ഒഴുക്കിനെതിരെനിവർന്നുനീന്താൻ – എസ്.ശാരദക്കുട്ടി

ഒഴുക്കിനെതിരെനിവർന്നുനീന്താൻ – എസ്.ശാരദക്കുട്ടി

നിയമത്തെക്കുറിച്ചുള്ളഅവബോധംഇന്നു  പെൺകുട്ടികൾക്ക്നൽകുന്നകരുത്ത്ചെറുതല്ല. ചോദ്യംചെയ്തുകൊണ്ടേയിരിക്കുക. ഒടുവിൽദുഷ്പ്രഭുത്വക്കോട്ടകൾക്ക്ഒന്നോടെഇടിഞ്ഞുവീണുതകരേണ്ടിവരുകതന്നെചെയ്യും.കുനാതെയുംവളയാതെയുംനിൽക്കൽസ്വന്തംഉത്തരവാദിത്വമാണെന്ന്സ്ത്രീകൾതിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.  ഒഴുക്കിനെപഴിപറയുന്നതിനുപകരംഒഴുക്കിനെതിരെനിവർന്നുനീന്താൻഅവർതുടങ്ങിയിരിക്കുന്നു.


തൊഴിലിടങ്ങളിലെസ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ളനിയമനിർമ്മാണംനടന്നുവെങ്കിലും, അതംഗീകരിച്ച്ഫലപ്രദമായിനടപ്പിലാക്കുവാൻഇപ്പോഴുംനമ്മുടെഭരണകൂടങ്ങൾക്ക്കഴിഞ്ഞിട്ടില്ല. തൊഴിലിടങ്ങൾസുരക്ഷിതമായിരിക്കണം, അവിടെനിയമങ്ങൾകൃത്യമായിപാലിക്കപ്പെടണം, ലൈംഗികചൂഷണമുണ്ടായിക്കൂടാ, അവിടെപരാതിപരിഹാരസെൽഉണ്ടായിരിക്കണം, അവിടെപ്രാഥമികാവശ്യങ്ങൾനിറവേറ്റാനുള്ളസൗകര്യമുണ്ടാകണംഇതൊക്കെനിയമത്തിലുണ്ട്. നിയമത്തിലില്ലാത്തമറ്റുചിലതുണ്ട്. തൊഴിലിടംഒരുവ്യക്തിക്ക്ഏറ്റവുംആഹ്ലാദപ്രദമായിരിക്കണം, വളരെകംഫർട്ടബ്ൾആയിരിക്കണം. അങ്ങനെഒരാശയത്തിലേക്ക്നമ്മുടെചിന്തകൾഇനിയുംകടന്നുചെന്നിട്ടില്ല. മുൻപറഞ്ഞഎല്ലാസൗകര്യങ്ങളുംതൊഴിലിടത്തിൽഒരുചടങ്ങിനെന്നവണ്ണംഉണ്ടായിരിക്കുമ്പോൾത്തന്നെനിർഭയവുംസ്വതന്ത്രവുമായആഹ്ലാദദായകമായഒരുപ്രവൃത്തിസ്ഥലമായിഅതുമാറാനുള്ളസാഹചര്യങ്ങളോചിന്തകൾപോലുമോനമ്മുടെതൊഴിൽസംസ്കാരത്തിൽഇന്നുംഉണ്ടായിട്ടില്ല.


