മോളിവുഡിലെപുല്ലിംഗവാഴ്ചയും പുറമ്പോക്കിലെതാരങ്ങളും – ഡോ. സെബാസ്റ്റ്യൻജോസഫ്

മോളിവുഡിലെപുല്ലിംഗവാഴ്ചയും  പുറമ്പോക്കിലെതാരങ്ങളും – ഡോ. സെബാസ്റ്റ്യൻജോസഫ്

വൈക്കംസത്യഗ്രഹത്തിന്റെനൂറാംവാർഷികംആഘോഷിച്ചുനിൽക്കുന്നകേരളീയസമൂഹമനസ്സിനുമേൽവന്നുവീണഅയിത്ത /അപരശരീരഉൽക്കയാണ്ഹേമകമ്മിറ്റിറിപ്പോർട്ട്. മോളിവുഡിന്റെചരിത്രത്തിലെകറുത്തഅധ്യായങ്ങളെവെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്ഈമൂന്നംഗകമ്മിറ്റിറിപ്പോർട്ട്.വർത്തമാനകേരളത്തിന്റെഭൂത /ഭാവികാലങ്ങളിലേക്ക്ഉൾക്കാഴ്ചതരുന്നഒരുസാമൂഹികപാഠമായതിനാൽ, ഈറിപ്പോർട്ട്, ആധുനികമൂലധന/മുതലാളിവ്യവസ്ഥയിലെചൂഷണചരിത്രത്തെയാണ്അടിവരയിട്ടുകാണിക്കുന്നത്. ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെമനുഷ്യർക്കുണ്ടായിരിക്കേണ്ടമൂല്യബോധവുംമനോഭാവവുംകൈവരിക്കാത്ത, പരാജിതരായമലയാളിസാമൂഹികമനുഷ്യനെപച്ചയായിവെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ജന്മിത്തമനസ്സുംപേറിജീവിക്കുന്നഒരുകൂട്ടംമനുഷ്യരുടെതിരക്കഥതന്നെയാണ്ഹേമകമ്മിറ്റിറിപ്പോർട്ട്അനാവരണംചെയ്യുന്നത്. അതിലേറ്റവുംഅടിമവത്കരിക്കപ്പെട്ടവരായിസ്ത്രീകൾമാറുന്നചരിത്രമാണ്ഈറിപ്പോർട്ടിന്റെകാതൽ. സ്ത്രീകളുടെശരീരവും, മനസ്സുംപുരഷാധിപത്യചലച്ചിത്രസംവിധാനത്തിലെ, എന്തോഒരുവിലയുമില്ലാത്തഭൗതികവസ്തുവായിമാറിയിരിക്കുന്നു.


Each sex has a relation to madness. Every desire has a relation to madness. But it would seem that one desire has been taken as wisdom, moderation, truth, leaving to the other sex the weight of a madness that cannot be acknowledged or accommodated.(Luce Irigaray)


