focus articles
Back to homepageഗോത്രജനതയുടെ ഭക്ഷണം, ഭാവിയിലെ സൂപ്പർഫുഡ് – ഡോ. കെ പി നിതീഷ് കുമാർ
2021 മാർച്ച് 3-ന് പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭ 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുകയാണ്. ചെറുധാന്യകൃഷിയുടെ പ്രാധാന്യത്തെ പറ്റിയുള്ള പ്രചരണം, ചെറുധാന്യങ്ങളുടെ സുസ്ഥിരമായ ഉത്‌പാദന വിതരണം എന്നിങ്ങനെ ആസൂത്രിത പദ്ധതികൾ ആവിഷ്കരിക്കുവാനാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി ലോകരാജ്യങ്ങൾ സന്നദ്ധതയും താത്പര്യവും പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതിക്കുവേണ്ടിയുള്ള തുടക്കം നല്കിയത് ഇന്ത്യയാണെന്നത് നമുക്ക് അഭിമാനിക്കാം. അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളുടെ പ്രസക്തി
Read Moreകോർപ്പറേറ്റുകൾ കീഴടക്കുമോ നാടൻകർഷകരെ ? – കേസരി ഹരാവു
ചെറുധാന്യവർഷത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ നിർദേശവും ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനവും നടന്ന സന്ദർഭം അവിശ്വസനീയമല്ലെങ്കിലും കൗതുകമുണർത്താൻ പോന്നതാണ്. കഴിഞ്ഞ ഒരു ദശവർഷത്തിൽ ഭക്ഷ്യ-കൃഷികാര്യങ്ങളിൽ ഇന്ത്യയിലെ സർക്കാരും ഐക്യരാഷ്ട്രസഭയും തമ്മിലുണ്ടാക്കിയ ധാരണകളുടെയും കരാറുകളുടെയും പശ്ചാത്തലത്തിൽ ഈ ആശങ്കകൾ ഏറെ പ്രസക്തമത്രേ. ഹരിതവിപ്ലവവും ഭക്ഷ്യസുരക്ഷാ പദ്ധതികളും ചെറുധാന്യങ്ങളെ (Millets) നാഗരികമല്ലാത്തവയും നിലവാരമില്ലാത്തവയുമായി വിലയിരുത്തുകയും അവയെ വിസ്മൃതിയിലേക്കു തള്ളിമാറ്റുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു.എന്നാൽ
Read Moreഭക്ഷണം സമൂഹം സംസ്കാരം – ഡോ. കെ എം ഭരതൻ
പഴയ ഒരു നാടൻപാട്ട് ഉണ്ട്. മണ്ണെ നമ്പി മരമിരിപ്പൂ താരികന്താരോ മരമേ നമ്പികൊമ്പിരിപ്പൂ താരികന്താരോ ………….. ………….. …………….. പൂവേ നമ്പി കായിരിപ്പൂ താരികന്താരോ കായെ നമ്പി കിളിയിരിപ്പൂ താരികന്താരോ കിളിയെ നമ്പി ഞാനിരിപ്പൂ താരികന്താരോ എന്നെ നമ്പി മണ്ണിരിപ്പൂ താരികന്താരോ… ഭക്ഷണം നിർമിക്കാൻ ആവശ്യമായ വെള്ളത്തിനും ലവണത്തിനും വേണ്ടിയാണ് ചെടി മണ്ണിനെ ആശ്രയിച്ചിരിക്കുന്നത്. ഈ
Read Moreഅർണോസ് പ്രബുദ്ധതയെ തിരിച്ചുപിടിക്കുക – വി. യു. സുരേന്ദ്രൻ
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് മൗലിക സംഭാവനകൾ നല്കിയ തുഞ്ചത്ത് എഴുത്തച്ഛൻ, പൂന്താനം എന്നിവർക്കൊപ്പം പരിഗണിക്കേണ്ട പ്രതിഭാധനനായ കവിയും പണ്ഡിതശ്രേഷ്ഠനുമാണ് മലയാളത്തിലെ ക്രൈസ്തവഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ അർണോസ് പാതിരി. കേരളീയസമൂഹത്തെ സമുദ്ധരിക്കാൻ ശ്രമിച്ച ഭക്തിപ്രസ്ഥാനകാലത്തെ കവിത്രയമായി ഈ മഹാകവികളെ നാം തിരിച്ചറിയേണ്ടതാണ്. ഈ അർത്ഥത്തിൽ എഴുത്തച്ഛനോടും പൂന്താനത്തിനോടുമൊപ്പം അർണോസ് പാതിരിയെ അടയാളപ്പെടുത്തുവാൻ നമ്മുടെ സാഹിത്യചരിത്രകാരന്മാർ തയാറാവുകതന്നെ വേണം. കേരളത്തിന്റെ
Read Moreപുതു കവിത, പുതുകാഴ്ചകൾ മലയാളത്തിൽ ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്ന ആറു കവികളെ ഒരുമിച്ചു വായിക്കാം ഈ ലക്കം എഴുത്തിൽ.
പെണ്‍കവിതകൾ ബാലാമണിയമ്മയിൽനിന്ന് ആരംഭിക്കുന്ന മലയാളകവിതയിലെ സ്ത്രീശബ്ദങ്ങളിൽ ശക്തമായ ഒരു അടര് ആത്മാവിഷ്കാരവും പ്രതിരോധവുമായി ബന്ധപ്പെട്ടതാണ്. ഭാഷാസാധ്യതകളായും സ്ത്രൈണതയുടെ വിസ്ഫോടകരമായ കണ്ടെടുക്കലുകളായും സമൂഹവിമർശനമായും ഈ കവിതകൾ നിലനില്ക്കുകയും ചെയ്യുന്നു. രേഷ്മ സി.യുടെ നാടകാന്തം എന്ന കവിതയിൽ ചലനത്തിന്റെ ഭാഷാസാധ്യതകൾ നേരിട്ടും അല്ലാതെയും വെളിപ്പെടുന്നു. ഉള്ളം കൈയിൽ വെയിലിനെ മുറുകെപ്പിടിച്ച് വീട്ടിലേക്കുള്ള മടക്കത്തിൽ കവിതയുടെ കണ്ണ് കൂടെ കൂടുന്നുണ്ട്.
Read More