focus articles

Back to homepage

ജീവിതം നമ്മള്‍ തിരിച്ചുപിടിക്കും – മാഗ്ലിന്‍ ഫിലോമിന

മത്സ്യത്തൊഴിലാളികളായ ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഞങ്ങള്‍ നിരന്തരം ദുരന്തം അനുഭവിക്കുന്ന വിഭാഗമാണ്. സുനാമിയും അതിനുശേഷമുണ്ടായ ഓഖിയും, ഇതുരണ്ടും മാത്രമല്ല ഇതിനു സമാനമായ കാലാകാലങ്ങളിലുണ്ടാകുന്ന കടലേറ്റങ്ങളിലും ഞങ്ങള്‍ നിരന്തരം ദുരിതം അനുഭവിക്കുന്നവരാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. പത്തും ഇരുപതും വര്‍ഷമായി താമസിക്കുന്നവരുണ്ട്. അതൊന്നും സര്‍ക്കാരുകള്‍ ദുരന്തമായി കണ്ടിട്ടില്ല. ചെറുതോ വലുതോ ആയുള്ള

Read More

സി.ജെ. – ദുഃസ്വപ്നങ്ങളുടെ ദാര്‍ശനികന്‍ – ടി.എം. എബ്രഹാം

സി.ജെ. തോമസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയും ഒരന്വേഷണം സ്വന്തം ജീവിതത്തേയും മരണത്തേയും കുറിച്ച് സി.ജെ. തോമസ് എഴുതിയതിങ്ങനെ: എന്നെ കൂടാതെ തന്നെ ഈ പ്രപഞ്ചം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഞാനില്ലെങ്കില്‍ എനിക്കീ ലോകമില്ല; ഒന്നുമില്ല… ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ പ്രപഞ്ചമുണ്ടായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണ് ആദ്യത്തെ

Read More

വരാനുള്ളതിനെ വഴിയില്‍ തടയണം – സി. രാധാകൃഷ്ണന്‍

പ്രളയംഒരുവിധം അവസാനിച്ചു. ദുരിതംതുടരുന്നു. പുനരധിവാസം പ്രയാസവും പണച്ചെലവേറിയതുമാണ്. അത്കൂടുതല്‍ ദുരിതപൂര്‍ണ്ണമാകാതിരിക്കാന്‍ നമുക്ക്എന്തുചെയ്യാന്‍ കഴിയും? എല്ലാവെള്ളപ്പൊക്കങ്ങളുടെയും പിന്നാലെ പതിവായിരണ്ടു ഭൂതങ്ങള്‍ വരാറുണ്ട്. ക്ഷാമവും പകര്‍ച്ചവ്യാധിയും. എന്റെകുട്ടിക്കാലത്തുണ്ടായരണ്ടുവെള്ളപ്പൊക്കങ്ങളുടെ കഥ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വീടുംകുടിയും പോയവര്‍ മരച്ചുവടുകളില്‍വരെകഴിഞ്ഞുകൂടിയിരുന്നു. വെള്ളമിറങ്ങിയിട്ടുംകഷ്ടപ്പാടുകള്‍ മാറിയില്ല. പാഴ്‌വസ്തുക്കള്‍ ചീഞ്ഞുംചെളിയടിഞ്ഞുംകിണറുകളെല്ലാംമലിനമായി. കാട്ടുതീപോലെവിഷൂചിക (കോളറ) പടര്‍ന്നു പിടിച്ചു. വെള്ളംതിളപ്പിച്ചുമാത്രംകുടിച്ചാല്‍ ഈ വ്യാധിയെചെറുക്കാമെന്ന് പൊതുജനങ്ങളെഅറിയിക്കാന്‍ വളണ്ടിയര്‍മാര്‍ഓടി നടന്നിട്ടും ഫലമുണ്ടായില്ല.

Read More

മലയാളി വീണ്ടും തീ കണ്ടു പിടിക്കുന്നു; വെള്ളത്തില്‍ നിന്നും – അഗസ്റ്റിന്‍ പാംപ്ലാനി

ഇത്തവണ മലയാളി ഓണാഘോഷം ഉപേക്ഷിക്കുകയല്ല, ഏറ്റവും ഉദാത്തമായ രീതിയില്‍ ആഘോഷിക്കുകയായിരുന്നു. ഓണം ശരിക്കും തിരുവോണമായി. ‘തിരു’ എന്ന വിശേഷണം പലപ്പോഴും ഈശ്വരനുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നതാണ്. ദുരന്തഭൂമിയിലെ മാനവസേവയുടെ ശാദ്വലതലങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാനവനെ മാധവനാക്കി മാറ്റുകയായിരുന്നു. തിരുവോണത്തിന്റെ തത്ത്വശാസ്ത്രം അല്ലെങ്കിലും അല്പം വൈരുദ്ധ്യാത്മകമാണ്. തിരുവോണത്തിന്റെ മന്നന്‍ കടന്നുവരുന്നത് പാതളത്തില്‍ നിന്നാണ്. ചവിട്ടേറ്റ് താഴോട്ടു പോകുമ്പോഴാണ് ഭൂമിയെ പിളര്‍ന്ന്

Read More

ദൈവശാസ്ത്രത്തിലെ വിമോചനവഴികള്‍ -സെബാസ്റ്റിയന്‍ പോള്‍

ദരിദ്രരുടെ ജീവിതാവസ്ഥയില്‍നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ലിബറേഷന്‍ തിയോളജി രൂപപ്പെട്ടത്. ക്‌ളാസിക്കല്‍ തിയോളജിയില്‍ ബലി പ്രധാനപ്പെട്ടതാകുമ്പോള്‍ ലിബറേഷന്‍ തിയോളജിയില്‍ കരുണ പ്രധാനപ്പെട്ടതാകുന്നു. ദൈവശാസ്ത്രത്തിലെ വിമോചനവഴികളിലൂടെ… യേശു കലാപകാരിയായിരുന്നു. കലാപത്തെ അദ്ദേഹം വിപളവത്തിന്റെ തലത്തിലേക്കുയര്‍ത്തി. ധനികന് ദൈവരാജ്യം നിഷേധിക്കുകയും അധ്വാനിക്കുന്നവര്‍ക്ക് സമാശ്വാസം വാഗ്ദാനം ചെയ്യുകയും ചെയ്ത യേശു വര്‍ഗസംഘര്‍ഷത്തിന്റെ ആദ്യപാഠമാണ് ചരിത്രത്തിന് നല്‍കിയത്. അധ്വാനിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന

Read More