“ആകാശംനിഗൂഢതകൾനിറഞ്ഞതാണ്;  മിന്നിത്തിളങ്ങുന്നനക്ഷത്രങ്ങളുംമനോഹരമായചന്ദ്രനുമായി.  എന്നാൽ, നക്ഷത്രങ്ങൾമിന്നിമറയുന്നില്ലെന്നുംചന്ദ്രൻമനോഹരമായികാണപ്പെടുന്നില്ലെന്നുംശാസ്ത്രീയഅന്വേഷണത്തിൽകണ്ടെത്തി.  അതുകൊണ്ട്പഠനംമുന്നറിയിപ്പുനൽകുന്നു: ‘കണ്ടതിൽവിശ്വസിക്കരുത്, ഉപ്പുപോലുംപഞ്ചസാരപോലെയാണ്.”1കേരളസംസ്ഥാനരൂപീകരണത്തിനുശേഷംമലയാളികൾകണ്ടസാമൂഹികരേഖകളിൽഏറ്റവുംസുപ്രധാനമായഒന്നായിമാറിയഹേമകമ്മിറ്റിറിപ്പോർട്ടിന്റെതുടക്കംസിനിമാറ്റിക്ആണെന്ന്ഒറ്റനോട്ടത്തിൽതോന്നുമെങ്കിലും, അതിലടങ്ങിയിരിക്കുന്നശാസ്ത്രയുക്തിതിരശീലയ്ക്കുപിന്നിലെഅതിക്രൂരലോകത്തെതുറന്നുകാണിക്കുന്നവാക്കുകളാണെന്നതാണ്യാഥാർഥ്യം.   വർത്തമാനകേരളത്തിന്റെഭൂത /ഭാവികാലങ്ങളിലേക്ക്ഉൾക്കാഴ്ചതരുന്നഒരുസാമൂഹികപാഠമായതിനാൽ, ഈറിപ്പോർട്ട്, ആധുനികമൂലധന/മുതലാളിവ്യവസ്ഥയിലെചൂഷണചരിത്രത്തെയാണ്അടിവരയിട്ടുകാണിക്കുന്നത്. ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെമനുഷ്യർക്കുണ്ടായിരിക്കേണ്ടമൂല്യബോധവുംമനോഭാവവുംകൈവരിക്കാത്ത, പരാജിതരായമലയാളിസാമൂഹികമനുഷ്യനെപച്ചയായിവെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്ഈപാഠം. ഇത്സിനിമയെയുംസിനിമവ്യവസായത്തെയുംസംബന്ധിക്കുന്നഒരുപി.എച്ച്.ഡിപ്രബന്ധത്തിനുതുല്യമാണ്. പി.എച്ച്.ഡി. എന്നുവിളിച്ചത്അതിന്റെഅക്കാദമികരീതിശാസ്ത്രത്തെസൂചിപ്പിക്കുവാൻമാത്രമാണ്.കാരണംചാനൽചർച്ചകളിൽപങ്കെടുക്കുന്നവരുടെഅബദ്ധവാഖ്യാനങ്ങൾക്കുവിധേയപ്പെടേണ്ടപാഠമല്ലത്. വൈക്കംസത്യഗ്രഹത്തിന്റെനൂറാംവാർഷികംആഘോഷിച്ചുനിൽക്കുന്നകേരളീയസമൂഹമനസ്സിനുമേൽവന്നുവീണഅയിത്ത /അപരശരീരഉൽക്കയാണ്ഹേമകമ്മിറ്റിറിപ്പോർട്ട്. മോളിവുഡിന്റെചരിത്രത്തിലെകറുത്തഅധ്യായങ്ങളെവെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്ഈമൂന്നംഗകമ്മിറ്റിറിപ്പോർട്ട്.


മലയാളസിനിമാവ്യവസായത്തിലെജന്മിവ്യവസ്ഥ?


