അഭാവം

Date:

പി.എം. ഗോവിന്ദനുണ്ണി
അഭാവം

രാത്രി
ജ്വലിക്കുന്ന ജനാലകൾ
ഉള്ളുറങ്ങിയിട്ടില്ലെന്നറിയിക്കുന്നു.

വിദൂര ദൃശ്യങ്ങൾ
കണ്ണിലെത്തുന്നു,
ശബ്ദങ്ങൾ കാതുനിറക്കുന്നു,
അവസാനിക്കാത്ത നെടുവിർപ്പിന്റെ,
അശാന്തമായ കിതപ്പിന്റെ,
അനാഥമായ ചലനത്തിന്റെ.

അതെന്റേതാണ്
ആ വീട്,
ഭാരിച്ചനിമിഷങ്ങളിൽ
ഹൃദയം വിട്ടുപോയ ഒരാളെ
ഓർക്കാതിരിക്കാനാവില്ല
അതിന്.
ഇല്ലാതായതിന്റെ നിഴൽ
സങ്കല്പത്തിൽ പതിക്കുന്നു
സങ്കല്പംപോലെ
അസത്യമായ ഒന്ന്.
അസംബന്ധം,
തീർത്തും അപരിചിതം.
അത്,
വസ്തു നിഴലിനെ പിൻതുടരുന്ന
ലോകം.
ആഴത്തിൽനിന്ന്
മുങ്ങിമരിച്ച മുഖം
അതിൽ ഉയിർത്തുവരുന്നു.
അതിന്റെ ദൃഷ്ടി
ജലത്തെ ഉണർത്തുന്നു.
അതിന്മേൽ
ശൂന്യമായ തുരുത്തിനെ
തെളിയിക്കുന്നു.
അത്
ഉടഞ്ഞുപോകാത്ത,
മണൽകുമിള.
എന്നാൽ,
അവിടെ വീടില്ലല്ലോ,
ഞാനും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

തൃശൂർ സാംസ്കാരികതലസ്ഥാനമോ? – ജോൺ തോമസ്

സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ...

ഫേൺഹില്ലിന്റെ സെൻ മാതൃക – കെ. പി. രമേഷ്  

ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം...

യൂർഗൻ ഹാബർമാസും ശോഷിക്കുന്ന ജനാധിപത്യവും – എബി സെബാസ്റ്റ്യൻ

ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ...

വേരുകൾക്ക് വേണ്ടത് വെളിച്ചമാണ് – ഡോ സെമിച്ചൻ ജോസഫ്

ബാലാവകാശങ്ങളുടെ സാംസ്കാരിക വായന കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന...