columnist
Back to homepageതടവറയിലെ ഇടിമുഴക്കം – നീന ജോസഫ്
നർഗീസ് മുഹമ്മദി എന്ന അസർബൈജാൻ വേരുകളുള്ള ഇറാൻകാരിയാണ് 2023-ലെ സമാധാന നൊബേൽപുരസ്‌കാര ജേതാവ്. നീതിക്കുവേണ്ടിയുള്ള നിതാന്തമായ പോരാട്ടമാണ്, ഈ 51 കാരിയുടെ മുഖമുദ്ര. പുരസ്‌കാര പ്രഖ്യാപനസമയം, ഇനിയും എട്ടു വർഷംകൂടി ബാക്കിയുള്ള, 15 വർഷ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു നർഗീസ്. നർഗീസിനെ വിവിധ കേസുകളിലായി ഇറാനിയന്‍ സർക്കാർ 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും
Read Moreനിഴൽരൂപങ്ങളുടെ ഗ്രാഫിക്സ് – എൻ.ബി.സുരേഷ്
ഓര്‍മകളുടെ ഇടവഴികളിൽ ഇരുട്ടും വെളിച്ചവും സന്ധിചെയ്യുന്ന സന്ധ്യയിൽ ഒരു കാലൊച്ചയ്ക്ക് പിന്നിൽ നേർത്ത നിഴലായ് പതിയെ നടന്നുനീങ്ങുമ്പോൾ മുമ്പേ നടക്കുന്നൊരൊച്ചയുടെ രൂപഭാവങ്ങളറിയാതെ ഇടയ്ക്കിടെ കുഴങ്ങുന്നു. അതിന്റെ വേഗവും താളവും ഏറിയുമിറങ്ങിയും പോവതേതുദിക്കിലേക്കെന്ന് ഉള്ളിലൊരു കലമ്പൽ കിലുങ്ങുന്നു. പൊടുന്നനെ കാലൊച്ച നിലയ്ക്കുന്നത് പിന്തിരിഞ്ഞു നോക്കാനോ മറ്റൊരു വഴിയിലേക്ക് തിരിയാനോ? കാലം കനക്കവേ വഴി മറയവേ ഏതോ മരച്ചോട്ടിൽവച്ചു
Read Moreമൊഴിയാഴം – എൻ.ഇ. സുധീർ
മുകുന്ദന്റെ ‘നിങ്ങൾ’ “…നിങ്ങളുടെ ജന്മത്തിൽ നിങ്ങൾക്ക് യാതൊരു പങ്കുമില്ലായിരുന്നു. ആണായി ജനിക്കണമെന്നോ പെണ്ണായി ജനിക്കണമെന്നോ എപ്പോൾ ജനിക്കണമെന്നോ നിങ്ങളുമായി ആലോചിക്കാതെയാണ് ഗോയിന്ദൻ വെണ്ടർ നിങ്ങൾക്ക് ജന്മംനല്കിയതും ലക്ഷ്മിക്കുട്ടിയമ്മ നിങ്ങളെ പെറ്റതും വളർത്തിയതും. എന്നാൽ മരണത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് നിങ്ങൾ തയാറല്ല. എപ്പോൾ മരിക്കണമെന്നും എങ്ങനെ മരിക്കണമെന്നും നിങ്ങൾ തീരുമാനിക്കും. മരണം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമെങ്കിലും തനിക്കുണ്ടെന്ന്
Read Moreദിനവൃത്താന്തം
അധികാരത്തിന്റെ കുന്തമുന സുപ്രീംകോടതിയിൽനിന്ന് വിരമിച്ചതിനുശേഷം ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ എറണാകുളം നഗരത്തിലായിരുന്നു താമസം. ഏകാന്തവൃദ്ധൻ. വീട്ടുകാര്യങ്ങൾ നോക്കാൻ ജോലിക്കാരുണ്ട്. ലോകംമുഴുവൻ ബന്ധങ്ങളുള്ള ന്യായാധിപനാണ്. അസാമാന്യമായി വായിച്ചിട്ടുമുണ്ട്. വായിച്ചതുമുഴുവൻ ഓർമയിലുമുണ്ട്. ആർക്കും എന്ത് സംശയവും ചോദിക്കാം, ചോദിക്കുന്ന ആളുടെ നിലവാരമനുസരിച്ചു മറുപടിയും നല്കും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച രാജ്യങ്ങളിൽ കോടതിയലക്ഷ്യനിയമം ആവശ്യമുണ്ടോ എന്നതായിരുന്നു ഒരിക്കൽ സായാഹ്നചർച്ച. കൃഷ്ണയ്യർ
Read Moreഒറ്റപ്പെടൽ – ഷൗക്കത്ത്
മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം വിരസതയായിരിക്കും. ജീവിതത്തിന്റെ എല്ലാ രസവും വറ്റിപ്പോകുന്ന അവസ്ഥ. വിരസതയിൽനിന്നു സരസതയിലേക്കുള്ള യാത്രകളാണ് മനുഷ്യന്റെ ചരിത്രം. സുഖം തേടിയുള്ള ആ യാത്രയിൽ പലപ്പോഴും നമുക്ക് കാലിടറി. മുഖമടിച്ചു വീണു. വീണിടത്തു തളർന്നു കിടക്കാതെ നാം എഴുന്നേറ്റു നടന്നു. ആ യാത്രയുടെ ചരിത്രമാണ് ആധുനികമനുഷ്യൻ. അടിയും തിരിച്ചടിയും ഏറെ അനുഭവിക്കേണ്ടി വന്നിട്ടും പോകുന്ന
Read More