ഉദാഹരണത്തിന്കേരളത്തിലെപെൺപോരാട്ടങ്ങളുടെചരിത്രത്തിൽസമാനതകളില്ലാത്തഒന്നായിരുന്നുഇരിപ്പുസമരം. ടെക്സ്റ്റൈൽതൊഴിലാളികളായസ്ത്രീകൾക്ക്തൊഴിലിടങ്ങളിൽഇരുന്നുജോലിചെയ്യുന്നതിനുസൗകര്യംആവശ്യപ്പെട്ടുള്ളസമരമായിരുന്നുഅത്. ഇതുപോലെസ്ത്രീപൗരാവകാശതുല്യതകൾക്കുവേണ്ടിനടത്തപ്പെട്ടഒട്ടേറെസമരങ്ങളുടെചരിത്രംനമുക്കുണ്ട്. പലതുംവിജയിച്ചതായിപ്രഖ്യാപിക്കുകയുംചെയ്തിട്ടുണ്ട്.  പക്ഷേ, ഏതെങ്കിലുംഒരുതുണിക്കടയിൽഇരുന്നുജോലിചെയ്യാനുള്ളസൗകര്യമുള്ളതായിഇന്നുംകാണുന്നില്ല. രാവിലെ 8 മണിമുതൽവൈകിട്ട് 8 മണിവരെപണിയെടുക്കുന്നമനുഷ്യർക്ക്കസേരനൽകാതിരിക്കുകഎന്നമനുഷ്യവിരുദ്ധതനമ്മുടെനാടിന്റെതൊഴിൽസംസ്കാരത്തിന്റെജീർണമുഖത്തെയാണ്കാണിക്കുന്നത്. 


ഒരുവികസ്വരരാഷ്ട്രത്തിന്റെതൊഴിലവസ്ഥകളെവികസിതരാഷ്ട്രങ്ങളുടേതുമായിതാരതമ്യംചെയ്യുന്നത്അയുക്തികമാണെന്നറിയാം. എങ്കിലുംവിദേശമാതൃകകൾപഠിക്കാനായിതുടരെത്തുടരെപുറംലോകങ്ങളിലേക്ക്സഞ്ചരിക്കുന്നവർക്ക്വിദേശരാഷ്ട്രങ്ങൾഅവിടെപിന്തുടരുന്നതൊഴിൽസംസ്കാരമെന്തെന്ന്മനസ്സിലാക്കാനുംഅതിലേക്കുനമ്മുടെനാടിനെനയിക്കാൻഎന്തൊക്കെചെയ്യാനാകുമെന്നുംപരിശോധിക്കാവുന്നതാണ്. തൊഴിൽചെയ്യുന്നവരുടെപ്രാഥമികാവശ്യങ്ങൾമാത്രമല്ലഅവിടെപരിഗണന. വിദ്യാസമ്പന്നരായയുവാക്കൾകേരളത്തിൽനിന്ന്വിദേശരാജ്യങ്ങളിലേക്ക്കുത്തിയൊഴുകിപോകുന്നതിന്റെപ്രധാനകാരണംതൊഴിലിടങ്ങളിലെമാന്യതയുംഅന്തസ്സുംസുരക്ഷയുംവരുമാനവുംഅവിടങ്ങളിൽകൂടുതലാണ്എന്നതുതന്നെയാണ്. അതിലുപരിയായി,അവരെഅവിടെത്തുടരാൻപ്രേരിപ്പിക്കുന്നസംഗതികൾനിരവധിയാണ്. ഒരുപക്ഷേ,ആസൗകര്യങ്ങൾനമ്മുടെനാട്ടിൽപിന്തുടരണമെന്ന്ആവശ്യപ്പെട്ടാൽആർഭാടമെന്നോലക്ഷ്വറിഎന്നോആക്ഷേപിക്കപ്പെട്ടേക്കാം.  


