focus articles

Back to homepage

ഏകാന്തതയുടെ ദുർഘടമാർഗം – ഡോ. ജോർജ് ജോൺ

ബോധി മനുഷ്യജീവിതത്തിന്റെ കർമസാന്ദ്രവും അതിസങ്കീർണവുമായ സിംഫണിയിലും ഗാനമേളയിലും ഒരു വിരോധാഭാസം നിലനില്ക്കുന്നുണ്ട്. ഒരേസമയം മൂകവും വാചാലവുമായ ഏകാന്തതയുടെ ശ്രുതിയാണത്. ഏറെ മുഖരിതമായ മുറവിളികൾക്കിടയിലും മൃദുവായ ഈ ശ്രുതി മുഴങ്ങിക്കേൾക്കാം. കാലത്തെ അതിശയിപ്പിക്കുന്ന ഈ ഏകാന്തതാ സങ്കല്പത്തിന് മനുഷ്യബോധത്തോളംതന്നെ പൗരാണികത്വമുണ്ട്. അസ്തിത്വവാദ ദാർശനികനായ ഷാങ് പോൾ സാർത്ര് ഏറെ ഔചിത്യബോധത്തോടെ പ്രസ്താവിച്ചു: ”നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ

Read More

ടെക്നോളജി നമ്മെ കൊല്ലുമോ? – ജീവൻ ജോബ് തോമസ്

അൾട്രാഇന്റലിജൻസ് മെഷീനുകളുടെ ആവിർഭാവത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്ന ഒരു ലേഖനം ബ്രിട്ടീഷ് ഗണിതജ്ഞനും ക്രിപ്റ്റോളജിസ്റ്റുമായ ഐ.ജെ.ഗുഡ്, “സ്പെക്യുലേഷൻസ് കൺസേണിങ്ങ് ദ ഫസ്റ്റ് അൾട്രാഇന്റലിജന്റ് മെഷീൻ” 1965-ൽ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ഭൂമിയിലെ ആദ്യത്തെ അൾട്രാഇന്റലിജന്റ് മെഷീൻ ആയിരിക്കും മനുഷ്യന്റെ അവസാനത്തെ കണ്ടുപിടിത്തം എന്നാണ്. കാരണം, പിന്നീടു കണ്ടുപിടിത്തങ്ങൾ നടത്താൻപാകത്തിനു മനുഷ്യരാശിക്ക് നിലനില്ക്കാൻ ബുദ്ധിമുട്ടായിരിക്കും. അൾട്രാഇന്റലിജൻസ് മെഷീനുകൾ

Read More

കേരളം വിഭവസമാഹരണ സംസ്കാരം വളർത്തിയെടുത്തിരുന്നുവെങ്കിൽ കടമെടുപ്പ് കുറയ്ക്കാമായിരുന്നു- ജോസ് സെബാസ്റ്റ്യൻ/എഴുത്ത് ഡെസ്ക്

സംഭാഷണം കേരളത്തെ ദുരിതത്തിലാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ മാത്രമല്ല ക്ഷേമപ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം എവിടെ നിന്നാണ്? ഇപ്പോൾ സംഭവിച്ചിരിക്കുന്ന തീവ്രമായ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്? ഇതിന്റെ തുടക്കം 1980-കളുടെ ഏകദേശം മധ്യംമുതലാണ്. 1983-84 മുതൽ കേരളം തുടർച്ചയായി റവന്യൂകമ്മിയിലാണ്. എന്നുപറഞ്ഞാൽ റവന്യൂവരുമാനം ശമ്പളം, പെൻഷൻ, പലിശ, കെട്ടിടങ്ങൾ, റോഡുകൾ,

Read More

അരിയാഹാരം കഴിക്കുന്നവർ – എം.വി.ബെന്നി

ദിനവൃത്താന്തം വിശ്വാസം കടുകിട മാറിയിട്ടില്ല എന്നഭിമാനിക്കുന്ന മതങ്ങളായാലും പാർട്ടികളായാലും തിരിഞ്ഞുനോക്കുമ്പോൾ, അവരും ഒരുപാട് മാറിയിട്ടുണ്ടെന്ന് അവർക്കുതന്നെ മനസ്സിലാകും. അടിസ്ഥാന ആശയങ്ങൾ പഴയതുപോലെ നിലനില്ക്കുന്നുണ്ടാകാമെങ്കിലും അവർ രൂപകല്പന ചെയ്ത ധാര്‍മിക പശ്ചാത്തലം മിക്കവാറും നഷ്ടമായിട്ടുണ്ടാകും. രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച തുല്യനീതിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ അവർപോലും കൈയൊഴിയുന്നത് എത്രയോ തവണ നിങ്ങളും കണ്ടിരിക്കും. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ

Read More

നവകേരളസദസ്സ്:  പരാതി പരിഹാരമോ, തിരഞ്ഞെടുപ്പ് പ്രചരണമോ? – ജോർജ് പൊടിപ്പാറ

സമകാലികം കൊട്ടിഘോഷിച്ച് സംസ്ഥാനസർക്കാർ നടത്തുന്ന ‘നവകേരളസദസ്സ്’ വിവാദങ്ങളുടെ പെരുമഴപോലെയാകുന്നു. രാഷ്ട്രീയനാടകമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്ന നവകേരളസദസ്സിൽ ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങൾ പെയ്തിറങ്ങുന്ന കാഴ്ച. സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുന്ന സമാനതകളില്ലാത്ത പരിപാടിയായാണ് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും നവകേരളസദസ്സിനെ വാഴ്ത്തുന്നത്. എന്നാൽ, പ്രതിച്ഛായനഷ്ടപ്പെട്ട് പരിഹാസ്യമാകുന്ന സർക്കാരും

Read More