ജന്മിത്തംകൊടികുത്തിവാഴ്ന്നകേരളസമൂഹത്തിന്റെമറ്റൊരുസിനിമാലോകത്തെയാണ്ഈപാഠംനമുക്കുമുന്നിൽവരച്ചുകാണിക്കുന്നത്. ഒരുസിനിമാതിരക്കഥയെപ്പോലുംവെല്ലുന്നസിനിമയ്ക്കുള്ളിലെജീവിതങ്ങളുടെതിരക്കഥയാണ്ഈറിപ്പോർട്ട്. ഫ്രാൻസിലെജന്മിത്തവ്യവസ്ഥയെക്കുറിച്ച്ആധികാരികമായിപഠനംനടത്തിയചരിത്രകാരൻമാർക്ബ്ലോക്കിന്റെഅഭിപ്രായംജന്മിത്തമെന്നത്ഒരുപ്രത്യേകകാർഷികസമ്പദ്വ്യവസ്ഥയിൽനിന്നുമുയർന്നുവന്നസംസ്കാരമാണെന്നാണ്. ഇവിടെബ്ലോക്ക്തന്റെവാദങ്ങളെകേന്ദ്രീകരിക്കുന്നത്ഒരുജന്മിത്തമനസ്സിലാണ് (feudal mind).യാഥാർഥ്യലോകത്ത്അടിമയായിരിക്കെഅടിമയല്ലെന്നഅബോധത്തിൽജീവിക്കേണ്ടിവന്നവരുടെഅവസ്ഥയാണ്ബ്ലോക്ക്ഇവിടെസൂചിപ്പിക്കുന്നത്. ഇതേ, ജന്മിത്തമനസ്സുംപേറിജീവിക്കുന്നഒരുകൂട്ടംമനുഷ്യരുടെതിരക്കഥതന്നെയാണ്ഹേമകമ്മിറ്റിറിപ്പോർട്ട്അനാവരണംചെയ്യുന്നത്. അതിലേറ്റവുംഅടിമവത്കരിക്കപ്പെട്ടവരായിസ്ത്രീകൾമാറുന്നചരിത്രമാണ്ഈറിപ്പോർട്ടിന്റെകാതൽ. സ്ത്രീകളുടെശരീരവും, മനസ്സുംപുരഷാധിപത്യചലച്ചിത്രസംവിധാനത്തിലെ, എന്തോഒരുവിലയുമില്ലാത്തഭൗതികവസ്തുവായിമാറിയിരിക്കുന്നു. 1905-ലെസ്മാർത്തവിചാരത്തിന്റെവിചാരണനടപടിരേഖകളിൽആരോപണവിധേയയായസ്ത്രീയെ ‘സാധനം’ എന്നാണ്വിളിച്ചിരുന്നത്. 1905-ൽനിന്നു 2024-ൽഎത്തിയ, സാക്ഷരതയിലുംപൗരബോധത്തിന്റെവളർച്ചയിലുംഇന്ത്യയിൽഒന്നാംസ്ഥാനത്തുനിൽക്കുന്നകേരളത്തിന്റെചരിത്രത്തെപത്തൊൻപതാംനൂറ്റാണ്ടിലേക്കുമാറ്റിപ്രതിഷ്ഠിച്ചരേഖയായിഇതുമാറുന്നു. പിന്നോട്ടടിച്ചചരിത്രരേഖ.


രേഖയിലെഭയത്തിന്റെചരിത്രം


ഈറിപ്പോർട്ടിന്റെആധികാരികതഇതിന്റെതയ്യാറാക്കലിലെരീതിശാസ്ത്രത്തിൽത്തന്നെയാണ്അടിസ്ഥാനപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽത്തന്നെപറയുന്നതുപോലെകേട്ടുകേൾവിയുടെഅടിസ്ഥാനത്തിലല്ല, നേരിട്ടുള്ളതെളിവുകളുടെഅടിസ്ഥാനത്തിലാണ്റിപ്പോർട്ട്തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തഗ്രൂപ്പ്മീറ്റിംഗുകളിലൂടെയുംഒറ്റയ്ക്കുള്ളഅഭിമുഖങ്ങളിലൂടെയുമാണ്തെളിവുകൾഇവിടെസ്വീകരിച്ചിരിക്കുന്നത്. ഒറ്റയടിക്കുപത്തുമണിക്കൂറോളംനീണ്ടഅഭിമുഖങ്ങൾപോലുംഇവർക്കുനടത്തേണ്ടിവന്നിട്ടുണ്ട്. ഇതിലെല്ലാംനിഴലിച്ചുനിൽക്കുന്നത്പരാതിക്കാരുടെ, ഇരകളുടെഭയമെന്നവികാരമാണ്. ഭയത്തിന്റെചലച്ചിത്രലോകമെന്നത്, നാമൊക്കെതിമിർത്തുമറിയുന്നചലച്ചിത്രകഥകളുടെപിന്നാമ്പുറത്തെജീവിതകഥകളാണ്. ഇങ്ങനെവളരെനീണ്ടതെളിവെടുപ്പുസെഷനുകൾവെളിച്ചത്തുകൊണ്ടുവന്നത്ഞെട്ടിക്കുന്നസ്ത്രീവിരുദ്ധ / മനുഷ്യത്വവിരുദ്ധമായജീവിതകഥകളെയാണ്. മോളിവുഡിന്റെസ്ത്രീവിരുദ്ധപ്രവർത്തനങ്ങളുംമനുഷ്യാവകാശലംഘനങ്ങളുംവെളിച്ചത്തുകൊണ്ടുവന്നിതിനുപിന്നിൽഒരുകൂട്ടംധീരവനിതകളുടെനിശ്ചയദാർഢ്യംതന്നെയാണെന്നത്, പുരുഷാധിപത്യസംസ്കാരത്തെചോദ്യംചെയ്യുന്നഇരുപത്തിയൊന്നാംനൂറ്റാണ്ടിലെവിമോചനപരമായരേഖയാക്കിഇതിനെമാറ്റി. ഭയത്തിൽനിന്നുഅഭയംകണ്ടെത്തിയമനുഷ്യവികാരങ്ങളടങ്ങിയസാമൂഹികആധാരം.


