മനുഷ്യനിലേക്ക് ഉറ്റു നോക്കുന്ന കണ്ണുകൾ – രോഷ്നിസ്വപ്ന

” If we could tell a film


then why make films? “


-Jafar Panahi


 ഒരു കലാകാരന്റെ ധൈഷണിക തലത്തെയും അയാളുടെ സമീപനങ്ങളെയും മനസിലാക്കുന്നതിനു ഇതിൽക്കൂടുതൽ അടയാളങ്ങൾ ആവശ്യമില്ല. സ്വന്തം കലാദർശനങ്ങളുടെ പേരിൽ ഭരണകൂടം അടിച്ചേൽപ്പിച്ച വിലക്ക് ഏറ്റുവാങ്ങേണ്ടി വന്നു പനാഹിക്ക്. പനാഹിയുടെ ചലച്ചിത്രസമീപനങ്ങളിലെ സ്ഫോടകാത്മകമായ ഘടകങ്ങളെ ഇറാനിലെ ഭരണകൂടം ഭയപ്പെട്ടു.


നമുക്ക് വിളിച്ചു പറയാനാവാതെ പോകുന്ന മറ്റേതോ ജന്മത്തിലെ വാക്കുകളെന്ന പോലെ വിദൂരവും നിഗൂഢവും ചേർത്തടച്ചതുമായ ഭാഷയിലൂടെ പനാഹി ഇറാനിലെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചു പറഞ്ഞു. അവർക്കു മേൽ ഭരണകൂടം ഏൽപ്പിക്കുന്ന യാതകളെയും പീഡനങ്ങളെയും കുറിച്ച് പറഞ്ഞിന്. അവരിൽ പ്രതിരോധത്തിന്റെ തീക്കാറ്റുകൾ പതുക്കെ വീശിത്തുടങ്ങുന്നത് കണ്ട് തന്റെ കലയുടെ പേരിൽ അഭിമാനപ്പെട്ടു. മനുഷ്യന്റെ കുത്തിപ്പുകൾക്ക് മേൽ പതിക്കുന്ന ആഘാതങ്ങളുടെ അടയാളങ്ങളാണ് പനാഹിയുടെ ചലച്ചിത്രങ്ങൾ.


ഷിഫാ രഹ്ബാറാനുമായുള്ള ഒരു അഭിമുഖത്തിൽ  പനാഹി പറയുന്നുണ്ട്.


“എന്റെ രാജ്യത്ത് ഞാൻ നിഷ്കാസിതനല്ല.. എന്റെ മനുഷ്യർക്കിടയിൽ നിന്ന് ഞാൻ പുറത്തു പോകില്ല. അധികാരത്തിന്റെ കണ്ണിൽ ഒരു പക്ഷെ ഞാൻ  പുറത്തതാക്കപ്പെട്ടവനായിരിക്കാം “.


സ്വന്തം നാട്ടിൽ ചലന, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഏതൊരു പൗരനും വേണ്ടിയാണ് പനാഹി സംസാരിക്കുന്നത്.


ഈ ദേശത്ത് താൻ അപരിചിതനല്ല എന്നും മാതൃനാടിന്റെ


ഒഴുക്കിന്നടിയിലെ മൺ തരികളാണ് താനും തന്റെ ദേശാവാസികളും എന്ന് പനാഹി തിരിച്ചറിയുന്നു. ഇറാനിയൻ സാഹിത്യത്തിന്, കവിതക്ക് ലോകം മുഴുവൻ ലഭിക്കുന്ന സ്വീകാര്യത ഇറാനിയൻ ചലച്ചിത്രങ്ങൾക്കുമുണ്ട് എന്ന് പനാഹി ഉറച്ചു വിശ്വസിക്കുന്നു.


കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് 2011 ൽ പനാഹി സംവിധാനം ചെയ്ത This is not a film ചർച്ച ചെയ്യുന്നത്. ഡോക്യൂമെന്ററി സ്വഭാവമുള്ള ഈ ചിത്രം 2011 ൽ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. വീട്ടുതടങ്കലിന്റെ നീണ്ട വർഷങ്ങളിൽ തന്റെ കലാചിന്തകൾക്ക് പനാഹി നൽകിയ പ്രതിരോധത്തിന്റെ


കാഴ്ചയും ഭാഷയുമാണ് 2011 മുതലുള്ള അദ്ദേഹത്തിന്റെ 5ചിത്രങ്ങൾ.


This is not a film (2011), Closed Curtain(2013), Taxi tehran (2013),Three faces, The year of the everlasting(2022).


എന്നീ ചലച്ചിത്രങ്ങൾ പനാഹിയുടെ ദൃശ്യഭാഷയുടെ കരു ത്ത് തെളിയിക്കുന്നു.


