columnist

Back to homepage

എഫ്.എ.സി.ടിയുടെ മനം കവരുന്ന ആദ്യ വര്‍ഷങ്ങള്‍ – ടി.ടി. തോമസ്

നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ കൊണ്ട് എഫ്.എ.സി.ടി. മാധ്യമങ്ങളില്‍ എന്നും ഉണ്ടായിരുന്നു. വാര്‍ത്തകളുടെ ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ എഫ്.എ.സി.ടിയുടെ ആരംഭവും കേരളത്തിന്റെ വ്യവസായവത്കരണത്തിനും ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്കും അതു നല്‍കിയ സംഭാവനയും വിസ്മരിക്കപ്പെടുന്നു. 1943-ലാണ് എഫ്.എ.സി.ടി (ഫാക്ട്) സ്ഥാപിക്കപ്പെടുന്നത്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവ്, ശ്രീചിത്തിര തിരുനാള്‍, ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍. 1943-ലെ ബംഗാള്‍ ക്ഷാമം അപഹരിച്ചത് 20

Read More

എഴുത്തുവാതിൽ – എം. കൃഷ്ണൻ നമ്പൂതിരി

ലേഖനവിചാരം മലയാളിയുടെ വിചാരലോകത്തെ ത്രസിപ്പിച്ചു നിര്‍ത്തുന്ന എഴുത്തുകാരനാണ് ആനന്ദ്. നോവലായാലും കഥയായാലും ലേഖനമായാലും ആഴത്തിലുള്ള ആശയവിചാരണയായി ആനന്ദിന്റെ എഴുത്ത് എന്നും വേറിട്ടുനില്‍ക്കുന്നു. ‘രാഷ്ട്രപരിണാമത്തിന്റെ നൂറുവര്‍ഷങ്ങള്‍’ എന്ന ഏറ്റവും പുതിയ ലേഖനവും (മാതൃഭൂമി, ജൂണ്‍ 2) ആനന്ദിന്റെ ആഴമാര്‍ന്ന ആശയസ്ഥലികളിലേക്കുള്ള വിചാരയാത്രയായിത്തീരുന്നു. 1919-2019 കാലത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇന്ത്യന്‍ ദൈശീയതാ വിചാരമാണ് ആനന്ദിന്റെ ലേഖനം പങ്കുവയ്ക്കുന്നത്. ലോക രാഷ്ട്രീയത്തിലും

Read More

ബഹുമുഖങ്ങളില്‍ പ്രതിഭയുടെ കയ്യൊപ്പിട്ട ഗിരീഷ് കര്‍ണാട് – ടി.എം. എബ്രഹാം

ബി.ബി.സിക്കുവേണ്ടി ഗിരീഷ് കര്‍ണാട് തയ്യാറാക്കിയ റേഡിയോ നാടകമാണ് ‘ടിപ്പുസുല്‍ത്താന്റെ സ്വപ്നങ്ങള്‍’. പിന്നീടതു സ്റ്റേജ് നാടകമായി മാറ്റി എഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. അതിലൊരു ഭാഗത്ത് ഫ്രാന്‍സുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു ഒരു ഡെലിഗേഷനെ അങ്ങോട്ട് അയയ്ക്കുന്നുണ്ട്. അവരെ പലതും പറഞ്ഞ് ഏല്പിക്കുന്ന കൂട്ടത്തില്‍ ടിപ്പു പ്രത്യേകം ഭരമേല്പിക്കുന്ന ഒരു കാര്യമുണ്ട്. അവിടെ മനോഹരമായ പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന ഉദ്യാനങ്ങള്‍

Read More

മണ്ണിലും വെള്ളത്തിലും – എം.പി പ്രതീഷ് /കലാചന്ദ്രന്‍

ഭൂമിയുടേയും മനുഷ്യരുടേയും ജലാര്‍ദ്രമായ വാക്കുകളെ കവിതകളില്‍ രേഖപ്പെടുത്തിയ പുതിയ തലമുറയിലെ വേറിട്ട കവിയാണ് എം.പി.പ്രതീഷ്. ഹരിതലാവണ്യ ദര്‍ശനത്തിന്റെ (Eco-aesthetics) ഭിന്നമായൊരു കൈവഴിയും മൊഴിവഴിയുമാണ് പ്രതീഷിന്റെ കവിതകള്‍, ഒച്ചയും ബഹളവും ആള്‍ക്കൂട്ടവും ആര്‍പ്പുവിളികളും ഇല്ലാതെ, മുഖ്യധാരാ വ്യവഹാരങ്ങള്‍ക്ക് പുറത്ത് നിശബ്ദനായി എഴുതിക്കൊണ്ടിരിക്കുന്ന പ്രതീഷുമായി കവിതയെയും ജീവിതത്തെയും കുറിച്ച് നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍… എവിടെ നിന്നാണ് പ്രതീഷ്

Read More

വായിച്ചുതുടങ്ങിയത് ഭയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ -എന്‍. ശശിധരന്‍

വളരെ ചെറുപ്പത്തില്‍തന്നെ അടിസ്ഥാനപരമായ ഒരു ഭയം എന്നെ ആവേശിച്ചിരുന്നു. ഒരിക്കലും എന്തെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ഭയം. ഈ ഭയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഞാന്‍ ആദ്യമായി വായിച്ചുതുടങ്ങിയത്. ഇന്ന് സങ്കല്പിക്കാന്‍പോലും കഴിയാത്തവിധം വന്യവും പ്രാകൃതവുമായ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ കാണുന്നത് വലിയ മൊട്ടക്കുന്നുകളും

Read More