സാത്താന്റെ ചൂളം – വി.കെ.കെ.രമേഷ്
പാർക്കിംഗ് ഏരിയയിൽനിന്ന് കാർ നീങ്ങുമ്പോൾത്തന്നെ മിറാഷിന് എന്തോ പന്തികേടു തോന്നിയിരുന്നു. ഭൂമിക്കടിയിൽനിന്ന് ക്രമേണ ഉയർന്നുവരുന്ന കയറ്റം പിന്നിട്ട്, വണ്ടി നാൽപ്പത്തിരണ്ടു ഡിഗ്രി നഗരച്ചൂടിലേക്ക് കയറിയതും, പിൻവശം കാണാനാവുംവിധം മിറർ തിരിച്ച്, അയാൾ ശ്രദ്ധിച്ചുനോക്കി. ആരും അതിനകത്തില്ലെന്നുറപ്പിച്ചതിനു
രാവിലെ മുതൽ മിറാഷിനെ ആശയക്കുഴപ്പത്തിലാക്കാൻപോന്നമട്
”എന്താ?”
ബെറ്റി പുരികം മേലോട്ടുവളച്ചു.
സാധാരണയായി അതീവബുദ്ധിമാൻമാരെപ്പോലും ആശ്ചര്യഭരിതരാക്കുംവിധത്തിൽ ഷെയർമാർക്കറ്റിംഗിന്റെ ഉപദേശങ്ങൾ നൽകാൻകഴിവുള്ള എക്‌സ്പർട്ടുകളിൽ ഒരാളാണ് അയാൾ. ലോകസാമ്പത്തികമാന്ദ്യം അതിന്റെ വരവറിയിച്ചുതുടങ്ങിയ ആദ്യനാളുകളിൽപ്പോലും, ഇളകുന്ന അക്ഷാംശത്തിലായിപ്പോയ മാർക്കറ്റിനുമുന്നിൽ അചഞ്ചലനായി നിന്നുകൊണ്ട് ഉപദേശംനൽകാനുള്ള വൈഭവം അയാളുടെ കീശയിലുണ്ട്. ടൈയ്ഡിംഗിന് പുകൾപെറ്റ ആ മെട്രോപൊളീറ്റൻസിറ്റിയിൽ അയാൾക്കിത് വിജയകരമായ പത്താംവർഷമാണ്.
”ദി റിയൽ മോൺസ്റ്റർ!”
പാർട്ടികളിലും മറ്റും ഇതായിരുന്നു അയാൾക്കുള്ള വിശേഷണം. കച്ചവടത്തിനുമുണ്ട് ഇങ്ങനെ ചില വാത്സല്യങ്ങൾ. സമവായങ്ങളുടെ അപമാനവീകരണങ്ങൾ ഡിപ്‌ളോമാറ്റിക്ബലത്തോടെ പ്രത്യക്ഷമാകുന്ന ഇത്തരം പാർട്ടികളിൽ ഏതാണ്ടൊരു മധ്യസ്ഥന്റെ റോളും അയാൾ തലയേറ്റാറുണ്ട്. അത്തരം പാർട്ടികൾക്ക് ചിരപരിചിതമാണ് അയാളുടെ ബ്രൂട്ടിന്റെ മണവും, ചൂളംവിളിയും. പണ്ട്, മഞ്ഞിനിക്കര ദയറയിൽനിന്ന് പുറത്താവാൻ കാരണമായത് ഈ ചൂളംവിളിയാണ്. കറുകച്ചാലിലെ വീട്ടിൽനിന്ന് കൂടെക്കൂടിയ ആ പ്രയോഗത്തെ മിറാഷ് വിട്ടുകളഞ്ഞതേയില്ല. മെട്രോപൊളീറ്റൻസിറ്റിയുടെ ഡൗൺടൗണിൽ, എട്ടാംനിലയിലുള്ള തന്റെ ഓഫീസ്മുറിയിൽ, തലപുകയ്ക്കുന്ന പ്രശ്നങ്ങൾക്കിടയിലും, വിജയപ്രഹർഷങ്ങൾക്കിടയിലുമെല്ലാം മാറ്റമില്ലാതെ അയാൾ അത് തുടർന്നുപോരുന്നുണ്ട്.