വീട്ടിൽരാത്രിയോവെളുപ്പിനെയോതയാറാക്കുന്നഭക്ഷണംപൊതിഞ്ഞുവച്ച്ഓഫീസിൽകൊണ്ടുപോയിഉച്ചയാകുമ്പോൾആതണുത്തഭക്ഷണംകഴിക്കുന്നരീതിയാണ്നമ്മുടെനാട്ടിൽഒരുവിധംഎല്ലാഉദ്യോഗസ്ഥരുംപിന്തുടരുന്നത്. ഒരുതൊഴിലാളിക്ക്സ്വന്തംതൊഴിലിടത്തിൽസ്വന്തംകാബിനിൽഫ്രിഡ്ജുംഇലക്ട്രിക്അവനുംഉണ്ടായിരിക്കുകയുംഭക്ഷണസമയത്ത്അതുചൂടാക്കികഴിക്കുകയുംചെയ്യാനുള്ളസൗകര്യംഉണ്ടാവുകയുംചെയ്യുന്നതിനെക്കുറിച്ച്നമ്മുടെയുവാക്കൾതങ്ങളുടെവിദേശാനുഭവംപറയുമ്പോൾതൊഴിലിടങ്ങൾ labour friendly ആകുന്നതിനെക്കുറിച്ച്നമ്മുടെനാട്എന്നാണിനിചിന്തിച്ചുതുടങ്ങുകഎന്ന്ആലോചിക്കാറുണ്ട്. ഇതൊക്കെയാണോവലിയപ്രശ്നമെന്ന്തോന്നിയേക്കാം. നമ്മുടെനാട്ടിലെഏറ്റവുംഉയർന്നനിലയിലുള്ളഉദ്യോഗസ്ഥർക്കുപോലുംഇത്തരംസൗകര്യങ്ങൾലഭ്യമാണോ? പൊതിഞ്ഞുകൊണ്ടുവരുന്നആറിത്തണുത്തഭക്ഷണംകഴിക്കേണ്ടവരാണ്ഏറിയപങ്ക്ഉദ്യോഗസ്ഥരും.  വിദേശരാജ്യങ്ങളിൽലോൺട്രികളിലുംക്ലിനിക്കുകളിലുംസൂപ്പർമാർക്കറ്റുകളിൽപ്പോലുംകാപ്പിയുംചായയുംഉണ്ടാക്കാനുള്ളസൗകര്യങ്ങളുംഭക്ഷണംചൂടാക്കികഴിക്കാനുള്ളസംവിധാനങ്ങളുമുണ്ട്. അതൊരാർഭാടമല്ല, സംതൃപ്തമായമാനസികാവസ്ഥതൊഴിലാളികളിൽസൃഷ്ടിക്കുകയുംഅതുവഴിഅവരെകൂടുതൽഊർജ്വസ്വലരാക്കിനിലനിറുത്തുകയുംചെയ്യുകഎന്നത്അവിടെപ്രധാനപരിഗണനതന്നെയാണ്. ആർത്തവകാലത്ത്ഒരുHot Water Bag കൈയിലുണ്ടെങ്കിൽചൂടുവെള്ളംകിട്ടാനുള്ളസൗകര്യംസ്ത്രീകൾക്ക്നമ്മുടെഏതെങ്കിലുംസ്ഥാപനത്തിൽഉണ്ടെന്നുതോന്നുന്നില്ല. ആർത്തവംഎന്നുപൊതുവിടങ്ങളിൽപറയാൻപോലുംമടിവിട്ടിട്ടില്ലാത്തനാടാണ്ഇന്നുംനമ്മുടേത്എന്നോർക്കുക. ആർത്തവകാലംഒരുദുരിതകാലമാണെന്നുംശാരീരികവുംമാനസികവുമായപലതരംഅസ്വസ്ഥതകൾഅനുഭവിക്കുന്നസഹോദരിമാർക്ക്തൊഴിലിടങ്ങൾഎത്രമാത്രംസൗഹാർദപരമാണ്എന്ന്ഇനിയുംചിന്തിച്ചുതുടങ്ങാത്തനാടാണ്നമ്മുടേത്. ആർത്തവ, ഗർഭകാലങ്ങൾവൃത്തിയുള്ളശുചിമുറികളുംവൃത്തിയുംചൂടുമുള്ളഭക്ഷണവുംതൊഴിലാളികൾക്ക്ഒരാവശ്യംമാത്രമല്ലഅവകാശമായിട്ടാണ്വികസിതരാഷ്ട്രങ്ങൾകാണുന്നത്.