2023 ൽ പനാഹി വിമോചിതനായി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ എവിടെയൊക്കെയുണ്ടോ


അവിടങ്ങളിലെല്ലാം ജാഫർ പനാഹിയുടെ ചലച്ചിത്രങ്ങളെ പ്രതിരോധപാഠങ്ങളായി ചേർത്തു വക്കാം.


പേർഷ്യൻ കവിതയുടെ കാവ്യാത്മകതയും രൂപകാത്മകമായി വസ്തുക്കളെയും വസ്തുതകളെയും കണ്ടെടുക്കാനുള്ള പ്രത്യേകതയും പനാഹിയുടെ ചലച്ചിത്രങ്ങളുടെ ആഖ്യാനങ്ങളിലുണ്ട്.സമകാലികരായ മറ്റു ഇറാനിയൻ ചലച്ചിത്രപ്രവർത്തകർക്കിടയിൽ പനാഹിയുടെ സിനിമകൾ “ഒരേ സമയം കലാത്മകമായ ആവിഷ്കാരമായും, രാഷ്ട്രീയപ്രഖ്യാപനമായും വിലയിരുത്തപ്പെടുന്നു.പ്രതീകാത്മകമായ സൂക്ഷ്മഭാഷയിലൂടെയാണ് പനാഹിയുടെ സിനിമകൾ സംവദിക്കപ്പെട്ടത്.


 ഭാഷയെ കവിതയുടെ ശാരീരത്തിലേക്ക് അതിസൂക്ഷ്മമായി അടുപ്പിച്ച അബ്ബാസ് കയറോസ്തമിയുടെ  ‘Under the Olive trees’ എന്ന ചലച്ചിത്രത്തിലെ സഹസംവിധായകനായിരുന്നു പനാഹി. കയറോസ്തമിയുടെ വിശാലമായ ഭൂപ്രദേശങ്ങളും വെളിച്ചത്തിന്റെ നിഗൂഢസ്പർശങ്ങളും ജീതമല്ലാത്ത മറ്റെന്തോ എന്ന ഭ്രമാത്മകതയുടെ സ്പർശവും, തൊട്ടടുത്ത നിമിഷം “ജീവിതം തന്നെ” എന്ന കിതപ്പും……. ഒലിവ് മരങ്ങൾക്കിടയിൽ നിന്നും ഒരു പക്ഷേ പ്രേക്ഷകർ കണ്ടെടുത്തത് ഇതൊക്കെ ആയിരിക്കും.


പക്ഷേ കയാറോസ്തമിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡയറക്ടോറിയിൽ സമീപനങ്ങളായിരുന്നു പനാഹിയുടേത്.എങ്കിലും കയറോസ്തമി വസ്തുതകളെ ദൃശ്യനുഭവങ്ങളാക്കുന്നതിൽ  പുലർത്തിയ ജാഗ്രത പനാഹിയെ സ്വാധീനിച്ചു.


ഒരു സ്വർണ്ണമത്സ്യവും കൊച്ചു പെൺകുട്ടിയും ജീവിതമെന്ന പ്രത്യാശയും പ്രമേയമായിവരുന്ന “The white balloon.”എന്ന ആദ്യ ചിത്രത്തിൽത്തന്നെ   ഇറാനിലെ സ്ത്രീ ജീവിതത്തിൻറെ ഉള്ളുരുക്കങ്ങൾ വരച്ചു കാട്ടാൻ പനാഹിക്ക് കഴിഞ്ഞു. അബ്ബാസ് കയറോസ്തമി എഴുതിയ കാവ്യാത്മകമായ തിരക്കഥയിലേക്ക് പനാഹിയുടെ മൂർച്ചയുള്ള ദൃശ്യഭാഷ കലർന്നപ്പോൾ പ്രമേയത്തിൻറെ രാഷ്ട്രീയം കൃത്യമായി വെളിപ്പെടുത്തുകയായിരുന്നു.


“You call these Goldfish.


You haven’t seen the others”


നാം കാണാത്തവയെക്കുറിച്ച് പനാഹി നമ്മെ ഓർമ്മിപ്പിക്കുന്നു. ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.


പനാഹിയില്‍ നിന്ന്‍ കിട്ടിയ ഒരു മാസ്റ്റര്‍ പീസായി 2022 ല്‍ പുറത്തിറങ്ങിയ No bears നെ കാണുന്നവരുണ്ട് . പ്രതീകാത്മകമായ ചലച്ചിത്രഭാഷയാണ് പനാഹി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് .2018 ലിറങ്ങിയ Three faces ബെഹ്നാസ് ജഫരി എന്നാ അഭിനേത്രി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഇടപെടുന്ന ഒരു സിനിമയാണ് . ഒരു നാടകത്തില്‍ അഭിനയിച്ചത് മൂലം തുടര്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആ പെണ്‍കുട്ടി ഇറാനിലെ അസമത്വങ്ങളുടെയും മതത്തിന്റെ ഇടുങ്ങിയ ചിന്തകളുടെയും ഇരയാവുകയാണ് .സിനിമ ഇതിനെതീരെ നില്‍ക്കുന്നു . ഭരണകൂടത്തിന്‍റെ കഴുകന്‍ കണ്ണുകളില്‍ നിന്ന്‍ പലായനം ചെയ്തെത്തിയ ഒരു സ്ത്രീ .അവള്‍ എത്തുന്നതാകട്ടെ ഒരു കടല്‍ക്കരയില്‍ തന്റെ പട്ടിക്കുഞ്ഞിനൊപ്പം ഏകാകിയായി ജീവിക്കുന്ന ഒരു മനുഷ്യന്റെ വീട്ടിലേക്ക് .


.മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മികമായ മാറ്റങ്ങളാണ് ഈ സിനിമയുടെ  കാതല്‍ .


ഓരോ സിനിമയുടെയും ആഖ്യാനങ്ങളില്‍ വ്യത്യസ്തതസൂക്ഷിക്കുമ്പോഴും അതിന്റെ അടിത്തട്ടില്‍ തികഞ്ഞ രാഷ്ട്രീയത്തിന്റെ അടരുകള്‍ പനാഹി സൂക്ഷിക്കുന്നു .


 പ്രതിരോധത്തിന്റെ വഴിയിലേക്കുള്ള  പാതയാണ് സിനിമയെന്ന് പനാഹി വിശ്വസിക്കുന്നു.


 ഒരു ജനത മുഴുവനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ നിലവിളിക്കുകയും അവരുടെ ജീവിതത്തിൻറെ അടിത്തറകൾ ഇളകും വിധം ഭരണകൂട ഭീകരത വിളയുകയും ചെയ്യുന്ന സ്വന്തം ദേശത്തെ സെൻസർഷിപ്പിനെതിരെ നിരന്തരം


വെല്ലുവിളിക്കുന്നു പനാഹിയുടെ കല. അതുകൊണ്ടാണ് സ്ത്രീ പ്രതിരോധങ്ങളുടെ കഥ പറഞ്ഞ


“ദി സർക്കിൾ “(2000)ഫുട്ബോൾ മത്സരം കാണാൻ പുരുഷന്മാരുടെ വേഷമണിഞ്ഞ സ്ത്രീകളുടെ കഥ പറയുന്ന ‘ഓഫ്‌ സെഡ്’ (2006) എന്നിവ തുടക്കത്തിൽത്തന്നെ ഇറാനിൽ നിരോധിക്കപ്പെട്ടത്. പനാഹിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തന്നെയാണ്


അദ്ദേഹത്തിൻറെ സിനിമകൾ.


2009ൽ ഇറാനിയൻ പ്രസിഡണ്ടായിരുന്ന മഹമൂദ് അഹമ്മദിന്റെ പുനർ തെരഞ്ഞെടുപ്പിനെതിരെ ഉയർന്ന വലിയ പ്രതിഷേധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ‘ഗ്രീൻ വേവ്’ മൂവ്മെന്റുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് 2010മുതൽ ആറു വർഷത്തെ തടവും 20 വർഷത്തെ ചലച്ചിത്ര പ്രവർത്തന വിലക്കും ഇറാനിയൻ ഭരണകൂടം അദ്ദേഹത്തിന് മേൽ ഏർപ്പെടുത്തിയത്.2011 ല്‍ അത്  വീട്ടു തടങ്കലാക്കി മാറ്റി.


പക്ഷെ 2011 ൽ അദ്ദേഹത്തിന്റെ “ദിസ് ഈസ് നോട്ട് എ ഫിലിം,’ ‘ടാക്സി ടെഹറാൻ “തുടങ്ങിയ സിനിമകൾ ഇറാനിൽനിന്ന് രഹസ്യമായി കടത്തി കൊണ്ടു പോയിട്ടാണ് കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചത്.


ഈ രണ്ടു സിനിമകളിലും ഒരു കലാകാരന്റെ മേൽ ഭരണകുടം ചുമത്തുന്ന നിർബന്ധ വിലക്കുകളും അനാവശ്യ സെൻസർഷിപ്പുകളുമായിരുന്നു വിഷയം.


Every movenent was


being watched


Now that I am so -called ‘free’


But in reality in a large person,


I havebto do something and


cannot stay idle let my


life be watched””


പനാഹിയുടെ ദിസ്‌ ഈസ്‌ നോട് എ ഫിലിം ” എന്ന ചിത്രത്തിൽ നിന്നാണ് ഈ വരികൾ.


അഞ്ച് ചിത്രങ്ങളാണ് തന്റെ വീട്ടുതടങ്കൽകാലത്ത്


പനാഹി ചെയ്തത്. 2022 ൽ No bears, 2018 ൽ Three faces


2015 ൽ ടാക്സി ടെഹറാൻ 2013 ൽ closed കർട്ടൻ, 2011  ദിസ്‌ ഈസ് നോട് എ ഫിലിം.