മനുഷ്യാവകാശനിഷേധത്തിന്റെരസതന്ത്രബലം


മലയാളസിനിമാരംഗത്ത്സ്ത്രീകൾസുരക്ഷിതരായിരുന്നോ, സ്ത്രീശരീരത്തിന്അർഹിക്കുന്നബഹുമാനംകിട്ടിയിരുന്നോഎന്നചോദ്യത്തിന്കൃതമായഉത്തരങ്ങളില്ല. കാരണം, തെളിവുകൾസംരക്ഷിക്കപ്പെടാത്തകാലത്തിന്ചരിത്രബലംകുറയും. മോളിവുഡിന്റെപിൽക്കാലചരിത്രത്തിലുംസ്ത്രീകൾപരിമിതമായസൗകരങ്ങളിലാണ്സെറ്റുകളിൽജീവിച്ചിരുന്നതെന്നുചിലസംഭാഷണങ്ങൾകേട്ടിട്ടുണ്ട്. പഴയകാലത്തുംനായകനുംനായികയ്ക്കുംഇരിക്കുവാൻപേരെഴുതിയകസേരകൾഉണ്ടായിരുന്നു, ക്യാരവനില്ലെങ്കിലും. ഈവ്യവസായംവികസിക്കുന്നതിനനുസരിച്ച്സ്ത്രീകൾഅനുഭവിക്കേണ്ടസുരക്ഷാക്രമീകരണങ്ങളൊന്നുംഉണ്ടായില്ലായെന്നവാസ്തവമാണ്മോളിവുഡിലെപാഠങ്ങൾവ്യക്തമാക്കുന്നത്.


ടോയ്‌ലറ്റുകളുംമറ്റുവിശ്രമമുറികളുംഒരുക്കാത്തതിനാൽസ്ത്രീകൾക്ക്അടിസ്ഥാനമനുഷ്യാവകാശങ്ങൾപോലുംനിഷേധിക്കപ്പെടുന്നുഎന്നാണ്കമ്മിറ്റിറിപ്പോർട്ട്സാക്ഷ്യപ്പെടുത്തുന്നത്. കമ്മറ്റിക്ക്മുമ്പാകെപരിശോധിച്ചമിക്കവാറുംഎല്ലാസ്ത്രീകളുംപറഞ്ഞതുംഈമനുഷ്യാവകാശലംഘനത്തെക്കുറിച്ചാണ്.  സ്ത്രീകൾഅടുത്തുള്ളകാടുകളിലോകുറ്റിക്കാട്ടിനുപിന്നിലോതടിച്ചമരത്തിന്റെമറവിലോമൂത്രമൊഴിക്കേണ്ടഗതികേടാണ്മോളിവുഡിന്റെസവിശേഷത.ആർത്തവസമയത്തുപോലുംദുരവസ്ഥനേരിട്ട, ജൂനിയർആർട്ടിസ്റ്റുകൾവെള്ളംപോലുംകുടിക്കാതെനിന്നകഥകൾകമ്മിറ്റിക്കുമുമ്പാകെനിരത്തുന്നുണ്ട്. ഇതുമൂലംമൂത്രാശയഅണുബാധയും മറ്റുശാരീരികഅസ്വസ്ഥതകളുംഇവരിൽപലർക്കുംഅനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സിനിമാശാലകളിൽനാംകണ്ടിരുന്നകണ്ണഞ്ചിപ്പിക്കുന്നനൃത്തരംഗങ്ങളിൽനായികാനായകന്മാർക്കൊപ്പംആടിത്തിമിർക്കുന്നജൂനിയർആർട്ടിസ്റ്റുകളിൽഎത്രയോപേരുടെനനഞ്ഞകണ്ണുകൾക്യാമറമറച്ചുവച്ചിട്ടുണ്ട്. അടിമകൾഎന്നുതന്നെയാണ്ഇവരെകമ്മിറ്റിറിപ്പോർട്ടിൽവിശേഷിപ്പിച്ചിരിക്കുന്നത്. ഈഅടിമലോകത്തെഅദൃശ്യമാക്കിമാറ്റിപ്രേക്ഷകരെമത്തുപിടിപ്പിക്കുന്നസിനിമാറ്റിക്രസതന്ത്രത്തിന്റെനിഗൂഢലോകങ്ങളിലേക്ക്പ്രേക്ഷകരെമാറ്റിയത്, സിനിമാവ്യവസായത്തിന്റെകച്ചവടതാത്പര്യങ്ങൾമാത്രമാണ്. കാരവനിൽവിശ്രമിക്കുവാൻകുടചൂടികയറുന്നതാരരാജാവിന്റെറീലുകൾ, പണ്ട്ഓലക്കുടയ്ക്കുകീഴിൽനടന്നതിരുമേനിശരീരങ്ങളുടെചരിത്രത്തെത്തന്നെയാണ്തുറന്നുകാണിക്കുന്നത്. സിനിമാചരിത്രത്തിന്റെപുരോഗതിഇതാണെങ്കിൽ, ഇടർച്ചയാണ്മരത്തിന്റെമറവിൽമൂത്രമൊഴിക്കേണ്ടിവന്നവരുടെചരിത്രപരമായഗതികേട്.


