സാക്ഷ്യം

Date:

ശ്രീകല ചിങ്ങോലി
സാക്ഷ്യം

കുഴഞ്ഞുവീണു മരിച്ച പെണ്ണിനെ താങ്ങിയെടുത്തു വരുന്നവരുടെമുഖത്ത്‌ ഒരു ഭാവഭേദവുമില്ല.ഒരസുഖവും ഇല്ലായിരുന്നെന്ന് അവർ.ആശുപത്രിയിലെ നീണ്ട ക്യൂവിൽനിന്നെന്ന് ചിലർ റേഷൻ കടത്തിണ്ണയിൽ അൽപസമയമിരുന്നെന്ന് കടക്കാരൻ. കുഞ്ഞിന്റെ സ്ക്കൂളിലെ കഞ്ഞിഷെഡ്ഡിൽ ഒരു പാത്രം കൊണ്ടുവച്ചെന്ന് പാചകക്കാരി. നനഞ്ഞമഴയിൽ വീണ റബ്ബർക്കമ്പ്‌ ഒടിക്കുന്നതുകണ്ടെന്നു പാൽക്കാരൻ ബ്ലേഡുകാരന്റെ വീട്ടിനു മുന്നിൽനിന്ന് കരയുന്നതുകണ്ടെന്ന് അംഗൻവാടിയിലെ ആയ. എന്തായാലും ഇപ്പോൾ മരിച്ചിരിക്കുന്നു.

ബി.പി.എൽ കാർഡിലെ ഇളകിയ താളുകൾ മറിച്ചപ്പോൾ കൊടുക്കാനുള്ള കടങ്ങൾ അവൾ കൃത്യമായി എഴുതിയിരുന്നു. കറുത്തചരടിലെ താലി വിറ്റ്‌ കുറച്ചു ദിവസമെങ്കിലും കുഞ്ഞിനു പാലു വാങ്ങണമെന്നും.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

തൃശൂർ സാംസ്കാരികതലസ്ഥാനമോ? – ജോൺ തോമസ്

സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ...

ഫേൺഹില്ലിന്റെ സെൻ മാതൃക – കെ. പി. രമേഷ്  

ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം...

യൂർഗൻ ഹാബർമാസും ശോഷിക്കുന്ന ജനാധിപത്യവും – എബി സെബാസ്റ്റ്യൻ

ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ...

വേരുകൾക്ക് വേണ്ടത് വെളിച്ചമാണ് – ഡോ സെമിച്ചൻ ജോസഫ്

ബാലാവകാശങ്ങളുടെ സാംസ്കാരിക വായന കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന...