പത്തു വാചകം മാത്രമുള്ള വീട്

Date:

പത്തു വാചകം മാത്രമുള്ള വീട്
പദ്മദാസ്

എന്റെ വീട് നല്ല ഉറപ്പുള്ളതാണ്. എന്റെ വീട് മഴയെയും വെയിലിനെയും തടയും. എന്റെ വീട്ടിൽ എനിക്കു നിവർന്നു നിൽക്കാനാകും. അച്ഛനമ്മമാർ തെല്ലു കുനിഞ്ഞാണ് വീട്ടിനുള്ളിൽ കഴിയാറുള്ളത്. വീടിനു പുറത്താണ് ഞങ്ങളുടെ കുളിയും നനയും. വീടിനു പുറത്താണ് പാചകം. എന്റെ വീടിനുള്ളിൽ കക്കൂസില്ല. കേടുവന്ന രണ്ടു പഴന്തുണികളാണ് വീടിന്റെ മുൻവാതിലും പിൻവാതിലും. മൂന്നു മീറ്ററാണ് വീടിന്റെ വ്യാസം. ജപ്പാൻ കുടിവെള്ളപദ്ധതി തുടങ്ങിയാൽ വീട് ഞങ്ങളെ വിട്ട്, മിണ്ടാതെ എങ്ങോട്ടോ ഒറ്റയ്ക്ക് യാത്ര പോവുമത്രേ!

പത്തു വാചകങ്ങൾ തികച്ചുമുണ്ട് ‘എന്റെ വീടി’ന്! മററുള്ളവരുടെ വീടിനു കൊടുത്ത മാർക്കിന്റെ പകുതിയെങ്കിലും തരണേ ടീച്ചർ, പാതയോരത്തെ, ഏതു നിമിഷവും വിട്ടു പോരേണ്ട എന്റെ പാവം കൊച്ചുവീടിനും!!
____________________________________

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി

അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല....

വിപ്ലവത്തിന്റെ കാൽപ്പെരുമാറ്റം – സെഡ്രിക് പ്രകാശ്

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ യുവത തെരുവിലിറങ്ങുമ്പോൾ, അതൊരു പുതുചരിത്രത്തിന്റെ പിറവിയാകുന്നു....

സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ

അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ...

വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും...