editorial

Back to homepage

രാഷ്ട്രീയകേരളം എങ്ങോട്ട് – എൻ.എം.പിയേഴ്‌സൺ

1981-ൽ ഞാൻ ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിരുന്നു. വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാന കാലമായിരുന്നു അത്. അന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പലരുമായും സംസാരിക്കുമായിരുന്നു. അതിൽ ചിലരെല്ലാം എന്നോട് കേരളത്തിൽനിന്നാണ് എന്ന് പറയുമ്പോൾ ചോദിച്ചിരുന്നത് നിങ്ങൾ രാഷ്ട്രീയത്തിൽ ഉണ്ടോ എന്നായിരുന്നു. ഉടനെ അടുത്ത ചോദ്യം വരുമായിരുന്നു. നിങ്ങൾ കമ്മ്യൂണിസ്റ്റാണോ? അതെ എന്ന് പറയുമ്പോൾ എനിക്ക് ചെറിയൊരു അഭിമാനമുണ്ടായിരുന്നു. ഞാൻ അന്ന്

Read More

തൊഴില്‍ നിയമ ഭേദഗതികളും പുതിയ തൊഴില്‍ ജീവിതവും – സി.പി.ജോണ്‍

ഏതാനും പതിറ്റാണ്ടുകളായി തൊഴിലാളികൾക്കനുകൂലമായ പല  തൊഴിൽനിയമങ്ങളും വെറും ഡെഡ്‌ലെറ്ററുകളാണ്. തൊഴിൽനിയമങ്ങൾ പുസ്തകത്തിൽ ഉണ്ടാവുകയും പക്ഷേ, അതൊന്നുംതന്നെ നടപ്പിലാക്കാൻ ഗവൺമെന്റ് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. പക്ഷേ, അത്തരം നിയമങ്ങൾ ഇനിയില്ല. ആ നിയമങ്ങളുടെ പേരിൽ ആരും ഇനി കോടതികളിൽ പോകേണ്ടതില്ല. രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴിൽനിയമങ്ങൾ നാല് സംഹിതകളിലേക്ക് കോഡിഫൈ ചെയ്തിരിക്കുകയാണ്. മുൻകാലത്ത് തൊഴിലാളികൾക്ക് കഴിയുന്നതും

Read More

സംശയിക്കുന്ന സ്വാതന്ത്ര്യം, തൂങ്ങിയാടുന്ന ജനാധിപത്യം – എം. കമറുദ്ദീന്‍

ജനാധിപത്യത്തിനുള്ളിലെ പകിടകളികളെക്കുറിച്ചുള്ള എം.കമറുദ്ദീന്റെ വിചിന്തനങ്ങളുടെ അവസാനഭാഗം. വിശ്വാസത്തിന് ഒരു സൗകര്യമുണ്ട്. നിങ്ങള്‍ക്ക് ഒന്നു വിശ്വസിച്ചുകൊണ്ട് അതിനു നിരക്കാത്ത മറ്റൊന്നു ചെയ്യാം. ഞാന്‍ ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്നവനാണ് മനുഷ്യരാശിയെ മുഴുവന്‍ സ്‌നേഹിക്കുന്നവനാണ് എന്നു വിശ്വസിക്കാം. മനുഷ്യരാശി അമൂര്‍ത്തമാണല്ലോ. എന്നിട്ട് മനുഷ്യവ്യക്തിയെ പരമാവധി വെറുക്കുകയും ചെയ്യാം. മനുഷ്യരാശിയെ മുഴുവന്‍ സ്‌നേഹിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട് സമാധാനത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്, രാവിലെ

Read More

സ്വതന്ത്രന്‍:അഥവാ നാട്ടാനയും കാട്ടാനയും – എം. കമറുദ്ദീന്‍

സ്വാതന്ത്ര്യവും പാരതന്ത്ര്യവുമെന്നത് ഒരു നാണയത്തിന്റെ ഇരുപുറമൊന്നുമല്ല. സ്വാതന്ത്ര്യത്തില്‍ പാരതന്ത്ര്യവും പാരതന്ത്ര്യത്തില്‍ സ്വാതന്ത്ര്യവും അനുഭവിച്ചും ആഘോഷിച്ചുമാണ് നാമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യമുള്ളതുകൊണ്ടുമാത്രം എന്തും ചെയ്യുന്നവരെയും സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടുമാത്രം ഒന്നും ചെയ്യാത്തവരെയും കണ്ടുമുട്ടാനെളുപ്പമല്ല. മനുഷ്യാനുഭവങ്ങളിലെല്ലാം ഈയൊരു വിപരീതസത്യം നിലവിലുണ്ട്. കാലിലെ ചങ്ങലയഴിഞ്ഞയുടന്‍ റോഡില്‍ ഒരേ നില്പുനിന്ന ഒരു ആനയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ആന ഓടാനല്ല ശ്രമിച്ചത്. അവിടെ നില്ക്കാനാണ്. അത് അഭ്യസന

Read More

സമാധാനം: അര്‍ത്ഥവും പ്രക്രിയയും

സമാധാനം: അര്‍ത്ഥവും പ്രക്രിയയും എം.പി. മത്തായി ലോകമെമ്പാടുമുള്ള മനുഷ്യര്‍ അവരുടെ ദൈനംദിന വ്യവഹാരങ്ങളില്‍ സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് ‘സമാധാനം.’ ലോകത്തിലെ പ്രമുഖ മതങ്ങള്‍ എല്ലാംതന്നെ പ്രഘോഷിക്കുന്ന പൊതുതത്വവുമാണ് ‘സമാധാനം.’ സമാധാനം ആശംസിച്ചുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഒരാചാരമാക്കി മാറ്റുക വഴി സമാധാനവാഞ്ഛയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുകയും, ഒരു മൂല്യമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു മതങ്ങള്‍. സ്വയം അര്‍ത്ഥം

Read More