നമ്മുടെനാട്ടിൽനിന്ന്വിദേശത്തെത്തുന്നയുവാക്കൾഇനിയൊരിക്കൽനമ്മുടെനാട്ടിൽവന്ന്തൊഴിൽചെയ്യുന്നഒരുസാഹചര്യത്തെക്കുറിച്ച്ചിന്തിക്കാൻകൂടിതയ്യാറാകുന്നില്ല. വൃത്തിയുള്ളശുചിമുറികളുംഭക്ഷണശാലകളുംവിശ്രമമുറികളുംതൊഴിലിടങ്ങളിൽഉണ്ടായിരിക്കണമെന്ന്നാംആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നതേയുള്ളുഇന്നും.


കുടുംബത്തെക്കൂടിഒരുതൊഴിലിടമെന്നരീതിയിൽസമീപിക്കേണ്ടതുണ്ട്. കുടുംബത്തിലെജോലിഏതുരംഗത്തുപ്രവര്‍ത്തിക്കുന്നസ്ത്രീക്കുംഅധികജോലിയായിത്തന്നെതുടരുകയാണ്. പറിച്ചെറിയാൻകഴിയാത്തവിധത്തിൽകുടുംബംഅവളുടെശരീരത്തോട്അത്രമാത്രംപറ്റിച്ചേര്‍ന്നിരിക്കുകയാണ്. അങ്ങനെഘടിപ്പിക്കപ്പെട്ടിരിക്കുകയാണ്. തന്റെകുടുംബബാഹ്യമായഒരുജോലിക്ക്വേണ്ടിപ്പോലും, ഇനിഅതെത്രമുന്തിയപണിയുംആയിക്കൊള്ളട്ടെ,  വീട്ടുത്തരവാദിത്വങ്ങൾവേണ്ടഎന്നുവയ്ക്കാൻഅവൾതയ്യാറാകുന്നില്ല.ഇത്കുടുംബസ്നേഹംകൊണ്ട്മാത്രമല്ല, അത്രമാത്രംമാംസത്തിൽപൂണ്ടുപോയതാണ്അവളിലെബോധ്യങ്ങൾ. ഇനിമുതൽതാൻഇരട്ടിഅദ്ധ്വാനിക്കേണ്ടിവരും, എങ്ങനെഇതിനെല്ലാംകൂടിസമയംകണ്ടെത്താൻകഴിയുംഎന്നാണവളുടെതലപുകയുന്നതെന്ന്പുറംലോകംചിലപ്പോൾഅറിയുന്നുകൂടിയുണ്ടാവില്ല. അതൊക്കെസ്വാഭാവികമല്ലേ, അങ്ങനെയല്ലേവേണ്ടത്എന്നാണ്സമൂഹത്തിന്റെമനോഭാവം. കൂടെഒരുമിച്ചുറങ്ങുന്നപുരുഷനില്ലാത്തവേവലാതികൾഅവൾഇന്നുംഅനുഭവിക്കുന്നുണ്ട്. നമ്മൾകാലങ്ങളായിതലച്ചോറിനെപ്രക്ഷാളനംചെയ്ത്ഉണ്ടാക്കിയെടുത്തബോധമാണത്. തൊഴിൽഭാരംകൂടിയിട്ടുള്ളആത്മഹത്യകളുംവിഷാദരോഗങ്ങളുംസ്ത്രീകളിൽഏറിവരുന്നതിൽകുടുംബമെന്നതൊഴിൽശാലയ്ക്കുള്ളപങ്ക്ചെറുതല്ല. കാര്യത്തിൽമന്ത്രിയുംകർമ്മത്തിൽദാസിയുമായിരിക്കണംഅവൾഎന്നാണ്കുടുംബപാഠം.


