columnist

Back to homepage

ചെറുകഥാകൃത്തും കലാതത്ത്വചിന്തകനുമായിരുന്ന ടി.ആറുമായി നടത്തിയ അഭിമുഖം

പ്രതിഭയുടെ സര്‍പ്പസാന്നിദ്ധ്യം വേണു: പൊള്ളയായ നമ്മുടെ കാലത്തെപ്പറ്റി? ടി.ആര്‍: നമ്മുടെ കാലം പൊള്ളയല്ല. ശാസ്ത്രശാഖകളിലും ചരിത്രഗവേഷണത്തിലും പുരാവസ്തുപഠനത്തിലും മറ്റും അഭൂതപൂര്‍വമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചുകുട്ടികളുടെപോലും പൊതുവിജ്ഞാനവും സാമാന്യജ്ഞാനവും വളരെ വലുതാണ്. കലകളുടെയും അവയെക്കുറിച്ചുള്ള പഠനങ്ങളുടെയും ആഴവും പരപ്പും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഓരോ ദിവസവും ഓരോ വിജ്ഞാനശാഖ പിറവികൊള്ളുന്നു. 1500 മുതല്‍ 1600 വരെയുള്ള 100

Read More

കൊടിയേറ്റവും കൊടിയിറക്കവും – ഫാ. ഡോ.കെ.എം. ജോര്‍ജ്

നവസംന്യാസത്തിന്റെ സര്‍ഗ്ഗസംവേദന സാധ്യതകള്‍ കോവിഡാനന്തര ലോകത്തില്‍ ഒരു നവീന സംന്യാസ പ്രസ്ഥാനത്തിന്റെ സാധ്യതയെക്കുറിച്ച് മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ദലൈലാമയുടെയും പ്രവാസജീവിതശൈലിയും വ്യക്തിപരമായ നയങ്ങളും സൂചിപ്പിക്കുന്നതുപോലെ ഒരു വിരക്ത പ്രതിബദ്ധത കുറെ ആളുകളെ എങ്കിലും ആകര്‍ഷിക്കാനിടയുണ്ട്. ഔദ്യോഗികമായി ഒരു പ്രത്യേക ജനവിഭാഗത്തിന്റെ നേതൃസ്ഥാനം വഹിക്കവേ അതില്‍ ആസകലം മുങ്ങാതെ അതിനോട് നിസ്സംഗത പുലര്‍ത്തിക്കൊണ്ടുതന്നെ, അതുപയോഗിച്ച്

Read More

തോറ്റ ജനതയെ വീണ്ടും തോല്‍പ്പിക്കുന്ന അടച്ചിടല്‍ ജീവിതം – ബിജു ജോര്‍ജ്

ഇന്നോളം നാം ആര്‍ജിച്ചെടുത്ത സകല അറിവുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഭരണകൂടവും പുത്തന്‍പരീക്ഷണങ്ങള്‍ നടത്തി ശാസ്ത്രലോകവും ഒരു കുഞ്ഞുവൈറസിനെ വരുതിയിലാക്കാന്‍ പരിശ്രമിക്കുകയാണ്. ഈ ശ്രമങ്ങള്‍ക്കൊപ്പം താഴെക്കിടയിലുള്ള മനുഷ്യരോട് സഹാനുഭാവം പ്രകടിപ്പിക്കുന്ന നൈതികബോധം ഉപയോഗപ്പെടുത്തികൊണ്ടും മാത്രമേ ഈ കെട്ടകാലത്തെ നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയൂ കോവിഡ് താണ്ഡവമാടിയ അടച്ചിടല്‍ ജീവിതത്തില്‍ ലോകത്തെങ്ങും സംഭവിക്കുന്നത് ഒന്നുതന്നെയാണ്. മഹാമാരിക്കുമുന്നില്‍ നിന്നു ലോകം സാവകാശം

Read More

”സാമാന്യബോധം” തലകുത്തി വീഴുമ്പോള്‍ – ടി.കെ. സന്തോഷ് കുമാര്‍

ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ ഇരിക്കുന്ന കസേരയുടെയും ചെയ്യുന്ന ജോലിയുടെയും അര്‍ത്ഥം എന്താണെന്ന് പലപ്പോഴും വിസ്മരിച്ചുപോകുന്നു. ദൃശ്യവാര്‍ത്തയോടും അതിലെ സംവാദപരിപാടിയോടും സാധാരണ കാണികള്‍ക്ക് വെറുപ്പുണ്ടായിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ അനവധിയാണ്. മലയാളത്തിലെ ഒരു പ്രധാന ചാനലിന്റെ പ്രധാന ഉടമസ്ഥന്മാരില്‍ ഒരാളുടെ ചരമവാര്‍ത്തയില്‍പ്പോലും ശ്രദ്ധിക്കാതിരിക്കുന്ന രീതി ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ അപചയത്തെയാണ് പ്രത്യക്ഷമാക്കുന്നത്. അംഗീകാരങ്ങള്‍ നേടിയ എഴുത്തുകാരന്‍, രാഷ്ട്രീയ ധൈഷണികസാന്നിധ്യം, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ അംഗം

Read More

കറുത്ത കരുത്തിനാല്‍ തിരുത്തപ്പെടുന്ന വെളുത്ത ചരിത്രം – വിന്‍സന്റ് പെരേപ്പാടന്‍

മാനവ ചരിത്രത്തില്‍ എന്നു മുതലാണ് മനുഷ്യശരീരത്തിന്റെ വര്‍ണവൈവിധ്യം അധീശത്വത്തിന്റെയും, ഔന്നത്യത്തിന്റെയും, ഉത്കൃഷ്ടതയുടെയും, അധമത്വത്തിന്റെയും, അവമതിപ്പിന്റെയും, നികൃഷ്ടജീവിതത്തിന്റെയും നിറങ്ങളായി വ്യാഖ്യാനിക്കപ്പെട്ടത്? എന്നു മുതലാണ് വെളുപ്പുനിറം മേധാവിത്വത്തിന്റെയും മറ്റു നിറങ്ങള്‍ അധോന്മുഖതയുടെയും അടിമത്വത്തിന്റെയും അടയാളമായിത്തീര്‍ന്നത്? കൃത്യമായി നിരീക്ഷിച്ചാല്‍ വെളുപ്പിന്റെ മേല്‍ക്കോയ്മ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച കോളണിവത്ക്കരണത്തില്‍ തുടങ്ങി എന്നു കാണാം. വെളുത്ത ശരീരമുള്ള മനുഷ്യരെ മാത്രം കണ്ടുശീലിച്ച

Read More