കുതിരക്കാര്യം

Date:

കുതിരക്കാര്യം
വിമീഷ് മണിയൂർ

മലബാർകലാപത്തിൽ കൊല്ലപ്പെട്ട ഒരു കുതിരയെ ഇന്ന് കോഴിക്കോട് ബീച്ചിൽവെച്ച് കണ്ടുമുട്ടി മരിച്ചത് സത്യം തന്നെയാണെന്നും സ്വാതന്ത്ര്യസമര പെൻഷൻ കിട്ടുമോന്നറിയാൻ പഴയ തലസ്ഥാനത്ത് വന്നതാണെന്നും ഒടിഞ്ഞു തൂങ്ങിയ മുതുകുയർത്തി അത് പറഞ്ഞുവെച്ചു ജയിലിൽ കിടന്നിട്ടുണ്ടോ? ഒന്നു രണ്ടു കടലമണി വായിലിട്ട് ഞാൻ ചോദിച്ചു ഇല്ല, കുതിര തലതാഴ്ത്തി. കോൺഗ്രസ്സായിരുന്നോ? കുതിര നിശ്ശബ്ദനായി നിസ്സഹകരണം, ഉപ്പുസത്യഗ്രഹം വിദേശവസ്ത്ര ബഹിഷ്കരണം ക്വിറ്റ് ഇന്ത്യ സമരം ഇതിലേതിലേക്കെങ്കിലും എടുത്തുചാടിയിട്ടുണ്ടോ? കുതിരയുടെ കണ്ണുനിറഞ്ഞു വന്നകാര്യം നടക്കില്ലെന്ന് അതിനെളുപ്പത്തിൽ മനസ്സിലായി. തിരിച്ചു നടക്കുന്നതിന് മുമ്പ് കുതിര ചോദിച്ചു ഗാന്ധിജിയൊക്കെ സുഖമായിരിക്കുന്നോ? ഞാനൊന്നു മടിച്ചു ഒളിച്ചുവെച്ചിട്ടെന്തിനാണ് കൊല്ലപ്പെട്ടു. ഞാൻ കുതിരയുടെ മുഖത്ത് നോക്കി കുതിര പറഞ്ഞു; അത് സാരമില്ല എന്നാലും വല്ലപ്പോഴുമൊക്കെ പൊറത്തിറങ്ങാൻ പറയണം ബീച്ചിലപ്പോൾ, പണ്ട് വാഗണിൽ കുത്തിക്കേറ്റപ്പെട്ട മനുഷ്യരുടെ മരണവെപ്രാളങ്ങൾ കടലമണികളായ് ആയിരക്കണക്കിനാളുകളുടെ
അണ്ണാക്കിൽ കുടുങ്ങി.
—————————————————-

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

തൃശൂർ സാംസ്കാരികതലസ്ഥാനമോ? – ജോൺ തോമസ്

സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ...

ഫേൺഹില്ലിന്റെ സെൻ മാതൃക – കെ. പി. രമേഷ്  

ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം...

യൂർഗൻ ഹാബർമാസും ശോഷിക്കുന്ന ജനാധിപത്യവും – എബി സെബാസ്റ്റ്യൻ

ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ...

വേരുകൾക്ക് വേണ്ടത് വെളിച്ചമാണ് – ഡോ സെമിച്ചൻ ജോസഫ്

ബാലാവകാശങ്ങളുടെ സാംസ്കാരിക വായന കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന...