columnist

Back to homepage

ദുരിതം കൊത്തിയെടുത്ത കഥകള്‍ – ജോര്‍ജ് ജോസഫ് കെ.

ജീവിതത്തിന്റെ ഉപ്പും ചോരയും കണ്ണീരുംകൊണ്ട് കഥകളെഴുതിയ ഒരു കാലം എനിക്കുണ്ടായിരുന്നു. എറണാകുളത്തിന്റെ തെരുവില്‍, കെട്ടിടത്തൊഴിലാളികള്‍ക്കിടയില്‍, കൊച്ചിന്‍കോര്‍പ്പറേഷന്റെ എച്ചില്‍ക്കൂനയില്‍, ചെരിപ്പുകടയില്‍, സൈക്കിള്‍കടയില്‍, ബ്ലെയിഡുകമ്പനിയില്‍, ചിട്ടിപ്പിരിവുകാരന്റെ റോളില്‍, സിനിമയില്‍ എവിടെയൊക്കെയാണ് ഞാനെന്റെ ജീവിതവണ്ടിയും വലിച്ചുകൊണ്ടു നടന്നത്? എനിക്കുതന്നെ അറിയില്ല, എത്രമാത്രം ജോലിചെയ്തിട്ടുണ്ടെന്ന്. ഈ പറഞ്ഞയിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടും ജോര്‍ജ് ജോസഫിന് ദാരിദ്ര്യമല്ലാതെ അന്ന് നേട്ടമായി ഒന്നും ലഭിച്ചില്ല. അക്കാലങ്ങളില്‍

Read More

അക്കിത്തം : കവിബിംബപരമ്പരയിലെ അവസാനകണ്ണി – ഡോ.സിബു മോടയില്‍

ഭാവുകത്വവ്യതിയാനത്തിന്റെ ഒരു ഘട്ടത്തിലൂടെയെങ്കിലും കടന്നു പോകാത്ത എഴുത്തുകാര്‍ മലയാളത്തില്‍ വിരളമാണ്. മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയായ കവിതയുടെ ചരിത്രംതന്നെ ഭാവുകത്വവ്യതിയാനത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍കൊണ്ടേ രൂപപ്പെടുത്താനാവൂ. ഇതില്‍പ്പെടാത്തവര്‍ ചരിത്രത്തിലെ ഏകശിലാപ്രതിഷ്ഠകളായിരിക്കും. അവര്‍ക്ക് ഒരിക്കലും ജനപ്രിയവഴിയിലേക്ക് പ്രവേശനമുണ്ടാവില്ല. കവികളാണെങ്കില്‍ പരാമര്‍ശമൂല്യമുള്ള ഒരു വരിപോലും അവരില്‍നിന്നുണ്ടാവില്ല. ഒരു കവിയെ സംബന്ധിച്ചിടത്തോളം പരാമര്‍ശസാധ്യതകളാണ് ക്ലാസിക് ഇമേജ് നല്‍കുന്നത്. മലയാളത്തിലെ ഏറ്റവും പരാമര്‍ശമൂല്യമുള്ള വരികളിലൊന്നാണ്.”വെളിച്ചം

Read More

നാം നമ്മുടെ ഭരണഘടനയെ യഥാര്‍ത്ഥത്തില്‍ കൈവിട്ടോ? – സെഡ്രിക്ക് പ്രകാശ് എസ്.ജെ.

കൃത്യം 70 വര്‍ഷം മുന്‍പ് 1949 നവംബര്‍ 26-ാം തീയതി ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗീകരിച്ച് ‘നാം എന്ന ജനത’യ്ക്കായ് നല്‍കിയതാണ് വിലപ്പെട്ട ഭരണഘടന. ഓരോ ഇന്ത്യന്‍ പൗരന്റെയും വിശുദ്ധഗ്രന്ഥം. മൗലികാവകാശങ്ങളുടെയും നിര്‍ദേശകതത്ത്വങ്ങളുടെയും പ്രതിരോധത്തിന്റെ കോട്ട. ആരോഗ്യമുള്ള ഒരു ജനാധിപത്യഭരണസമ്പ്രദായത്തിനു അവശ്യംവേണ്ട മൂന്നുപാധി. നീതി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കെല്ലാം ഊന്നല്‍ നല്‍കുന്ന ഭരണഘടനയുടെ

Read More

വൈദ്യശാസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യാധിഷ്ഠിതമായ ശാസ്ത്രങ്ങളാണോ? – വി.വിജയകുമാര്‍

ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള പഴയ ചികിത്സാരീതികള്‍ ശാസ്ത്രീയമല്ലെന്നും അവ നിരോധിക്കപ്പെടേണ്ടതാണെന്നും അതിനായി സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്ന പ്രസ്താവനകള്‍ നിരന്തരമെന്നോണം ഇപ്പോള്‍ പ്രതൃക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ചില യുക്തിവാദസംഘടനകളും ആധുനികവൈദ്യത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഈ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നത്. ശാസ്ത്രത്തിന്റേയും ശാസ്ത്രീയതയുടേയും പേരില്‍ നടക്കുന്ന ഈ പ്രചാരണങ്ങളെ നേര്‍ക്കുനേര്‍ കാണുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. എല്ലാറ്റിന്റേയും മാനദണ്ഡം ശാസ്ത്രീയമാണെന്ന ഒരു

Read More

ഒറ്റപ്പെടലില്‍ കാലിടറുന്നവരുടെ കനലെഴുത്ത് – ഷീബ ഇ.കെ/ രാജേശ്വരി പി.ആര്‍

സമൂഹത്തില്‍ സ്ഥാനമില്ലാത്തവര്‍ക്കും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കും അക്ഷരങ്ങളിലൂടെ പുതുജീവന്‍ നല്‍കുന്നു. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലുകള്‍ക്ക് വിധേയമാകുന്നവരുടെ ജീവിതവ്യഥകളൊട്ടും ചോരാതെ സന്ദിഗ്ധമായി ആവിഷ്‌കരിക്കുന്നു. പുതുതലമുറയില്‍ എഴുത്തിന്റെ പുതുവഴി തീര്‍ത്ത എഴുത്തുകാരിയാണ് ഷീബ ഇ.കെ. സ്വപ്‌നങ്ങള്‍കൊണ്ടും വിപ്ലവംകൊണ്ടും ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യരുടെ ജീവിതമാണല്ലോ മഞ്ഞനദികളുടെ സൂര്യന്‍ പറയുന്നത്. വിപ്ലവകാരികളെ പരിഹസിക്കുന്ന വര്‍ത്തമാനകാലത്തിനുള്ള മറുപടിയാണ് ഈ നോവല്‍ എന്നു പറയാമോ ? വേറിട്ട

Read More