focus articles
Back to homepageഗാന്ധിയും അപരവല്‍ക്കരണവും -എം.എന്‍. കാരശ്ശേരി
ഇന്ന് രാഷ്ട്രീയ ചര്‍ച്ചകളിലും സാംസ്‌കാരിക സംവാദങ്ങളിലും സാമൂഹ്യവിവാദങ്ങളിലും ധാരാളമായി കേള്‍ക്കുന്ന പദമാണ് ‘അപരവല്‍ക്കരണം’. മതം, ജാതി, ലിംഗം, ഭാഷ, പ്രദേശം, വംശം തുടങ്ങിയവകൊണ്ട് വ്യത്യസ്തമായ സമൂഹങ്ങളെ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തുന്നതിനും അവരോട് വിവേചനം കാണിക്കുന്നതിനുംവേണ്ടി എഴുത്തും പ്രസംഗവും പ്രവര്‍ത്തനവും വഴി ഒരു പൊതുബോധം ഉല്പാദിപ്പിക്കുന്നതിനെയാണ് ‘അപരവല്‍ക്കരണം’ എന്നു പറയുന്നത്. തത്വചിന്തയില്‍ നേരത്തേ ഉപയോഗിച്ചുപോന്ന പ്രയോഗമാണ്
Read Moreഅപരാഭിമാനങ്ങള്‍ -പി.എന്‍. ഗോപീകൃഷ്ണന്‍
ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കൃതിയായ ആത്‌മോപദേശ ശതകത്തിന്റെ അടിസ്ഥാനത്തില്‍ ആധുനിക ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന അപരത്വത്തിന്റെയും ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വിശകലനം ചെയ്യുന്നു. ഈയ്യടുത്ത കാലത്ത്, ഗൗരി ലങ്കേഷിന്റെ കൊലയാളി എന്ന് വിശ്വസിക്കപ്പെടുന്ന പരശുറാം വാഘ്‌മോറെയെ പിടികൂടിയപ്പോള്‍, അയാള്‍ പോലീസിന് ഇങ്ങനെ മൊഴി നല്‍കിയതായി പറയപ്പെടുന്നു. ‘ആ സ്ത്രീ നല്ലവളായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ അവരെ കൊല്ലാന്‍
Read Moreപ്രളയാന്തര കേരളം
കേവലം രണ്ടരമാസക്കാലയളവില്‍ മഴയുടെ അളവില്‍ 37% വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇത്ര കുറഞ്ഞ കാലയളവിലെ ഈ പ്രതിഭാസത്തിന്റെ കാരണമെന്ത്? • ജൂണ്‍ ഒന്നുമുതല്‍ ആഗസറ്റ് 22 വരെയുള്ള ഈ മണ്‍സൂണ്‍ സീസണില്‍ 239 സെ.മീറ്റര്‍ മഴയാണ് ലഭിച്ചത്. ദീര്‍ഘകാല ശരാശരിയേക്കാള്‍ 41 ശതമാനം വര്‍ധനയാണിത്. ജൂലൈ 8 മുതല്‍ ജൂലൈ 20-ാം തീയതി വരെ പെയ്തത് കനത്ത
Read Moreജീവിതം നമ്മള്‍ തിരിച്ചുപിടിക്കും – മാഗ്ലിന്‍ ഫിലോമിന
മത്സ്യത്തൊഴിലാളികളായ ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഞങ്ങള്‍ നിരന്തരം ദുരന്തം അനുഭവിക്കുന്ന വിഭാഗമാണ്. സുനാമിയും അതിനുശേഷമുണ്ടായ ഓഖിയും, ഇതുരണ്ടും മാത്രമല്ല ഇതിനു സമാനമായ കാലാകാലങ്ങളിലുണ്ടാകുന്ന കടലേറ്റങ്ങളിലും ഞങ്ങള്‍ നിരന്തരം ദുരിതം അനുഭവിക്കുന്നവരാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. പത്തും ഇരുപതും വര്‍ഷമായി താമസിക്കുന്നവരുണ്ട്. അതൊന്നും സര്‍ക്കാരുകള്‍ ദുരന്തമായി കണ്ടിട്ടില്ല. ചെറുതോ വലുതോ ആയുള്ള
Read Moreസി.ജെ. – ദുഃസ്വപ്നങ്ങളുടെ ദാര്‍ശനികന്‍ – ടി.എം. എബ്രഹാം
സി.ജെ. തോമസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയും ഒരന്വേഷണം സ്വന്തം ജീവിതത്തേയും മരണത്തേയും കുറിച്ച് സി.ജെ. തോമസ് എഴുതിയതിങ്ങനെ: എന്നെ കൂടാതെ തന്നെ ഈ പ്രപഞ്ചം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഞാനില്ലെങ്കില്‍ എനിക്കീ ലോകമില്ല; ഒന്നുമില്ല… ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ പ്രപഞ്ചമുണ്ടായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണ് ആദ്യത്തെ
Read More