focus articles
Back to homepageനവകേരളസദസ്സ്: പരാതി പരിഹാരമോ, തിരഞ്ഞെടുപ്പ് പ്രചരണമോ? – ജോർജ് പൊടിപ്പാറ
സമകാലികം കൊട്ടിഘോഷിച്ച് സംസ്ഥാനസർക്കാർ നടത്തുന്ന ‘നവകേരളസദസ്സ്’ വിവാദങ്ങളുടെ പെരുമഴപോലെയാകുന്നു. രാഷ്ട്രീയനാടകമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്ന നവകേരളസദസ്സിൽ ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങൾ പെയ്തിറങ്ങുന്ന കാഴ്ച. സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുന്ന സമാനതകളില്ലാത്ത പരിപാടിയായാണ് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും നവകേരളസദസ്സിനെ വാഴ്ത്തുന്നത്. എന്നാൽ, പ്രതിച്ഛായനഷ്ടപ്പെട്ട് പരിഹാസ്യമാകുന്ന സർക്കാരും
Read Moreപട്ടികജാതി കോളനികളിലെ സ്വകാര്യ ഇടം – സിയർ മനുരാജ് &ഡോ. ബാബു സി.സി.
സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും വര്‍ഷംതോറും കോടിക്കണക്കിനു രൂപയാണ് പട്ടികജാതിസമുദായങ്ങളുടെ സാമ്പത്തികവികസനത്തിനായി ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ കേരളവും നല്ലൊരു അനുകരണീയ മാതൃകയാണ്. 2023-2024 ധനകാര്യവര്‍ഷത്തിലേക്കുള്ള കേരള ബജറ്റിൽ 1638.10 കോടി രൂപയാണ് പട്ടികജാതിവികസനത്തിനായി പട്ടികജാതി സബ് പ്ലാനിൽ പെടുത്തിയിട്ടുള്ളത്. 1341.30 കോടി രൂപ പട്ടികജാതിവികസന ഡിപ്പാര്‍ട്ട്മെന്റുവഴി ചെലവഴിക്കാൻ മാറ്റിവച്ചിട്ടുണ്ട്. ആകെ പട്ടികജാതിവികസനത്തിനായി വകയിരുത്തിയിട്ടുള്ളത് 2979.40 കോടി രൂപയാണ്.
Read Moreകലയുടെ ഉൽകൃഷ്ടത തേടുന്ന സമൂഹം – ജി. പ്രമോദ്കുമാർ
സംഗീതം ലോകപ്രശസ്തമായ എഡിൻബറ ഫെസ്റ്റിവലിനെക്കാളും പഴയത്, സാൽസ്ബുർഗ് ഫെസ്റ്റിവലിനെക്കാൾ വലുത്, ഏഷ്യയിലെ ഏറ്റവും വലിയ സംഗീതോത്സവം ഒരു നഗരത്തെ യുനെസ്‌കോ ‘ഹെറിറ്റേജ് സിറ്റി’ എന്നു വിളിക്കാനുള്ള വൈശിഷ്ട്യം – അതാണ് ചെന്നൈയുടെ ‘മാർഗഴി സംഗീതോത്സവം’. ഇന്ത്യയിലെ ഒരു നഗരത്തിൽ നൂറുവർഷത്തോളമായി ശാസ്ത്രീയസംഗീതത്തിനുവേണ്ടി മാത്രമായി ആഴ്ചകൾ നീളുന്ന ഒരുത്സവം നടന്നുവരുന്നു എന്നത് ഒരു ചെറിയ അദ്ഭുതം തന്നെയാണ്.
Read Moreയുദ്ധവും ‘ആയുസിന്റെ പുസ്തകവും’ – ജെ. പ്രഭാഷ്
ഓരോ യുദ്ധവും അവസാനിക്കുന്നത് സമാധാനത്തിലല്ല, അടുത്ത യുദ്ധത്തിന്റെ തയാറെടുപ്പിലാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ആയുധങ്ങൾ പണിയാൻ ഉപയോഗിക്കുകയും (ജോലി ചെയ്യാൻ എന്നു വായിക്കുക), പണി ജീവിതായോധനത്തിന്റെ മാർഗവുമായിരുന്നിടത്ത് ഇന്നിപ്പോൾ യുദ്ധംതന്നെ ഒരു പണിയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് കലപ്പയെ വാളാക്കി നാം മാറ്റിയത്.അങ്ങനെ ജീവിക്കാൻവേണ്ടി കൊല്ലും കൊലയും നടത്തുന്ന വൈരുധ്യത്തിന്റെ നടുവിൽ മനുഷ്യൻ എത്തിപ്പെട്ടു അഥവാ
Read Moreഇസ്രയേൽ ഭീകരാക്രമണം എങ്ങനെ അവസാനിക്കും ? – പി.പി.സത്യൻ
മനുഷ്യരാശി നേടിയെന്നഭിമാനിക്കുന്ന സര്വ , ശാസ്ത്ര – സംസ്കാര നേട്ടങ്ങളെയും അപഹസിക്കുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് യുദ്ധം എന്നു നാമിന്നും തിരിച്ചറിഞ്ഞിട്ടില്ല. മതാന്ധതയും രാഷ്ട്രീയവും അതിന്റെ ഭരണകൂട രൂപങ്ങളുമാണ് സമകാലികലോകത്തിൽ ഏറ്റവും ഭീകരമായ വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഗാസയിലും വെസ്റ്റ്‌ബാങ്കിലുമായി പതിനായിരത്തിലധികം ജനങ്ങൾ ചത്തൊടുങ്ങിക്കഴിഞ്ഞു. നിത്യവും പിഞ്ചുകുഞ്ഞുങ്ങളുടക്കമുളള മനുഷ്യജീവൻ പൊലിഞ്ഞു കൊണ്ടിരിക്കുമ്പോൾ ലോകം നിസ്സഹായരായി നോക്കി നില്ക്കേണ്ടി
Read More