focus articles
Back to homepageവേണം, നീതിയുടെ തുല്യവത്കരണം – ഹമീദ് ചേന്നമംഗലൂർ
ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്ക് അവയുടേതായ കുടുംബനിയമങ്ങൾ (വ്യക്തിനിയമങ്ങൾ) ഉണ്ട്. അവയെല്ലാം ലിംഗനീതിപരമായിരുന്നെങ്കിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കൾക്കോ ഇപ്പോൾ ജീവിക്കുന്ന നമുക്കോ ഏകീകൃത പൗരനിയമത്തെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടിവരുമായിരുന്നില്ല. നിർഭാഗ്യവശാൽ രാജ്യത്ത് നിലവിലുള്ളതും വ്യത്യസ്ത സമുദായങ്ങൾക്ക് ബാധകമായതുമായ കുടുംബനിയമങ്ങളൊന്നും പൂർണാർഥത്തിൽ ലിംഗനീതിപരമല്ല. കൂടിയോ കുറഞ്ഞോ ഉള്ള അളവിൽ അവയിലെല്ലാം സ്ത്രീവിരുദ്ധമായ അംശങ്ങൾ കാണാം. അതുകൊണ്ടത്രേ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ
Read Moreആർച്ച്ബിഷപ്പ് മാർ ജോസ്ഫ് പാംപ്ലാനി/ഘനശ്യാം വെള്ളിയൂർ എനിക്ക് രാഷ്ട്രീയമില്ല
അഭിമുഖം ദൈവികതയിലൂന്നിയ മനുഷ്യപക്ഷം മാത്രം നിലപാടുകൾകൊണ്ടും പ്രസ്താവനകൾകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ നിറഞ്ഞുനില്ക്കുകയാണ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അടിസ്ഥാനജനതയുടെ ദുരിതങ്ങളെ മുൻനിറുത്തിയുള്ള സഭാപിതാവിന്റെ വാക്കുകൾ രാഷ്ട്രീയ കേരളത്തെ കുറച്ചൊന്നുമല്ല സംവാദാത്മകമാക്കുന്നത്. മണിപ്പുര്‍ കലാപം ഇന്ത്യൻജനാധിപത്യത്തെ നഗ്നയാക്കി തെരുവിലൂടെ നടത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്ക് ദേശീയ പ്രാധാന്യം കൈവരുന്നു. രാഷ്ട്രീയമല്ല, രാഷ്ട്രത്തെക്കുറിച്ചുള്ള ആവലാതികളും ഇവിടത്തെ സാധാരണമനുഷ്യന്റെ ദുരിതങ്ങളുമാണ് അദ്ദേഹം
Read Moreപുരുഷനെഴുതുന്ന സുവിശേഷങ്ങളിൽ യേശു അടുക്കളയിൽ കയറാറില്ലല്ലോ? – ഷീലാടോമി / വി.കെ. ജോബിഷ്
“ചില പുസ്‌തകങ്ങൾ വായിക്കുമ്പോൾ ഈ പുസ്‌തകം അടുത്തൊന്നും തീരരുതേ എന്നു പ്രാർഥിച്ചുപോവും. ഈ പുസ്‌തകം എനിക്കെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവും. എഴുതിയ ആളെ ഇടയ്‌ക്കിടെ എഴുന്നേറ്റുനിന്ന് നമസ്‌കരിക്കാൻ തോന്നിപ്പോവും. കണ്ണുകൾ നമ്മളറിയാതെ നിറഞ്ഞ് വായന പലവട്ടം തടസ്സപ്പെട്ടുപോവും. ഇത് എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞു എന്ന് അത്ഭുതപ്പെട്ടുപോവും.” ഷീലാ ടോമി എഴുതിയ ‘വല്ലി’ എന്ന നോവൽ
Read Moreനാടകസ്ത്രീകൾ – ഇ.പി.രാജഗോപാലൻ
ചേർച്ച ബാല്യവും യൗവനാരംഭവും ( ഇരുപത് വയസ്സു വരെ – 1980 ) ചെലവഴിച്ച അച്ഛന്റെ തറവാട്ടുവീടിനെപ്പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും പറയുകയാണ്. ആ വീട്ടിൽ സ്ഥിരതാമസക്കാരായി മൂന്നു സ്ത്രീകൾ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ അമ്മമ്മ എന്ന് വിളിച്ചിരുന്ന അച്ഛമ്മ, ഏട്ടിയമ്മ എന്ന് വിളിച്ചിരുന്ന അച്ഛന്റെ മൂത്ത പെങ്ങൾ, അമ്മ എന്നിവർ. അതേ വീട്ടുവളപ്പിൽത്തന്നെ
Read Moreബഗെയ്ച പ്രസ്ഥാനം തുടർച്ചയും മാറ്റവും – ടോണി ആന്റണി
മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും, പ്രത്യേകിച്ച് ആദിവാസികളും പ്രാന്തവത്കരിക്കപ്പെട്ടവരുമായവരുടെ വിഭവശേഷിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും ജീവിതം സമർപ്പിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയാണ്, ബഗെയ്ച പ്രസ്ഥാനം ആരംഭിച്ചത്. ബഗെയ്ച എന്ന ആശയം ഉരുത്തിരിഞ്ഞത് ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡിൽ തിരിച്ചെത്തിയശേഷമാണ്. കാലം 1990-കളാണ്. ആദിവാസി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളുമായി
Read More