focus articles

Back to homepage

ദൈവം അനാഥനായ ഏകാകിയാണ് -സജി ഏബ്രഹാം

മെഡിറ്ററേനിയന്‍ തീരങ്ങളിലെ മണല്‍ത്തണുപ്പിനു മീതെ അടിഞ്ഞുകിടന്ന അലൈന്‍ കുര്‍ദിയെന്ന സിറിയന്‍ കുഞ്ഞിന്റെ അടഞ്ഞുപോയ കണ്ണുകള്‍ അനാഥത്വത്തിന്റെ നിലയ്ക്കാത്ത നിലവിളിയായി ലോകത്തിന്റെ മന:സാക്ഷിയുടെ കാതുകളില്‍ ഇപ്പോഴും അലച്ചുപരക്കുന്നു. അലപ്പോയിലെ ബോംബേറില്‍ സ്തബ്ധനായിപ്പോയ ബാലന്റെ പൊള്ളിക്കുന്ന നിസ്സഹായതയും, മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്യുന്ന രോഹിംഗ്യന്‍ കുട്ടികളുടെ നിശബ്ദ വിലാപങ്ങളും ഗുജറാത്ത് വംശഹത്യക്കിടയില്‍ അലറിയെത്തുന്ന വാള്‍മുനകള്‍ക്കു മുന്നില്‍ ജീവനായി കേഴുന്ന

Read More

കുന്നിലേക്ക് കയറിപ്പോയ ആദിവാസിച്ചുവടുകള്‍ -വി.എച്ച് ദിരാര്‍

അട്ടപ്പാടിയിലെ കോട്ടത്തറ-ആനക്കട്ടി റോഡില്‍ നിന്ന് അല്പം ഇടത്തോട്ട് പോയി, കൊടങ്കരപള്ളം ശിരുവാണിപുഴയുമായി ചേരുന്നിടത്താണ് ചൊറിയന്നൂര്‍ ഊര് സ്ഥിതിചെയ്യുന്നത്. ഈ ഊരിലാണ് പഴനിസാമി ജനിച്ച് വളര്‍ന്നത്. 1997 ലാണ് ഞാന്‍ ആദ്യമായി പഴനിസാമിയെ കാണുന്നത്. അന്ന് അവന്‍ അഹാഡ്‌സിലെ ഡ്രൈവറായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും സ്‌നേഹം തോന്നുന്ന മുഖം. നിഷ്‌ക്കളങ്കത അളവില്ലാതെ സൂക്ഷിച്ചുവച്ച കണ്ണുകളും ചിരിയും.  ചുണ്ടിന്

Read More

നിന്റെ വിളിക്ക് മറുവിളി കേള്‍ക്കുന്നില്ലെങ്കില്‍ -ബിജു ജോര്‍ജ്

അനാഥത്വം – അനിശ്ചിതത്വങ്ങളുടെയും അപമാനങ്ങളുടെയും അപകടങ്ങളുടെയും ചെളിപുരണ്ട വാക്ക്. അതില്‍ നിന്ന് ചോര പൊടിയുന്നത് കാണാനില്ലെന്നേയുള്ളൂ. തുറന്ന ജീവിതത്തിന്റെ സര്‍വാനുഭൂതികളെയും പ്രണയിച്ചിട്ടും എല്ലാറ്റിനുമൊടുവില്‍ ആത്മബന്ധങ്ങളുടെ നിലാവെട്ടം അപഹരിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ കുറുകെ കടക്കാന്‍ കഷ്ടപ്പെടുന്നവരുണ്ടല്ലോ. ഭരണകൂടങ്ങളും വ്യവസ്ഥകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന കാണാക്കയങ്ങളില്‍പ്പെട്ട് ജീവിതത്തിന്റെ സിംഫണി തകര്‍ന്ന് നമുക്ക് മുഖം കാണിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുന്നവരുണ്ട്. ഇവരില്‍ ചുരുക്കം ചിലര്‍

Read More

ദുരന്തത്തെ അതിജീവിച്ച കേരളം -ഡോ.എം.പി.പരമേശ്വരന്‍

പഴയകാലതിന്മകള്‍ തീണ്ടാത്ത, അഴുക്കിനെ  അഴകും അര്‍ത്ഥവുമാക്കി മാറ്റുന്ന  പുതിയ കേരളം നിര്‍മിക്കാന്‍ 1.  കേരളം അതിഭീകരമായ ഒരു ദുരന്തത്തെ അതിജീവിച്ചുകഴിഞ്ഞ സന്ദര്‍ഭമാണിത്. അതിവര്‍ഷം സൃഷ്ടിച്ച പ്രളയവും മണ്ണിടിച്ചിലും 500 ഓളം പേരുടെ ജീവനപഹരിച്ചു. 10,000-കണക്കിന് ജന്തുജീവികള്‍ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകളുടെ പാര്‍പ്പിടങ്ങളും ഉപജീവനോപാധികളും നഷ്ടപ്പെട്ടു. കൃഷി നശിച്ചു. മൊത്തം നഷ്ടം 20,000 കോടി രൂപയിലധികം വരുമെന്നാണ് മതിച്ചിരിക്കുന്നത്.

Read More

അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധിയുടെ കത്ത് -കെ. അരവിന്ദാക്ഷന്‍

1940 ഡിസംബര്‍ 24-നാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധി വാര്‍ധാ ആശ്രമത്തില്‍ നിന്ന് കത്തെഴുതുന്നത്. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ കത്ത് തമസ്‌ക്കരിച്ചു. 1939 ജൂലൈ 23-ന് ഗാന്ധി ഹിറ്റ്‌ലര്‍ക്ക് എഴുതിയ കത്തും തമസ്‌ക്കരിക്കപ്പെട്ടിരുന്നു. ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത് സ്വേച്ഛാധികാരത്തിന്റെ വിഷക്കാറ്റിലൂടെയാണ്. അത് ഫാസിസമാണോ, ഹിന്ദുത്വ മതാധികാര റിപ്പബ്ലിക്കിലേക്കുള്ള കുറുക്കുവഴിയാണോയെന്ന് പറയാനാവില്ല. എന്നാല്‍, അതിസൂക്ഷ്മമാണ്

Read More