അഡ്ജസ്റ്റ്മെന്റുംകോമ്പ്രമൈസും’ :മോളിവുഡിന്റെസ്ത്രീപീഡനപദാവലികൾ


മോളിവുഡിനെക്കുറിച്ചുചിന്തിക്കുമ്പോൾത്തന്നെമനസ്സിലേക്ക്ഓടിയെത്തുന്നരണ്ടുവാക്കുകളാണ്, അഡ്ജസ്റ്റ്മെന്റും, കോംമ്പ്രമൈസും. ഹേമകമ്മിറ്റിറിപ്പോർട്ടുതന്നെഇതുസ്ഥിരീകരിച്ചിട്ടുമുണ്ട്. കൊറോണാക്കാലത്ത്സാമൂഹികഅകലമെന്നും, ക്വാറന്റൈനെന്നുമുള്ളവാക്കുകൾക്കുലഭിച്ചപ്രചാരംപോലെ, ഈരണ്ടുപദങ്ങളിലുമാണ്സ്ത്രീപീഡനത്തെസിനിമാമേഖലഒളിപ്പിച്ചുവച്ചത്. ഒരുചിത്രത്തിൽഅഭിനയിക്കാനുള്ളഅവസരത്തിന്റെഅളവുകോലുതന്നെഅഭിനയിക്കാൻതീവ്രആഗ്രഹവുമായിവരുന്നസ്ത്രീകളവശീകരിക്കുവാനാണ്ഈരണ്ടുവാക്കുകളുംപ്രയോഗിച്ചിരുന്നത്. സ്ത്രീയുടെശരീരത്തെവിലപേശുന്നവേശ്യാലയത്തിലെബ്രോക്കർമാർക്കുപോലുമില്ലാത്തക്രൂരതയാണ്ഇവിടെഅരങ്ങേറിയിരുന്നത്, അല്ലെങ്കിൽതുടരുന്നത്. ഇതൊക്കെസാമാന്യവത്കരിച്ച്ഒരുപീഡനക്കമ്പനിപോലെലൈംഗികകച്ചവടംനടത്തുന്നവരായിമാറിഇവിടത്തെചലച്ചിത്രപുരുഷമേലാളന്മാർ. ഒരുതരത്തിൽനോക്കിയാൽപുരുഷലിംഗംകാര്യങ്ങൾതീരുമാനിക്കുന്നഅവസ്ഥയിലെത്തിയെന്നുസാരം.


ഫാലോസെൻട്രിസവുംമോളിവുഡും


അടിച്ചമർത്തലിലൂടെയുംനിഷേധത്തിലൂടെയുംപുല്ലിംഗത്തിന്റെആധിപത്യംകൈവരിച്ചപുരുഷന്മാരെക്കുറിച്ച് ‘സ്‌പെക്കുലംഓഫ്ദഅദർവുമണി’ലെലൂസ്ഇരിഗറേയുടെമികച്ചഉൾക്കാഴ്ചയോടുചേർത്തുവായിച്ചാൽ, മോളിവുഡിൽസംഭവിച്ചത് / സംഭവിച്ചുകൊണ്ടിരിക്കുന്നത്ഫാലോസെൻട്രിസംതന്നെയാണ്. സ്ത്രീയെഒരുവിപരീതഭാവനയുടെപുരുഷസങ്കല്പത്താൽമോളിവുഡ്കോളനിവത്കരിച്ചുവെന്നത്കൃത്യമായിനമുക്കുകാണുവാൻസാധിക്കും. സ്ത്രീലിംഗത്തിന്റെപുല്ലിംഗപ്രൊജക്ഷൻതന്നെയാണ്സിനിമാമേഖലയിൽഅരങ്ങേറിയത്.  ചലച്ചിത്രത്തിലുംവ്യവസായത്തിലുംപുരുഷാധിപത്യത്തെസേവിക്കുന്നഅടിമകളായിമാറിനടിമാർ. ഈലിംഗാധിപത്യത്തിനെതിരെയുള്ളപ്രതിരോധവുംപ്രതിഷേധവുംഉയർത്തിയത് WCC എന്നസംഘടനയിലൂടെമാത്രമാണ്.ഒരുകൂട്ടംനടിമാരുംമറ്റുചലച്ചിത്രപ്രവർത്തകരുംവിപ്ലവകരമായപ്രതിഷേധത്തിന്റെസ്വരങ്ങൾഉയർത്തിയപ്പോൾമാത്രമാണ്പുരുഷ / പുല്ലിംഗസിനിമാകച്ചവടതന്ത്രങ്ങൾക്ക്തിരിച്ചടികിട്ടിത്തുടങ്ങിയത്. മലയാളസിനിമാമേഖലയിലെആശയലോകത്തിന്റെഅല്ലെങ്കിൽമാനോഭാവത്തിന്റെഘടനാപരമായമാറിനടത്തമാണ്മലയാളിക്ക്പിന്നീട്ദർശിക്കുവാൻകഴിഞ്ഞത്. ഫാലോസെൻട്രിസത്തിനെതിരേയുള്ളവെല്ലുവിളികൾഉയർത്തിയഈകൂട്ടായ്മമലയാളചലച്ചിത്രമേഖലയിലെസ്ത്രീകളുടെആത്മനിഷ്ഠതയെഅംഗീകരിക്കുകയുംവിലമതിക്കുകയുംചെയ്യുന്നഭാഷയുടെയുംസാമൂഹികബന്ധങ്ങളുടെയുംപുനർരൂപകല്പനയ്ക്കാണ്ശ്രമിച്ചുവരുന്നത്. 


