focus articles
Back to homepageജാതിവിരുദ്ധത ജീവിതപ്രമാണമായി സ്വീകരിക്കുക – സണ്ണി കപിക്കാട്
നവോത്ഥാനം എന്ന ചരിത്രപ്രക്രിയയെ തെറ്റിദ്ധരിച്ച സമൂഹമാണ് നമ്മുടേത്. നവോത്ഥാനം എന്ത് മൂല്യമാണ്, എന്ത് ജീവിതവീക്ഷണമാണ് കേരളീയ സമൂഹത്തിന് നല്‍കിയതെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം അവസാനിക്കുന്നില്ല. നവോത്ഥാനം എന്ന സങ്കല്പനം യൂറോപ്പിലെ അടിസ്ഥാനപരമായ ചരിത്രമാറ്റത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വന്ന വാക്കാണ്. ഒരു സമൂഹം കൊണ്ടുനടന്നിരുന്ന മൂല്യങ്ങളെ കൈയ്യൊഴിയുകയും പുതിയൊരു മൂല്യബോധത്തിലേക്കും ജീവിതത്തിലേക്കും ജീവിതവീക്ഷണത്തിലേക്കും സമൂഹം അടിസ്ഥാനപരമായി പരിവര്‍ത്തനപ്പെടുന്ന
Read Moreനവോത്ഥാനം പാശ്ചാത്യപരികല്പന പരിഷ്‌ക്കരണത്തിന്റെ ആവശ്യം – എം.ആര്‍ രാഘവവാര്യര്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദിയിലുമായി ഭാരതത്തിലെ പ്രാദേശിക സംസ്കൃതിയിലൂന്നിയ നവോത്ഥാനം പൊതുവേ ബ്രട്ടീഷ് സ്വാധീനത്തിന്റെ സത്ഫലമായിട്ടാണ് വിശദീകരിച്ചുപോരുന്നത്. പരന്ന ഏകമുഖമായ ഈ നിമിത്തകഥനത്തിന് വലിയൊരു പരിമിതിയുണ്ട്. പൗരസ്ത്യവാദച്ചായ്വുള്ള ഈ കാഴ്ചപ്പാട് ആവര്ത്തിച്ചുറപ്പിക്കുന്നത്, കോളനിസംസ്ക്കാരങ്ങള്ക്ക് സ്വയം പരിവര്ത്തനത്തിനുള്ള ആന്തരികശേഷി ഇല്ലെന്നാണ്. അതിനെത്തുടര്ന്ന്, നാട്ടുപരിഷ്കൃതികള് തമ്മിലും അവയോരോന്നും വൈദേശികസംസ്കൃതികളുമായും സമ്പര്ക്കത്തിലാവുമ്പോള് ഉള്ള പ്രതികരണങ്ങളുടെ സൂക്ഷ്മഭേദങ്ങളെ ആ
Read Moreസത്യാനന്തരകാലത്തെ ജീവിതവും ആശയവിനിമയങ്ങളും -എ.വി. ഫിര്‍ദൗസ്
കൃഷി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലനില്‍ക്കുന്ന ഈ രാജ്യത്തു ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ കര്‍ഷകസമൂഹം നടത്തുന്ന നിലവിളികള്‍ കേട്ടേ തീരൂ. ‘കര്‍ഷകരുടെ ഒരു സംഘം മൂന്ന് മാസത്തിനകം ലണ്ടനിലേക്ക് പോകുകയാണ്. ബ്രിട്ടീഷ് രാജ്ഞിയെ കാണാന്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും കര്‍ഷകരുടെ ജീവിതം പരമ ദയനീയമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍. കടം കയറി ആത്മഹത്യയുടെ വക്കില്‍നില്‍ക്കുന്ന കര്‍ഷകരെ
Read Moreപോസ്റ്റ് ട്രൂത്ത് : വാക്കും പൊരുളും -നവീന്‍ പ്ലാക്കാലില്‍
ഒരു സമൂഹം തങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ എങ്ങനെ അരക്ഷിതാവസ്ഥയിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും കൂപ്പുകുത്തും എന്ന് സത്യാനന്തര പ്രവണതകള്‍ തെളിയിക്കുന്നു. ലോകസമൂഹത്തിന്റെ ധാര്‍മ്മിക അടിത്തറയുടെ അസ്ഥിവാരം, സത്യം എന്ന ആദര്‍ശമാണ്. ശാസ്ത്രവും മാധ്യമങ്ങളും ആപേക്ഷികദര്‍ശനങ്ങളും സത്യത്തിന്റെ മൂല്യം ചോര്‍ത്തിക്കളയുന്ന ഉത്തരാധുനിക ദാര്‍ശനികതയാണ് പോസ്റ്റ് ട്രൂത്ത്. പോസ്റ്റ് ട്രൂത്തിന്റെ തമ്പുരാക്കന്മാര്‍ രാഷ്ട്രങ്ങളുടെ അമരത്ത് അരങ്ങ് വാഴുമ്പോള്‍ ജനസാമാന്യത്തിന്റെ അടിസ്ഥാനാവകാശങ്ങളാണ്
Read More‘സത്യസ്യാപിഹിതം മുഖം’ കടവും പിഴയും സത്യാനന്തരലോകവും -ഡോ. തോമസ് സ്‌കറിയ
മനുഷ്യന് ഞാനെന്ന ബോധ്യം കഴിഞ്ഞാല്‍ പിന്നെ നേരിടേണ്ടിവരുന്ന സങ്കീര്‍ണ്ണ സമസ്യകളില്‍ പ്രധാനമായത് ‘സത്യ’മാണ്. ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായിയെന്നു ചോദിച്ചു, വയലാര്‍ രാമവര്‍മ്മ. സര്‍ഗ്ഗസ്ഥിതിലയകാരണഭൂതമായ സത്യത്തിനു മുന്നില്‍ വിശ്വസംസ്‌കാര മഹാശില്പികള്‍ വിസ്മയം പൂണ്ടുനിന്നു. സത്യം മിഥ്യാ ധാരണയ്ക്കിടകൊടുക്കുന്ന പ്രാപഞ്ചിക വ്യാമോഹങ്ങളാല്‍ മറയപ്പെട്ടാണിരിക്കുന്നതെന്ന് ‘ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച യാജ്ഞവല്ക്യന്‍’ പാടി ‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം’. സ്വര്‍ണ്ണമയമായ പാത്രത്താല്‍
Read More