തൊഴിലിടങ്ങളിൽസ്ത്രീകളുടെമൗലികാവകാശങ്ങൾസംരക്ഷിക്കുന്നതിനെക്കുറിച്ചും, ലൈംഗികമായഅക്രമങ്ങൾതടയുന്നതിനെക്കുറിച്ചുമുള്ളചർച്ചകൾമുഖ്യധാരയിലേക്ക്കടന്നുവരുന്നത് ‘വിശാഖക്കേസ്’ എന്ന്പിന്നീട്പ്രസിദ്ധമായഭൻവാരിദേവിയുടെകേസോടെയാണ്. തൊഴിലിടങ്ങളിലെസ്ത്രീകളുടെഅന്തസ്സുംസുരക്ഷിതത്വവുംസംരക്ഷിക്കുന്നതിനുള്ളനിയമത്തിന്റെപരമപ്രാധാന്യത്തിനാണ്സുപ്രീംകോടതിവിശാഖാക്കേസിൽഊന്നൽനൽകിയത്. ഈവിധിയിലൂടെയാണ്എല്ലാതൊഴിലിടങ്ങളിലുംആഭ്യന്തരപരാതിപരിഹാരകമ്മിറ്റികൾനിർബന്ധിതമാക്കിയത്. പിന്നീട് 2013-ൽ, തൊഴിലിടങ്ങളിലെസ്ത്രീകള്‍ക്കെതിരെയുള്ളലൈംഗികപീഡനംതടയുകയും, നിരോധിക്കുകയുംചെയുന്നനിയമംനിലവിൽവരികയുംചെയ്തു.


ഭൻവരിദേവിതുടങ്ങിവെച്ചആസമരത്തിന്പിന്നീടെന്തെങ്കിലുംപുരോഗതിഉണ്ടായോ?  വർഷമേറെകഴിഞ്ഞിട്ടുംഇപ്പോഴുംവസ്തുതകൾഅവിടെത്തന്നെനിൽക്കുന്നുഎന്നുള്ളതാണ്യാഥാർഥ്യം. കൊൽക്കത്തയിലെവനിതാഡോക്ടറുടെക്രൂരമായപീഡന-കൊലപാതകംമുതൽഹേമകമ്മിറ്റിയുടെകണ്ടെത്തലുകൾവരെഇക്കാര്യംശരിവയ്ക്കുന്നു.   


കൊട്ടാരക്കരയിൽഡോക്ടർവന്ദനാദാസ്ഡ്യൂട്ടിക്കിടയിൽഅതിദാരുണമായികൊല്ലപ്പെട്ടു. കൊൽക്കത്തയിലെആർ.ജി.കാർമെഡിക്കൽകോളെജിൽവച്ച്അതിക്രൂരമായബലാത്സംഗത്തിനുശേഷംജൂനിയർഡോക്ടർകൊല്ലപ്പെട്ടതിന്റെഞെട്ടൽമാറിയിട്ടില്ല.   സാമൂഹ്യവിഷയങ്ങളിൽനിരീക്ഷകയുംഗവേഷകയുമായസുധാമേനോൻനടത്തുന്നചിലനിരീക്ഷണങ്ങൾപ്രസക്തമായതിനാൽഅതിവിടെചേർക്കുകയാണ്. “1973-ൽആശുപത്രിമുറിയിൽവസ്ത്രംമാറുമ്പോഴാണ്, അരുണാഷാൻബാഗ്എന്നനേഴ്സ്ക്രൂരമായിഅക്രമിക്കപ്പെട്ടത്.നായയെകെട്ടുന്നചങ്ങലകൊണ്ട്കഴുത്തിൽകുരുക്കിട്ടാണ്, പ്രതിയായസോഹൻലാൽവാൽമീകി, അരുണയെലൈംഗികാക്രമണത്തിന്ഇരയാക്കിയത്. നാൽപ്പത്തിരണ്ടുവർഷംകിടക്കയിൽജീവച്ഛവംപോലെകിടന്നശേഷം, 2014 മെയ് 18-നാണ്അരുണന്യൂമോണിയബാധിച്ച്ഈലോകംവിട്ടുപോയത്. അരുണാഷാൻബാഗിനെയുംനമ്മൾസൗകര്യപൂർവംമറന്നുകളഞ്ഞു. കഴിഞ്ഞവർഷം,  വന്ദനാദാസ്എന്നഹൗസ്സർജൻ, ഡ്യൂട്ടിക്കിടയിൽകൊല്ലപ്പെട്ടതുംനമ്മൾമറന്നു” .


