focus articles
Back to homepageകേരളം-സാമ്പത്തിക പ്രതിസന്ധിയും പ്രതിവിധികളും – ഡോ.വിക്ടർ ജോർജ്
അടിസ്ഥാന സാമ്പത്തിക തത്ത്വമനുസരിച്ച് ചെലവിനേക്കാൾ വരുമാനം വർധിപ്പിക്കുകയോ വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ അത് ധനപ്രതിസന്ധിയിലേക്ക് നയിക്കും.1956 നവംബർ ഒന്നാം തീയതിയിലെ കേരള സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇന്നു കടന്നുപോകുന്നത്. ഔദ്യോഗികമായി, ഇത് അടിവരയിടുന്ന സത്യവാങ്മൂലമാണ് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ KTDFC/ KSRTC കേസുകളിൽ സമർപ്പിച്ചിട്ടുള്ളത്. ഈ
Read Moreഹിറ്റ്‌ലറുടെ സ്വകാര്യലൈബ്രറി – എം.വി.ബെന്നി
ദിനവൃത്താന്തo ലോകമെമ്പാടും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താൻ പരിശ്രമിച്ച രാഷ്ട്രീയനേതാക്കൾ, പാര്‍ട്ടി ഏതായാലും പ്രത്യയശാസ്ത്രം ഏതായാലും അവരുടെ ആശയങ്ങൾ പുരോഗമനപരമായാലും പ്രതിലോമപരമായാലും, അവരുടെ ആലോചനകൾക്കു പിന്നിൽ അവരുടെ സ്വകാര്യലൈബ്രറിക്കും കാര്യമായ പങ്കുണ്ട്. നേതാക്കളുടെ സ്വകാര്യലൈബ്രറിയെക്കുറിച്ച് അധികമൊന്നും ആരും എഴുതിക്കണ്ടിട്ടില്ല, വിശേഷിച്ചും സമുന്നതരായ പഴയ നേതാക്കളുടെ സ്വകാര്യ ലൈബ്രറികളെക്കുറിച്ച്. ഭാഷയിലും ആശയങ്ങളിലും വ്യത്യസ്തമായ ചിലത് പറയാനുണ്ടെന്ന് ഒരാള്‍ക്ക് തോന്നുമ്പോഴാണ് അയാൾ
Read Moreചിരകാലബിംബങ്ങൾ വേണോ? – വിനോദ് നാരായണ്‍
നോട്ടo ആരെയെങ്കിലും ബിംബവത്കരിച്ചാൽ എനിക്കു നഷ്ടപ്പെടുന്നതു ലോകത്തെ മനസ്സിലാക്കാനുള്ള എന്റെ സാധ്യതകളാണ്. ഒരുകാലത്ത് ചില മേഖലകളിൽ മാത്രമേ ഈ ബിംബവത്കരണം കാണാറുള്ളു. ഇന്ന് സമസ്ത മേഖലകളിലും കാണാം. ബിംബങ്ങളുടെ പേരിൽ ഒരു ഹാഷ്ടാഗ് ഉണ്ടാക്കിയാൽ കൂടുതൽ ആളുകളിലേക്ക് അതെത്തിക്കാം എന്നാണ് അൽഗോരിതത്തിന്റെ വാഗ്ദാനം. ബിംബവത്കരിക്കപ്പെട്ട വ്യക്തിയുമായി ഒരു ബന്ധവുമില്ലാത്ത പോസ്റ്റാവും എങ്കിലും ഹാഷ്ടാഗ് ബിംബത്തിനുതന്നെ. പോസ്റ്റ്
Read Moreബിംബവൽക്കരണത്തിന്റെ പ്രത്യയശാസ്ത്രവിചാരം – ബാലചന്ദ്രൻ വടക്കേടത്ത്
സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപപ്പെടുത്തിയ പദമാണ് ഇടതുപക്ഷം. അതിനു വർഷങ്ങളുടെ ചരിത്രമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുകയും ഇടതുപക്ഷം എന്ന സംജ്ഞ വ്യാപകമാവുകയും ചെയ്തതോടെ സാമൂഹികമായ ചില നിലപാടുകൾ രൂപപ്പെട്ടുവന്നു. ആദർശമനസ്സിനോടുള്ള കമ്പം അതിന്റെ ഭാഗമായിരുന്നു. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവച്ച ആശയങ്ങളും വിചാരങ്ങളും സവിശേഷമായ ഒരു സാമൂഹികക്രമത്തിനു രൂപം നല്കി. വ്യക്തിപൂജ വശമില്ലാതിരുന്ന കെ.ദാമോദരനും
Read Moreസംഭാഷണം – ജോസ് സെബാസ്റ്റ്യൻ/എഴുത്ത് ഡെസ്ക്
കേരളം വിഭവസമാഹരണ സംസ്കാരം വളർത്തിയെടുത്തിരുന്നുവെങ്കിൽ കടമെടുപ്പ് കുറയ്ക്കാമായിരുന്നു കേരളത്തെ ദുരിതത്തിലാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ മാത്രമല്ല ക്ഷേമപ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം എവിടെ നിന്നാണ്? ഇപ്പോൾ സംഭവിച്ചിരിക്കുന്ന തീവ്രമായ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്? ഇതിന്റെ തുടക്കം 1980-കളുടെ ഏകദേശം മധ്യംമുതലാണ്. 1983-84 മുതൽ കേരളം തുടർച്ചയായി റവന്യൂകമ്മിയിലാണ്. എന്നുപറഞ്ഞാൽ റവന്യൂവരുമാനം
Read More