focus articles

Back to homepage

സിനിമയെ പ്രണയിച്ച ബഷീര്‍ – ജോണ്‍ പോള്‍

ബഷീറിന് സിനിമയോടു പ്രണയമായിരുന്നു. അതുകൊണ്ടുതന്നെ, എഴുത്തുപുരയില്‍ രണ്ടാംവട്ടം കയറുന്നതില്‍നിന്നും കൗശലപൂര്‍വ്വം അദ്ദേഹം ഒഴിഞ്ഞുനിന്നു. ഹൃദയത്തിന്റെ കൈയൊപ്പ് റബര്‍സ്റ്റാമ്പുപോലെ പേര്‍ത്തും പേര്‍ത്തും പതിക്കാനാവില്ലായിരുന്നു ബഷീറിനെപ്പോലെ അപായകരമാം വിധം സെന്‍സിറ്റീവ് ആയ ഒരു കഥാകാരന്. വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ കഥകളിലൂടെ ഇന്നും ജീവിക്കുന്നു. സഗൗരവമായ എഴുത്തില്‍നിന്നും മരണത്തിന് പതിറ്റാണ്ടുകള്‍ക്കുമുന്‍പേ അദ്ദേഹം മെല്ലെ പിന്‍വാങ്ങിയിരുന്നു. മരണം കഴിഞ്ഞിട്ടിപ്പോള്‍ ഇത്

Read More

പോസ്റ്റ്‌ഫെമിനിസം: സത്തയും സ്വരൂപവും – . തോമസ് സ്‌കറിയ

ഫെമിനിസത്തെ അടിസ്ഥാനമാക്കിയുള്ള സൈദ്ധാന്തികവും ദാര്‍ശനികവുമായ സംജ്ഞയെന്ന നിലയില്‍ ഒരു ഏകീകൃത കര്‍തൃത്വത്തിനുവേണ്ടി പോസ്റ്റ്‌ഫെമിനിസം നിലകൊള്ളുന്നു. ഉടമസ്ഥതയെയും നിര്‍വചനത്തെയും സംബന്ധിച്ച ചോദ്യങ്ങളെ പുനരാവിഷ്‌കരിച്ചുകൊണ്ട് ആധുനിക സമൂഹത്തിന് അനിവാര്യമായ അനുരൂപമായ ഒരു രാഷ്ട്രീയ പ്രതിഭാസമായിത്തിരുന്നു പോസ്റ്റ്‌ഫെമിനിസം. വൈരുദ്ധ്യഭരിതവും നിഷേധപൂരിതവുമായ ഒരു സങ്കല്പനമാണ് പോസ്റ്റ്‌ഫെമിനിസം. ചിലരാലത് കഠിനമായി ആക്രമിക്കപ്പെടുകയും മറ്റു ചിലരാല്‍ ആഘോഷിക്കപ്പെടുകയും ചെയ്തു. ഉത്തരാധുനിക ഘടനാവാദോത്തര ഫെമിനിസമെന്ന് അക്കാദമിക്

Read More

ഒരു മഴക്കീഴില്‍ – സി. രാധാകൃഷ്ണന്‍

സാധാരണമായി പ്രയോഗത്തിലുള്ളത് ‘ഒരു കുടക്കീഴില്‍’ എന്നാണല്ലോ. പക്ഷേ, ഒരു കൂട്ടായ്മയിലെ പങ്കാളിത്തത്തെ അവതരിപ്പിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ‘ഒരു മഴക്കീഴില്‍’ എന്നതാണ്. തോരാതെ പെയ്യുന്ന മഴ നനഞ്ഞ് ആലോലം കുതിര്‍ന്ന് വെറുതെ തുള്ളിച്ചാടുകയോ ഒപ്പം നടക്കുകയോ തണുത്തുവിറച്ച് താടിയെല്ലുകള്‍ കൂട്ടിയിടിക്കെ ചിരിക്കുകയോ ചെയ്ത കുട്ടിക്കാലം ഓര്‍ത്തുനോക്കൂ. ഒരിക്കലും മറക്കാന്‍ വയ്യാത്ത അനുഭവം. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കൂത്തരങ്ങായിരുന്ന

Read More

മഴ വന്നാലെന്ത് ? ഇല്ലെങ്കിലെന്ത് ? – നിമി ജോര്‍ജ്

(കേരളത്തിലെ മഴയും കൃഷിയും, അവയുമായി ബന്ധപ്പെട്ട കാര്‍ഷിക സംസ്‌കൃതിയേയും നാട്ടറിവുകളേയും കുറിച്ച് ) തീരാത്ത ജലദോഷത്തിന്റെ പിടിയിലാണ് ഇന്ത്യന്‍ കര്‍ഷകന്റെ അവസ്ഥ. ഒന്നുകില്‍ അതിവൃഷ്ടി മൂലമുള്ള ജലദോഷം. അല്ലെങ്കില്‍ അനാവൃഷ്ടി മൂലമുള്ള ജലദോഷം. രണ്ടിലേതു ദോഷമായാലും അപഹാരം അറിയുന്നത് അന്നത്തിന്റെ കാര്യത്തിലാണെന്നു മാത്രം. വെറുതെയല്ല പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം കാലാവസ്ഥയുമായുള്ള

Read More

തിരശ്ശീലയെ നനച്ച മഴക്കാഴ്ചകള്‍ – ബിപിന്‍ചന്ദ്രന്‍

”ജാലകച്ചില്ലില്‍ ഓര്‍ക്കാപ്പുറത്ത് വന്നു വീഴുന്ന മഴ നയന്‍: ഹായ് മഴ…. ഉണ്ണിമായയുടെ റിയാക്ഷന്‍ പുച്ഛം കലര്‍ന്ന ഭാവം. ഉണ്ണിമായ: മുമ്പ് കണ്ടിട്ടില്ലേ….? ഉണ്ണിമായയുടെ മൂക്ക് പിടിച്ച് നയന്‍: വെക്കല്ലേ…. നയന്‍താര പോയി ജാലകം തുറന്നു  അവളുടെ മുഖത്ത് മഴത്തുള്ളികള്‍  നയന്‍: എന്റെ വരവ് ആഘോഷിക്കുകയാവും. പുരാണത്തില് കേട്ടിട്ടില്ലേ ഋശ്യശൃംഗന്റെ കഥ.. ഋശ്യശൃംഗയാണ്. നയന്‍താര ഋശ്യശൃംഗ” (ആറാം

Read More