അതിക്രമങ്ങളെല്ലാംഒരുസായാഹ്നചാനൽചർച്ചയുടെവെടിക്കെട്ടിലുംപടഹങ്ങളിലുംഒടുങ്ങിപ്പോകുന്നഅവസ്ഥയാണുള്ളത്. തവളചത്താൽ, പാമ്പുചാകുന്നതുവരെ. പാമ്പുചത്താൽപരുന്തുചാകുന്നിടംവരെമാത്രമാണ്ചർച്ചകളുടെആയുസ്സ്.  താൽക്കാലികമായവൈകാരികപ്രക്ഷോഭങ്ങൾക്കപ്പുറം, പ്രശ്നങ്ങൾക്ക്ശാശ്വതമായപരിഹാരംകണ്ടെത്താൻആരുംതന്നെശ്രമിക്കാറില്ല.


നമ്മുടെആശുപത്രികളിൽരാത്രി ഡ്യൂട്ടിചെയ്യുന്നഒരുമെഡിക്കൽപ്രഫഷണലിന്സത്യത്തിൽഎന്തുസുരക്ഷയാണുള്ളത്? മദ്യപാനികൾക്കുംസാമൂഹികവിരുദ്ധർക്കുംഏതുസമയത്തുംകടന്നുചെല്ലാവുന്നഒന്നാണോഇവിടത്തെകാഷ്വാലിറ്റിസംവിധാനങ്ങൾ? ഡോക്ടർക്കോനേഴ്സിനോസമാധാനമായിവിശ്രമിക്കാനുള്ളസ്ഥലംആശുപത്രികളിലുണ്ടോ? രോഗിയെന്നഭാവേനഒരുക്രിമിനലാണോതങ്ങളെസമീപിക്കുന്നതെന്നഭയംആരോഗ്യപ്രവർത്തകരെബാധിക്കുന്നത്എന്തായാലുംആരോഗ്യകരമല്ല. രോഗിക്കായാലുംഡോക്ടർക്കായാലുംജീവന്റെസുരക്ഷസുപ്രധാനമാണ്.


എത്രയെല്ലാംദുരനുഭവങ്ങൾറിപ്പോർട്ടുചെയ്യപ്പെട്ടിട്ടുംആശാവഹമായതോആശ്വാസകരമായതോആയഎന്തുമാറ്റമാണ്ഈരംഗത്ത്ഉണ്ടായിട്ടുള്ളത്? തൊഴിലിടങ്ങളിലെസ്ത്രീസുരക്ഷയെക്കുറിച്ച്ധാരാളംസെമിനാറുകൾനടക്കുന്നുണ്ട്. ചർച്ചകൾപൊടിപൊടിക്കുന്നുണ്ട്. ചർച്ചകളിലെതീരുമാനങ്ങൾഏകോപിപ്പിക്കപ്പെടുന്നുണ്ടോ? തീരുമാനങ്ങളുണ്ടാകുന്നുണ്ടോ? നയപരിപാടികളിലെമുഖ്യപരിഗണനയായിഈവിഷയംകടന്നുവരുന്നുണ്ടോ? 


