിപ്പിച്ചിരുന്നു. ഇങ്ങനെയൊക്കെ കേമപ്പെട്ട സാംസ്കാരികോത്സവമായിട്ടാണ് വാർഷികാഘോഷം  സംഘടിപ്പിക്കപ്പെട്ടത് എന്ന്  രണ്ട് വലിയമ്മമാരുടെ ഓര്‍മപറച്ചിലിൽ നിന്ന്  മനസ്സിലാക്കാമായിരുന്നു സവര്‍ണമദ്ധ്യവര്‍ഗ കുടുംബങ്ങളുടെ രുചിശീലങ്ങൾക്കൊത്ത് വള്ളത്തോൾക്കവിതകളെ പാകംചെയ്ത് കഴിക്കുന്ന ശീലം നിലവിലുണ്ട്  എന്ന

Read More

സ്ത്രീകളും ക്ഷമിക്കലും – ജസീല ഷെറീഫ്

സമാധാനപരമായ സഹവർത്തിത്വത്തിന് തടസ്സമായി നില്ക്കുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രതിരോധ സംവിധാനമാണ് മാപ്പുനല്കൽ. നമ്മോടു തെറ്റു ചെയ്തവരോടും അനീതി കാണിച്ചവരോടും ക്ഷമിക്കുകയെന്നത് സർവമതങ്ങളും അനുശാസിക്കുന്ന മൂല്യമാണ്. ആധ്യാത്മികതയിലേക്കുള്ള മാർഗവും കരുണയുടെ പരമമായ ആവിഷ്‌കാരവുമാണത്. ഏതൊരു ആരാധനാമൂർത്തിയുടെയും ഉദാരമായ, അനുകമ്പനിറഞ്ഞ മുഖത്തെ പുഞ്ചിരിയിൽ ഇതു പ്രകടമാണ്: നിന്റെ പാപങ്ങൾ ഞാൻ ക്ഷമിച്ചിരിക്കുന്നു.   ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിൽ

Read More

പത്മിനിയുടെ കല – എം രാമചന്ദ്രൻ

കേരളത്തിന്റെ സാംസ്കാരിക-സംവേദന ശീലങ്ങളിൽ ആധുനികതയുടെ കടന്നുവരവ് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളുടെ സംയോജനത്തിലൂടെ ഉണ്ടായ കേരള സംസ്ഥാന രൂപീകരണത്തോടെയാണ്. 1957-ലെ ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവും കേരളസമൂഹത്തെ അക്ഷരാർത്ഥത്തിൽത്തന്നെ മാറ്റിത്തീർത്തിരുന്നു. അതുകൊണ്ടുതന്നെ ജന്മി-നാടുവാഴി-രാജഭരണ സംവിധാനങ്ങളുടെ തകർച്ചയും പകരമുണ്ടായ നവീനമൂല്യങ്ങളിലേക്കുള്ള സംക്രമണവും കലയിലും സാഹിത്യത്തിലും ആധുനികമായ ഭാവുകത്വത്തിനു വഴിവയ്ക്കുകയായിരുന്നു. കേരളത്തിന്റെ നാടുവാഴി വ്യവസ്ഥിതിയിൽനിന്ന് ജനാധിപത്യക്രമത്തിലേക്കുള്ള പരിവർത്തനം അതിന്റെ എല്ലാ സങ്കീര്‍ണതകളോടും

Read More

ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് ഉയർത്തുന്ന പ്രശ്നങ്ങൾ -ഡോ.മോൻസി ജോൺ

സൂര്യനൊഴികെയുള്ള നക്ഷത്രങ്ങളെ കേവലം പ്രകാശബിന്ദുക്കളായി മാത്രമേ  നാം ആകാശത്തു കാണുന്നുള്ളൂ. എത്ര ശക്തമായ ടെലസ്കോപ്പുകളിലൂടെ നോക്കിയാലും ഇതുതന്നെയാണ് സ്ഥിതി. അത്രയധികം അകലെയായതുകൊണ്ടാണ് അവയ്ക്ക് വലിപ്പം പൂജ്യമായിത്തന്നെ തോന്നുന്നത്. ശക്തിയേറിയ പ്രകാശസ്രോതസ്സുകളായതുകൊണ്ടുമാത്രം നമ്മൾ അവയെ കാണുന്നു എന്നേയുള്ളൂ. ഏറ്റവുമധികം വേഗത്തിൽ സഞ്ചരിക്കുന്നത് പ്രകാശമാണല്ലോ? സൂര്യനിൽനിന്ന്‍ ഒരു പ്രകാശരശ്മിക്ക് ഭൂമിയിലെത്താൻ ഏതാണ്ട് എട്ടു മിനിറ്റുകൾ വേണം. 15 കോടിയിൽപ്പരം

Read More