മോളിവുഡിലെപനോപ്റ്റിക്കോൺ


കച്ചവടതന്ത്രങ്ങളുടെയും, വ്യവസായമൂലധനത്തിന്റെയുംപിടിയിലമർന്നമലയാളസിനിമാലോകത്തിന്റെമോളിവുഡിലേക്കുള്ളചുവടുമാറ്റത്തിലെപ്രധാനകണ്ണിയാണ്താരരാജാക്കന്മാരുംഅവർസൃഷ്ടിച്ചെടുത്തഅനുചരന്മാരുടെവലിയകൂട്ടങ്ങളും. മലയാളസിനിമമോളിവുഡെന്നആശയ / ഭൗതികസ്ഥലരാശിയിലേക്കുവന്നത്വളരെക്കുറച്ചുതാരങ്ങൾമാത്രംവ്യവസായത്തെസ്വാധീനിക്കാൻതുടങ്ങിയകാലംമുതലാണ്. താരം, സൂപ്പർതാരവും, മെഗാതാരവും, യൂണിവേഴ്സൽതാരവുമൊക്കെആയിമാറിയപ്പോൾമേൽസൂചിപ്പിച്ചപുല്ലിംഗഅധീശത്വംപവർഗ്രൂപ്പായിപരിണമിച്ചു.  കാസ്റ്റിംഗ്രീതികൾ, മാധ്യമപരിശോധന, പ്രേക്ഷകപ്രതികരണംഎന്നിവഉൾപ്പെടെവിവിധസംവിധാനങ്ങളിലൂടെഈപവർഗ്രൂപ്പ്മോളിവുഡിനെനിരീക്ഷണംനടത്തിക്കൊണ്ടിരിക്കുന്നു. നടിമാർഅവർക്കുചുറ്റുംചലിക്കുന്ന ‘സാധനങ്ങൾ’  മാത്രമായിമാറി.നസീർ / സത്യൻയുഗത്തിൽടൈറ്റിൽസിൽതിരശ്ശീലയിൽനിങ്ങളുടെഇഷ്ടതാരങ്ങൾഎന്നിടത്ത്താരരാജാക്കന്മാരുടെപേരുകൾദൃശ്യവിസ്മയമികവിൽഅവതരിക്കപ്പെട്ടു. അവർആചലചിത്രത്തിലില്ലെങ്കിൽഅവർക്കുനന്ദിപറച്ചിലോടെടൈറ്റിലുകൾതെളിഞ്ഞുതുടങ്ങി. അങ്ങനെമോളിവുഡിലെസൂപ്പർ,മെഗാതാരപനോപ്റ്റിക്കണുകൾസർവ്വത്രശക്തിയും, അധികാരവുംകൈയാളുന്നകേന്ദ്രങ്ങളായിമാറി. ഇവരുടെയും, അനുചരവൃന്ദത്തിന്റെയുംസ്വാധീനവലയത്തിലായമലയാളസിനിമാമേഖലയിലെപ്രശ്നങ്ങൾപരിഹരിക്കുന്നതിലെഅന്തിമവിധികർത്താക്കളായിഇവർമാറി. ഇവരുടെഉടമസ്ഥതയിലുള്ളനിർമ്മാണക്കമ്പനികൾവന്നതോടുകൂടി, മലയാളത്തിൽസ്റ്റാർക്യാപിറ്റലിസത്തിന്റെയുഗപ്പിറവിയുമായി. പ്രതിരോധങ്ങളുംഎതിർശബ്ദങ്ങളുംനിശ്ചലമാക്കപ്പെട്ടസാഹചര്യത്തിൽപുല്ലിംഗആധിപത്യത്തിന്റെപരിപൂർണപിടിയിലായിമോളിവുഡ്.