അപ്പോഴൊന്നും പൊയ്‌പ്പോകാത്ത ഈ രണ്ടു സിദ്ധികളാണ് അന്നു രാവിലെമുതൽ ശുദ്ധമായ ഡൈലമയിൽ വഴിമുട്ടുന്നത്. ‘കറുത്ത ദൈവത്തെ‘ മുത്തുന്നതുപോലെ അരോചകമാണത്, പിശാചിന്റെ രക്തം പാനംചെയ്യുന്നതിനോളം നീചവും.
പതിവുപോലെ ഫ്ളാറ്റിൽനിന്നിറങ്ങുമ്പോൾ, യാത്രയാക്കാനായി കാത്തുനിന്ന ബെറ്റിയുടെ പിന്നിൽനിന്നും മണം പൊങ്ങുന്നത് അയാൾ ശ്രദ്ധിച്ചു. താൻ നിൽക്കുന്നതിന്റെ എതിർവശത്തുനിന്നും തന്റെ മണം വരുന്നതിൽപ്പരം ആശ്ചര്യം മറ്റൊന്നില്ല. താൻ ഉപയോഗിച്ചുവരുന്ന ബ്രൂട്ടും, അവളുടെ പെർഫ്യൂമും തമ്മിൽ മണത്തിന്റെ കാര്യത്തിൽ ആൺപെൺ വ്യത്യാസമുണ്ട്. അവൾക്കു മുന്നിൽ നിൽക്കുമ്പോൾ, മണം വരുന്നത് അവൾക്കു പിന്നിൽനിന്നാണ്! അത്തരം ആശയക്കുഴപ്പങ്ങളൊന്നും ബെറ്റി ശ്രദ്ധിച്ചിരുന്നില്ല. അതിനുംമാത്രമുള്ള സമയമൊന്നും അവൾ ജീവിതത്തിൽ നഷ്ടപ്പെടുത്തുമെന്നും തോന്നുന്നില്ല. പതിവുപോലെ ഒട്ടും വൈകാതെ വാതിൽ അയാൾക്കു മുന്നിൽ അടഞ്ഞു. യാത്രപറയാനും, ഫ്ളാറ്റിനു പുറത്തുകടക്കാനുമായി അതിലേറെ സമയം അയാൾ ഉപയോഗിക്കില്ലെന്ന് അവൾക്കറിയാമല്ലോ. സ്നേഹമാണെങ്കിലും, അതിനുമുണ്ട് അതിന്റേതായ ടൈമിംഗ്!
അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിലേക്കു നടക്കുമ്പോൾ, അടുത്ത അത്ഭുതം സംഭവിച്ചു. ചൂളംവിളി അതാ, മുന്നിൽ നടക്കുന്നു! സ്വന്തം ചുണ്ടുകൾ ഒരു വിശ്വാസത്തിനായി അയാൾ ഇറുകെചേർത്തുവച്ചു, മാറ്റമുണ്ടായില്ല. ചൂളംവിളി അയാളുടെ നടത്തത്തിന്റെ വേഗതയിൽ തൊട്ടുമുന്നിലായി നടക്കുകതന്നെയാണ്. പാർക്കിംഗ് ഏരിയയുടെ തൂണുകൾക്കു പിന്നിൽ മറഞ്ഞുപിടിച്ചുകൊണ്ട് ശബ്ദമങ്ങനെ കാറിനടുത്തേക്ക് നീങ്ങിപ്പോകുകയാണ്.