സിനിമവ്യവസായംഒരുതൊഴിലിടംഎന്നനിലയിൽഎത്രത്തോളംസ്ത്രീസൗഹാർദപരമാണ്എന്നത്ചർച്ചചെയ്തുതുടങ്ങിയതുപോലുംഈയടുത്തകാലത്താണ്. പി.കെ. റോസിമുതൽവിജയശ്രീയുംശോഭയുംറാണിപത്മിനിയുംപ്രേമയുംസിൽക്സ്മിതയുംഅങ്ങനെഎത്രപേർഉദിക്കുന്നതിനുമുന്നേപൊലിഞ്ഞുപോയി? എല്ലാംആത്മഹത്യഎന്നെഴുതിത്തള്ളി. പ്രമുഖരൊക്കെപ്രമുഖരായിത്തുടർന്നു. തുറന്നുപറയാൻശ്രമിക്കുന്നവരെഭീഷണിപ്പെടുത്തിവായടപ്പിച്ചു. അഭിനേത്രികോട്ടയംശാന്തയുടെആത്മകഥയായ, ‘അഗ്നിപഥങ്ങളിലൂടെ’പ്രകാശിതമായപ്പോൾപുറത്തുവന്നവാർത്തകൾഅന്നത്തെസിനിമാമേഖലയെഞെട്ടിച്ചു. ആത്മകഥപ്രസിദ്ധപ്പെടുത്തിയപത്രാധിപർക്ക്അത് 40-ാംഅധ്യായത്തിൽഅവസാനിപ്പിക്കേണ്ടിവന്നു. ഇന്നുംതങ്ങൾനേരിടുന്നപീഡനങ്ങൾതുറന്നുപറയാനുള്ളധൈര്യംസ്ത്രീകൾക്കില്ലാത്തത്ഇഷ്ടപ്പെട്ടതൊഴിൽചെയ്യാനുള്ളസാധ്യതകൾക്ക്അതുതടസ്സമാകുംഎന്നതുകൊണ്ടാണ്. WCC യുടെരൂപവത്കരണത്തിനുശേഷംമലയാളത്തിലെചിലപ്രമുഖനടികൾക്ക്അദൃശ്യമായവിലക്ക്കല്പിക്കുന്നതുംഅവർസിനിമയിൽനിന്ന്ഏറക്കുറെഅപ്രത്യക്ഷരായതുംനമ്മൾകണ്ടതാണ്. പുരുഷന്മാരെപ്പോലെത്തന്നെകലഒരുപാഷനായികൊണ്ടുനടക്കാനുള്ളസ്ത്രീകളുടെഅവകാശമാണ്ഇവിടെനിഷേധിക്കപ്പെടുന്നത്.


ഹേമകമ്മിറ്റിറിപ്പോർട്ടിൽഎന്താണുള്ളതെന്നുവെളിപ്പെടുത്തപ്പെട്ടിട്ടില്ലഇതുവരെ.  അഗ്നിപഥങ്ങളിലൂടെകലാകാരികൾനടന്നുവന്നസംഭവങ്ങൾപുറത്തുവന്നാൽപൊള്ളുന്നത്ആർക്കൊക്കെയാകും? അവർആരുടെതണലിലാണിപ്പോൾസുരക്ഷിതരായിരിക്കുന്നത്? ലൈംഗികാതിക്രമങ്ങളാണ്ചർച്ചകൾക്ക്കൊഴുപ്പുകൂട്ടുന്നതെന്നതിനാൽഹേമകമ്മിറ്റിറിപ്പോർട്ടിനുശേഷംപുറത്തുവന്നചർച്ചകളെല്ലാംഅതിൽമാത്രമായികുടുങ്ങിപ്പോവുകയുംഇക്കിളിട്രോളുകളാൽവലിയൊരുസമൂഹംഅതാസ്വദിക്കുകയുംചെയ്തു. എന്നാൽതൊഴിൽമേഖലയിൽപരിഹരിക്കപ്പെടേണ്ടഅടിസ്ഥാനപ്രശ്നങ്ങൾറിപ്പോർട്ടിലുള്ളത്ഒന്നുംചർച്ചയിൽവന്നില്ല. അതിൽകാസ്റ്റിങ്കൗച്ചുണ്ട്. ശുചിമുറികളുടെഅപര്യാപ്തതയുണ്ട്. മറ്റുപലതുമുണ്ട്. രാപകലില്ലാതെതൊഴിലിലേർപ്പെടുന്നജൂനിയർആർട്ടിസ്റ്റുകൾക്ക്അടിസ്ഥാനസൗകര്യങ്ങൾപോലുംകിട്ടുന്നില്ലഎന്നത്പരിഹരിക്കപ്പെടേണ്ടവിഷയമാണ്.


