സംഭാഷണം – ജോസ് സെബാസ്റ്റ്യൻ/എഴുത്ത് ഡെസ്ക്

കേരളം വിഭവസമാഹരണ സംസ്കാരം വളർത്തിയെടുത്തിരുന്നുവെങ്കിൽ കടമെടുപ്പ് കുറയ്ക്കാമായിരുന്നു കേരളത്തെ ദുരിതത്തിലാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ മാത്രമല്ല ക്ഷേമപ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം എവിടെ നിന്നാണ്? ഇപ്പോൾ സംഭവിച്ചിരിക്കുന്ന തീവ്രമായ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്? ഇതിന്റെ തുടക്കം 1980-കളുടെ ഏകദേശം മധ്യംമുതലാണ്. 1983-84 മുതൽ കേരളം തുടർച്ചയായി റവന്യൂകമ്മിയിലാണ്. എന്നുപറഞ്ഞാൽ റവന്യൂവരുമാനം

Read More

ഹാപ്പി ഫ്ളവർ – എസ്. അനിലാൽ 

“A mom’s hug lasts long after she lets go”    – unknown പകയുടെ തീ നൂറു ദിവസങ്ങളോളം  കത്തിനിന്നിടം ഇപ്പോൾ ശാന്തമാണ്. നീലയിൽ തെളിഞ്ഞുനിന്ന ആകാശത്ത് ചെറിയ അനക്കങ്ങളോടെ വെളുത്ത മേഘക്കീറുകൾ. മെമ്മോറിയൽ പാർക്കിലെ ഓക്കുമരങ്ങളുടെ തണലിലും  പുൽത്തട്ടുകൾക്കിടയിലെ  നടപ്പാതകളിലുമായി അവിചാരിതം കടന്നുപോയവരുടെ ബന്ധുക്കളും സ്വന്തക്കാരും കൂട്ടുകാരും ചിതറി നില്ക്കുന്നുണ്ട്. മിക്കവാറുംപേർ ചുവന്നതും

Read More

ഫോസെ നാടകങ്ങൾക്കൊരു മുഖവുര – കെ. ബാബു ജോസഫ്

ഫോസെ നാടകങ്ങളിലെ സംഭാഷണം കവിതയോ, കാവ്യാത്മക ഗദ്യമോ ആണെന്ന വസ്തുത നിഷേധിക്കാനാവില്ല. 2023-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച യോൻ ഫോസെയുടെ എഴുത്തിന്റെ തുടക്കം കവിതയിലും ഫിക്ഷനിലും ആയിരുന്നു. അദ്ദേഹം ഒരു പ്രമുഖ നാടകകർത്താവാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നാടകരചനയിൽ കൈവയ്ക്കുന്നതിനുമുമ്പ്, നിരവധി നാടകങ്ങളും സിദ്ധാന്തഗ്രന്ഥങ്ങളും അദ്ദേഹം പഠിച്ചു. എന്നിട്ടും, നാടകം തനിക്കന്യമല്ലേയെന്ന സന്ദേഹം കുറേക്കാലം അദ്ദേഹത്തെ

Read More

സ്ത്രീ എന്ന ധനം – ഡോ. ഖദീജാ മുംതാസ്

രണ്ടാംവട്ടവും പെൺകുഞ്ഞിനെത്തന്നെ പേരക്കുട്ടിയായി ലഭിച്ച യാഥാസ്ഥിതിക കുടുംബപശ്ചാത്തലമുള്ള ബന്ധു സന്തോഷവാർത്ത അറിയിച്ചതിലെ വാക്യങ്ങൾ ഇങ്ങനെ: ‘ഇന്നത്തെ ലോകത്ത് അത്ഭുതങ്ങൾ തീർക്കുന്നതും ചരിത്രം രചിക്കുന്നതും പെൺകുട്ടികൾ ആണ്. ഇനിയുള്ള കാലവും ഭാവിയും അവരുടേതു കൂടിയാണ്.’ ഏറെ അത്ഭുതവും ആഹ്ലാദവും തോന്നിയ വാക്കുകൾക്കിടയിൽ ഇങ്ങനെ കൂടി ഉണ്ടായിരുന്നു ‘റബ്ബു തരുന്നത് രണ്ടു കൈയും നീട്ടി വാങ്ങുന്നു’. ചുഴിഞ്ഞാലോചിച്ചപ്പോൾ അതിലൊരു

Read More

ഒരു ഗാന്ധിയൻ പ്രതിഷേധംപോലും സാധ്യമാണോ – കെ. അരവിന്ദാക്ഷൻ

ഇക്കഴിഞ്ഞ ഡിസംബർ 13, ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നു നമ്മുടെ പ്രധാനമന്ത്രി ആവർത്തിച്ചുപറയുന്ന ഇന്ത്യൻ പാർലമെന്റിനുനേരെ ഇസ്ലാമിക ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും നടത്തിയ പൈശാചികാക്രമണത്തിന്റെ (2001) ഇരുപത്തിരണ്ടാം വാർഷികദിനമായിരുന്നു. 2001-ൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇന്ത്യക്കാർ രക്തസാക്ഷികളായി. പാർലമെന്റിനു പുറത്തുവച്ചായിരുന്നു ഏറ്റുമുട്ടൽ. അകത്ത് ഉപരാഷ്ട്രപതി കൃഷ്ണകാന്തും ആഭ്യന്തരമന്ത്രി ലാൽകൃഷ്ണ അദ്വാനിയും

Read More