മുന്നിൽ സംശയിക്കത്തക്കതായി യാതൊന്നിനെയും കാണുന്നില്ല. നിരനിരയായി നിർത്തിയിട്ട പലമാതിരി വാഹനങ്ങൾ നിശ്ചലതയാൽ വെറുങ്ങലിച്ചുനിൽക്കുന്നുണ്ടെന്
ഓഫീസിലെത്തുന്നതുവരെ, യാതൊരു കുഴപ്പവും കണ്ടില്ല. ഓഫീസിലേക്കുള്ള ലിഫ്റ്റിനകത്തെത്തിയപ്പോൾ വീണ്ടും, മണം പൊങ്ങിവന്നു. തൊട്ടുമുമ്പ് കയറിപ്പോയിരിക്കണം. ഓഫീസിനകത്ത് ചില്ലുകൂടാക്കി തിരിച്ചുവച്ച തന്റെ സ്ഥാനത്തേക്ക് കയറിച്ചെന്നു. പതിവുപോലെ ജോലിക്കാരൊന്നും വന്നിരുന്നില്ല. ഗൂർഖ ചായ കൊണ്ടുവന്നുവച്ച്, സലാം പറഞ്ഞുപോയി. തിരക്കുപിടിച്ച ബുധനാഴ്ച്ചകളിലൊന്നായിരുന്നു അത്. കാര്യം അങ്ങനെയാണെങ്കിലും, ട്രേഡിംഗ് തുടങ്ങിയാൽ, അയാൾക്ക് പേശികളിൽ അയവുവരികയാണുണ്ടാവുക. അതിനുമുമ്പാണ് സത്യത്തിൽ, തലയോട്ടിക്കകത്ത് തീയാളുക. ആയത് എന്തെന്നറിയാത്തവർക്ക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം എന്താണെന്നും, അക്കൗണ്ട് ടൈപ്പുകൾ എന്തൊക്കെയാണെന്നുംമറ്റുമുള്ള എഡ്യൂക്കേഷൻ പാക്കേജുകളുമായി ദല്ലാളിന്റെ നാക്കു നീട്ടി കുത്തിയിരിക്കുന്ന ഒരാളായിരുന്നില്ല മിറാഷ്. ദലാൾ സ്ട്രീറ്റിൽ അയാളുടെ നിഴൽ വീഴാറേയില്ല. വസ്ത്രധാരണത്തിലെ ഡിപ്ലോമസിയെ വെട്ടിച്ചു പുറത്തുചാടുന്ന മീൻചന്തയുടെ അലറിവിളകൾക്കിടയിൽ മിറാഷിന്റെ പതിഞ്ഞശബ്ദം ഇന്നേവരെ ആരും കേട്ടിട്ടില്ല. ഡൗൺടൗണിൽത്തന്നെയാണ് അയാളുടെ ഓഫീസെന്നത് ശരിയാണെങ്കിലും, ദലാൾ സ്ട്രീറ്റിലെന്തിന്, പരിസരത്തെ മോഡേൺ കഫേയിൽ ആഹാരം കഴിക്കുന്ന പതിവുപോലും അയാൾക്കില്ല. നന്നായി വിശദീകരിച്ചാൽപോലും പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത പ്രത്യേകമായ തൊഴിലായിരുന്നു അയാളുടേത്. ഒരർത്ഥത്തിൽ, ജ്യോതിഷംപോലെ അവ്യക്തമായൊരു പരിപാടി.
ദീർഘകാലത്തെ ട്രേഡിംഗ്പരിചയത്തിന്റെ ബലം ഉപയോഗിച്ച് ഉപദേശം നൽകുന്ന പണിയാണ് ചുരുക്കിപറഞ്ഞാൽ, അയാളുടേത്. എന്നാൽ, അങ്ങനെ ചുരുങ്ങിയനിലയിൽ പറയേണ്ടതുമല്ല അത്. തന്റെ കവിടിക്കുരുക്കൾ കുലുക്കിയെറിയുകയും, അതിന്റെ വെളിച്ചത്തിൽ കൃത്യമായി ഇടപാടുകാരനെ നേർവഴിക്കുനയിക്കുകയും ചെയ്തുവരുന്ന അഭിനവജ്യോതിഷിയായിരുന്നു മിറാഷ്. അതല്ലെങ്കിൽ, ട്രേഡിംഗിന്റെ ഷെർലക്‌ഹോംസ്. കേൾക്കുമ്പോൾ, സംഗതി പിള്ളേരുകളിപോലെ തോന്നിക്കുമെങ്കിലും, അയാളുടെ ഈ കഴിവിന് ഏറെപ്പേർ ആവശ്യക്കാരായി അദൃശ്യതയിലുണ്ട്. പരസ്യമായി സമ്മതിക്കാതെ, രഹസ്യമായി തന്നെ ആശ്രയിക്കുന്ന വമ്പൻമാരുടെ ഇടപാടുകളിലൂടെയാണ് അയാൾ വർഷങ്ങളായി ഈ നഗരത്തിൽ സസുഖം ജീവിച്ചുപോരുന്നത്.