അധികാരംഉപയോഗിക്കാവുന്നഇടങ്ങളിലെല്ലാംഅത്മനുഷ്യവിരുദ്ധമായിഉപയോഗിക്കപ്പെടുവാനുള്ളസാധ്യതകൾഏറെയാണ്. അഭിഭാഷകർക്കിടയിലുംപോലീസുകാർക്കിടയിലുംഅതുനിലനിൽക്കുന്നുണ്ട്. അധ്യാപകവിദ്യാർഥിബന്ധത്തിലുംഅതുണ്ട്. ഇതിനുപുറമേയാണ്ലിംഗാധികാരത്തിന്റെയുംജാത്യധികാരത്തിന്റെയുംമേൽക്കോയ്മകൾനിലനിൽക്കുന്നത്.


ഇരുകൂട്ടർക്കുംതുല്യമായപൗരാവകാശങ്ങളുണ്ടെന്നുകടലാസിൽഎഴുതിവയ്ക്കുന്നതോടെഇവിടത്തെപ്രശ്നങ്ങളെല്ലാംകഴിയുമോഎന്ന്ഏംഗൽസ്ചോദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾപരിഹാരത്താൽഎപ്പോഴുംഹനിക്കപ്പെടുന്നില്ലഎന്ന്ആനന്ദുംഎഴുതിയിട്ടുണ്ട്.  Aggrieved person (പരാതിക്കാരി), respondent (പരാതിക്ക്വിധേയനാകുന്നയാൾ) ഇവര്‍ക്ക്രണ്ടാള്‍ക്കുംതുല്യനീതിഉറപ്പാക്കാൻകഴിയുന്നതരത്തിലല്ലനിയമവ്യാഖ്യാനങ്ങളെങ്കിൽമറ്റുചിലസാമൂഹികവിപത്തുകള്‍ക്കുംസാധ്യതകളുണ്ട്. ഏതെല്ലാംതരത്തിൽപഴുതുകളച്ചാലുംപുതിയപഴുതുകൾഉണ്ടാക്കിക്കൊണ്ടല്ലേഇവിടെക്രിമിനൽസമൂഹംഎല്ലാനിയമത്തിനെയുംമറികടക്കുന്നതുംതങ്ങൾക്കനുകൂലമായിഅവയെമാറ്റിയെടുക്കുന്നതും?


നിയമത്തെക്കുറിച്ചുള്ളഅവബോധംഇന്നു  പെൺകുട്ടികൾക്ക്നൽകുന്നകരുത്ത്ചെറുതല്ല. ചോദ്യംചെയ്തുകൊണ്ടേയിരിക്കുക. ഒടുവിൽദുഷ്പ്രഭുത്വക്കോട്ടകൾക്ക്ഒന്നോടെഇടിഞ്ഞുവീണുതകരേണ്ടിവരുകതന്നെചെയ്യും. ആറ്റുവഞ്ചിച്ചെടികൾകൂനന്റെസ്വഭാവംകാണിക്കുന്നത്അതിന്റെകുറ്റംകൊണ്ടല്ല, ഒഴുക്കിന്റെശക്തികൊണ്ടാണ്എന്നൊരുന്യായംകാളിദാസന്റെശാകുന്തളത്തിലുണ്ട്. പക്ഷേ, കുനാതെയുംവളയാതെയുംനിൽക്കൽസ്വന്തംഉത്തരവാദിത്വമാണെന്ന്സ്ത്രീകൾതിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.  ഒഴുക്കിനെപഴിപറയുന്നതിനുപകരംഒഴുക്കിനെതിരെനിവർന്നുനീന്താൻഅവർതുടങ്ങിയിരിക്കുന്നു.