focus articles
Back to homepageകേരളസ്ത്രീ: വസ്ത്രവും സംസ്കാരപൈതൃകവും
മനുഷ്യന്റെ സമഗ്രജീവിതത്തെ തന്നെ വിശദീകരിക്കാനുപയുക്തമായ വാക്കാണ് സംസ്കാരം. പലതരം അര്ത്ഥബന്ധങ്ങളെ ഉണ്ടാക്കുന്ന ക്രിയാത്മകതയാണത്. മനുഷ്യന് സവിശേഷമായി രൂപപ്പെടുത്തിയെടുത്തിട്ടുള്ള സാംസ്കാരികശീലങ്ങളില് പ്രധാനമാണ് വസ്ത്രം. മനുഷ്യജീവിത തുടര്ബന്ധങ്ങളെ സവിശേഷമായി നിര്‍വ്വചിക്കാന്‍ കഴിയുന്ന സാംസ്കാരികപ്രകടനോപാധി കൂടിയാണ് വസ്ത്രം. ഈ അര്‍ത്ഥത്തില്‍ കേരളത്തിലെ സാമൂഹികജീവിതബന്ധങ്ങളെ നിര്‍ണയിച്ച് നിര്‍വചിച്ച് സാധൂകരിക്കാന്‍ കഴിയുന്ന ഒരു സാംസ്കാരപൈതൃകം എന്ന നിലയില്‍ വസ്ത്രത്തെ വിശദീകരിക്കാവുന്നതാണ്. ഏറ്റവും അടുപ്പമുള്ള
Read Moreഭാരതീയ ശാസ്‌ത്ര പൈതൃകത്തില്‍ ഭാവന കലര്‍ത്തരുത്
ഏറെ സങ്കീര്‍ണ്ണമാണ് ശാസ്‌ത്രം, ഭാഷ, നവോത്ഥാനം എന്നീ മേഖലകള്‍ തമ്മിലുള്ള പാരസ്‌പര്യങ്ങള്‍. ശാസ്‌ത്രവും ഭാഷയും ഇന്ത്യന്‍ നവോത്ഥാനത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് പരിശോധിക്കുകയാവും ഒരു സമീപനം. ഇതില്‍ കേരളത്തിന് സവിശേഷ പ്രാധാന്യം നല്‍കുകയും വേണം. വിദേശചരിത്രജ്ഞര്‍ അവതരിപ്പിച്ച ഒരാശയമാണ് നവോത്ഥാനം. ക്രി.പി. 1500 മുതല്‍, യൂറോപ്പില്‍ ഒരു പുതിയ സംസ്‌കൃതി വളര്‍ന്നുവന്നു. കല, സാഹിത്യം, ദര്‍ശനം, ശാസ്‌ത്രം
Read Moreജാതി മതിലുകൾ പണിയുന്നവർ
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ പുത്തന്‍കുരിശ് ചൂണ്ടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകത്ത് മാറിയാണ് വടയമ്പാടി ഭജന മഠം കോളനി സ്ഥിതി ചെയ്യുന്നത്. അധികമാരാലും അറിയപ്പെടാത്ത സാധാരണക്കാരും കോളനിക്കാരും തിങ്ങി താമസിക്കുന്ന പ്രദേശം. ഭൂരിഭാഗവും കൂലിപ്പണിക്കാര്‍. കാര്യമായ സമരങ്ങളോ പ്രക്ഷോഭങ്ങളോ നടക്കാത്ത ഗ്രാമം. സമീപ പ്രദേശങ്ങളില്‍ നടക്കുന്ന പളളി തര്‍ക്കവും സംഘര്‍ഷവും മാത്രം കേട്ടു ശീലിച്ച പ്രദേശമാണ്
Read Moreമതം ഒരു ഭീകരസത്വമായ് മാറുന്നുണ്ട്
? മതം ഇന്ന് ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ആത്മീയ ശക്തിയായി പ്രകാശഭരിതമാകേണ്ട മതം ലോകത്തിന്റെ ഭൗതികാധികാരത്തിന്റേയും സമ്പത്തിന്റേയും രൂപമാര്‍ജിക്കുന്നതിനെ കുറിച്ചുള്ള വിമര്‍ശനമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അടപ്പൂരച്ചന്റെ പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് പറഞ്ഞത്. അതേക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഈ സംഭാഷണം ആരംഭിക്കാം ? ഒരു ക്രൈസ്‌തവ വിശ്വാസിയായ എനിക്ക് വൃക്തിഗതമായ ആ വിശ്വാസദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ടല്ലാതെ
Read Moreചരിത്രം പുതച്ച ചിത്രശിലാവനങ്ങള്‍
1. ഹംപി : തുംഗഭദ്രാ തടത്തിലെ മൃതനഗര ശേഷിപ്പുകള്‍ നോക്കുന്നിടത്തൊക്കെ കണ്‍ക്കെട്ടുകളാണ്. കാലം നിന്നുപോയ ഒരു പുരാനഗരത്തിന്റെ കരിങ്കല്‍ശേഷിപ്പുകള്‍. വഴിയുടെ ഇരുവശത്തും കാണാം, വലുതും ചെറുതുമായ മലകള്‍. കുട്ടികള്‍ കളിച്ചു കമിഴ്‌ത്തിയ മണ്ണപ്പങ്ങള്‍ പോലെ തുടര്‍ച്ചയറ്റ മലങ്കൂട്ടങ്ങള്‍. അതിന്റെ താഴ്‌വാരങ്ങളില്‍ അങ്ങിങ്ങായി കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങള്‍, വാഴത്തോപ്പുകള്‍. പാടങ്ങള്‍ക്കു നടുവിലുമുണ്ട്, മലകളില്‍ നിന്നൂര്‍ന്നുവന്ന വലിയ പാറകള്‍. ആര്‍ക്കോവേണ്ടി
Read More