സ്വന്തം തലയോട്ടിക്കകത്തെ ഉരുപ്പടി കഴിഞ്ഞാൽപ്പിന്നെ, ശമ്പളംപറ്റുന്ന രണ്ടേരണ്ടു ജോലിക്കാർമാത്രമാണ് അയാൾക്കുള്ളത്. ദയറയിൽ അച്ചൻപട്ടത്തിന് ഉപകരിക്കാതെപോയ അന്തർജ്ഞാനം ട്രേഡിംഗിൽ കയറി കസറി. ബലത്തിന്റെ വിവിധശ്രേണികളിലായി കൊടികുത്തിനില്ക്കുന്ന സമൂഹത്തെയാകെ ളോഹകൊണ്ട് കുഞ്ഞാടാക്കാൻ കഴിയാതെപോയതിന്റെ നിരാശ ഇപ്പോഴും പക്ഷേ, ബാക്കികിടപ്പുണ്ട്. അവിടെ തോറ്റുപോയതിന്റെ ക്ഷീണം അവ്യക്തമായ ഈ ജോലികൊണ്ട് മറികടക്കുകയായിരുന്നു അയാൾ. നഗരത്തിലെ ഒട്ടുമിക്ക വമ്പൻ വ്യവസായസ്രാവുകളും സ്വന്തം കുപ്പായക്കീശയിയിലാണ്. ഉപ്പുതൊട്ട് ഉരുക്കിൽവരെ അവർ കാശിറക്കണമെങ്കിൽ, മിറാഷിന്റെ സർവസമ്മതത്തിന്റെ ‘ക്ലീൻ ചിറ്റ്‘ വേണം.
പഴഞ്ചൻചുമരുകളിൽ പുതുക്കിസൂക്ഷിച്ച അലുമിനിയം ജനലുകളിലൊന്ന് തുറന്നുവച്ച്, മിറാഷ് അകലേക്കു നോക്കിനിന്നു. അപൂർവമായി സംഭവിക്കാറുള്ള ആശയക്കുഴപ്പം അയാളെ മഥിക്കാനാരംഭിച്ചിട്ടുണ്ട്. സാധാരണയായി ജാലകങ്ങൾ തുറക്കാറില്ല. പുറംകാഴ്ചകളേക്കാൾ അകംകാഴ്ചകളാണ് അയാൾക്കേറെ പഥ്യം. കാന്റിൽസ്റ്റിക് ചാർട്ട് മാതിരിയാണ് പലപ്പോഴും അയാൾക്ക് സ്വന്തം ഓഫീസിന്റെ അകത്തളം. പൊടുന്നനെ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ചില വിചിത്രബലങ്ങൾ പകർന്നുകിട്ടുന്ന ഒരിടമെന്നനിലയിൽ അവിടം അയാളെ സ്വസ്ഥനും, മിക്കപ്പോഴും ഉദ്ധതനുമാക്കിപ്പോന്നിരുന്നു. വ്യക്തിനിഷ്ഠവ്യാപാരതീരുമാനങ്
”ബുള്ളിഷ് ഹരാമിയിൽനിന്ന്, ഹാമറിലേക്ക് പാറ്റേൺ മാറട്ടെ.”
തുടകളിൽനിന്ന് കണ്ണെടുക്കാതെ അയാൾ പെട്ടെന്നായിരിക്കും, അലറുന്നത്. ഈ ശബ്ദം കേൾക്കുന്നതോടെ ബൈജാന്തി മുറിയിലേക്ക് കയറിവരും. ഇടപാടുകാരന്റെ പേര് അന്നേരമാണ്, പ്രഖ്യാപിക്കപ്പെടുക. അടുത്തമാത്രയിൽ ആ മനുഷ്യനെ അവൾ വിളിച്ചുകഴിഞ്ഞിരിക്കും. ഇടപാടുകാരൻ ഫോൺ കൈപ്പറ്റുമ്പോഴേക്കും മിറാഷ് ഉദ്ധതഭാവം മറികടന്നിട്ടുണ്ടാവുമെന്ന് ഉറപ്പ്. അവൻ ഫോണിൽ അഭിമുഖീകരിക്കുന്നത് തികച്ചും ശാന്തനായ മറ്റൊരു മിറാഷിനെയായിരിക്കും. ചിരപരിചയത്താൽ പതംവന്നതുകൊണ്ട്, നേരിയൊരു പുഞ്ചിരിയോടെയാണ് നേപ്പാളിപ്പെൺകുട്ടി അതു കണ്ടുനിൽക്കുക പതിവ്.