focus articles
Back to homepageസ്ത്രീ എന്ന ധനം – ഡോ. ഖദീജാ മുംതാസ്
രണ്ടാംവട്ടവും പെൺകുഞ്ഞിനെത്തന്നെ പേരക്കുട്ടിയായി ലഭിച്ച യാഥാസ്ഥിതിക കുടുംബപശ്ചാത്തലമുള്ള ബന്ധു സന്തോഷവാർത്ത അറിയിച്ചതിലെ വാക്യങ്ങൾ ഇങ്ങനെ: ‘ഇന്നത്തെ ലോകത്ത് അത്ഭുതങ്ങൾ തീർക്കുന്നതും ചരിത്രം രചിക്കുന്നതും പെൺകുട്ടികൾ ആണ്. ഇനിയുള്ള കാലവും ഭാവിയും അവരുടേതു കൂടിയാണ്.’ ഏറെ അത്ഭുതവും ആഹ്ലാദവും തോന്നിയ വാക്കുകൾക്കിടയിൽ ഇങ്ങനെ കൂടി ഉണ്ടായിരുന്നു ‘റബ്ബു തരുന്നത് രണ്ടു കൈയും നീട്ടി വാങ്ങുന്നു’. ചുഴിഞ്ഞാലോചിച്ചപ്പോൾ അതിലൊരു
Read Moreതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം – എം.വി.ബെന്നി
ദിനവൃത്താന്തം Freedom only for the supporters of the Government, only for the members of one party – however numerous they may be – is no freedom at all. Freedom is always and exclusively freedom for the one who thinks differently.
Read Moreആഗോള കാലാവസ്ഥ അടിയന്തരാവസ്ഥ – ജി. മധുസൂദനൻ
COP28-ന്റെ പശ്ചാത്തലത്തിൽ ഒരു വിശകലനം മനുഷ്യരാശിയും ഭൂമിയിലെ സര്‍വചരാചരങ്ങളും ഇന്നു നേരിടുന്ന ഏറ്റവും വലിയ അസ്തിത്വസമസ്യയാണ് കാലാവസ്ഥാവ്യതിയാനം. പാശ്ചാത്യലോകത്ത് വ്യവസായവിപ്ലവം ആരംഭിക്കുന്നതിനുമുമ്പ് ആഗോള ശരാശരി താപനില 140 C ആയിരുന്നു; ഭൗമാന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ സാന്ദ്രത 280 ppm (parts per million) എന്നായിരുന്നു. ഭൗമാന്തരീക്ഷത്തിൽ 78% നൈട്രജനും 21% ഓക്സിജനും ബാക്കിയുള്ള ഒരു ശതമാനത്തിൽ കാർബൺഡയോക്സൈഡ്,
Read Moreഏകാന്തതയുടെ ദുർഘടമാർഗം – ഡോ. ജോർജ് ജോൺ
ബോധി മനുഷ്യജീവിതത്തിന്റെ കർമസാന്ദ്രവും അതിസങ്കീർണവുമായ സിംഫണിയിലും ഗാനമേളയിലും ഒരു വിരോധാഭാസം നിലനില്ക്കുന്നുണ്ട്. ഒരേസമയം മൂകവും വാചാലവുമായ ഏകാന്തതയുടെ ശ്രുതിയാണത്. ഏറെ മുഖരിതമായ മുറവിളികൾക്കിടയിലും മൃദുവായ ഈ ശ്രുതി മുഴങ്ങിക്കേൾക്കാം. കാലത്തെ അതിശയിപ്പിക്കുന്ന ഈ ഏകാന്തതാ സങ്കല്പത്തിന് മനുഷ്യബോധത്തോളംതന്നെ പൗരാണികത്വമുണ്ട്. അസ്തിത്വവാദ ദാർശനികനായ ഷാങ് പോൾ സാർത്ര് ഏറെ ഔചിത്യബോധത്തോടെ പ്രസ്താവിച്ചു: ”നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ
Read Moreടെക്നോളജി നമ്മെ കൊല്ലുമോ? – ജീവൻ ജോബ് തോമസ്
അൾട്രാഇന്റലിജൻസ് മെഷീനുകളുടെ ആവിർഭാവത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്ന ഒരു ലേഖനം ബ്രിട്ടീഷ് ഗണിതജ്ഞനും ക്രിപ്റ്റോളജിസ്റ്റുമായ ഐ.ജെ.ഗുഡ്, “സ്പെക്യുലേഷൻസ് കൺസേണിങ്ങ് ദ ഫസ്റ്റ് അൾട്രാഇന്റലിജന്റ് മെഷീൻ” 1965-ൽ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ഭൂമിയിലെ ആദ്യത്തെ അൾട്രാഇന്റലിജന്റ് മെഷീൻ ആയിരിക്കും മനുഷ്യന്റെ അവസാനത്തെ കണ്ടുപിടിത്തം എന്നാണ്. കാരണം, പിന്നീടു കണ്ടുപിടിത്തങ്ങൾ നടത്താൻപാകത്തിനു മനുഷ്യരാശിക്ക് നിലനില്ക്കാൻ ബുദ്ധിമുട്ടായിരിക്കും. അൾട്രാഇന്റലിജൻസ് മെഷീനുകൾ
Read More