ബയോപൊളിറ്റിക്സുംസ്ത്രീശരീരങ്ങളുടെനിയന്ത്രണവും


ഫൂക്കോയുടെബയോ-പൊളിറ്റിക്സ്എന്നആശയംശരീരത്തെയുംആരോഗ്യത്തെയുംനിയന്ത്രിക്കുന്നതിലൂടെഅധികാരംഎങ്ങനെയാണ്ജനങ്ങളെഭരിക്കുന്നത്എന്നുപരിശോധിക്കുന്നുണ്ട്.  സിനിമയിൽ, ഇത്സ്ത്രീശരീരങ്ങളുടെപ്രതിനിധാനംഎങ്ങനെയാണെന്നപുല്ലിംഗശക്തിയുടെകർശനമായനിയന്ത്രണത്തിനുകീഴിലാണ്പ്രവർത്തിക്കുന്നത്. അവരുടെസൗന്ദര്യമാനദണ്ഡങ്ങളും, കഥാപാത്രസ്വഭാവവുംഇതേഏജൻസിതന്നെയാണ്തീരുമാനിക്കുന്നത്.   സ്‌ക്രീനിലുംപുറത്തുംതങ്ങളുടെഏജൻസിയെപരിമിതപ്പെടുത്തിക്കൊണ്ട്പുരുഷാധിപത്യആദർശങ്ങളുമായിപൊരുത്തപ്പെടുന്നഒരുപ്രത്യേകപ്രതിച്ഛായനിലനിറുത്താൻസ്ത്രീകൾപലപ്പോഴുംസമ്മർദങ്ങൾക്ക്വിധേയരാകുന്നു. ശരീരങ്ങളുടെജൈവ-രാഷ്ട്രീയനിയന്ത്രണംസിനിമാവ്യവസായത്തിനുള്ളിലെലിംഗസ്വത്വങ്ങളുടെനിർമ്മാണംവരെനീളുന്നു.  സ്ത്രീകഥാപാത്രങ്ങൾപരമ്പരാഗതസ്ത്രീത്വത്തെഊന്നിപ്പറയുന്നഇടുങ്ങിയവേഷങ്ങളിൽഒതുങ്ങുമ്പോൾ, പുരുഷകഥാപാത്രങ്ങൾക്കുപലപ്പോഴുംവിശാലമായആവിഷ്കാരങ്ങൾഅനുവദനീയമാണ്.  ഈബൈനറിപുരുഷഅനുഭവങ്ങളുടെആധിപത്യത്തെശക്തിപ്പെടുത്തുകയുംഈകർക്കശവിഭാഗങ്ങളുമായിപൊരുത്തപ്പെടാത്തവരെകൂടുതൽപാർശ്വവത്കരിക്കുകയുംചെയ്യുന്നു. ഈബയോപൊളിറ്റിക്സുമായിബന്ധപ്പെടുത്തിമാത്രമേമോളിവുഡിന്റെഇന്നത്തെഅവസ്ഥഅപഗ്രഥിക്കുവാൻനമുക്കുസാധിക്കൂ. ഒന്നുംമിണ്ടാതെകണ്ണടച്ചിരുട്ടാക്കുന്നവരെപ്പോലെമലയാളചലച്ചിത്രമേഖലയിലെപവർഗ്രൂപ്പ്ഇരിക്കുന്നത്മൂലധനകച്ചവടസിനിമാറ്റിക്മൂല്യങ്ങളെസംരക്ഷിക്കുവാൻമാത്രമാണ്. അവർപുതിയതിരക്കഥകൾഅണിയറയിൽഎഴുതിക്കൊണ്ടേയിരിക്കുന്നു. പുരുഷകേന്ദ്രിതമോളിവുഡിന്റെനിലനില്പ്ക്യാപിറ്റലിസ്റ്റ്കാലഘട്ടത്തിലെജന്മിവ്യവസ്ഥയെത്തയാണ്അടിവരയിട്ടുകാണിക്കുന്നത്.


വിമോചനത്തിന്റെപാഠം


ഹേമകമ്മിറ്റിറിപ്പോർട്ട്ഒരുചൂണ്ടുപലകയാണ്. സിനിമാമേഖലഇങ്ങനെയൊക്കെയാണ്എന്നപൊതുബോധത്തെയുംഇതുചോദ്യംചെയ്യുന്നു. സിനിമയുടെധാർമ്മികതമറ്റൊന്നാണെന്നമലയാളിയുടെഅബദ്ധബോധത്തെഈപാഠംനിരാകരിച്ചിരിക്കുകയാണ്. മലയാളിയുടെമറ്റുപ്രവർത്തനമേഖലകളിലേക്കുംഇതുചിലസൂചനകൾനൽകുന്നുണ്ട്. പുല്ലിംഗാധികാരത്തിന്റെശീതളഛായയിൽവിരഹിക്കുന്നവർക്കൊക്കെയുള്ളതാക്കീതുകൂടിയാണ്ഈറിപ്പോർട്ട്. താക്കീതിനപ്പുറത്ത്പരിഷ്ക്കാരങ്ങളുടെയും, മാറ്റങ്ങളുടെയുംനിയമനിർമ്മാണത്തിലൂടെമാത്രമേസ്ത്രീപീഡനവും, തൊഴിലിടങ്ങളിലെമനുഷ്യാവകാശലംഘനങ്ങളുംഇല്ലാതാക്കുവാൻസാധിക്കൂ. ഈപാഠംസ്കൂൾ / കോളേജ്തലത്തിലുള്ളപഠനവിഷയങ്ങളിലേക്ക്വരേണ്ടതിന്റെസാമൂഹികബാധ്യതഇവിടത്തെവിദ്യാഭ്യാസവിചക്ഷണന്മാർക്കുവേണ്ടബോധ്യമാണ്. ധാർമ്മികതയും, മനുഷ്യാവകാശങ്ങളുംഎല്ലായിടങ്ങളിലുംവേണ്ടമൂല്യമാണെന്നതിരിച്ചറിവ്കുട്ടിക്കാലംമുതലേഉണ്ടാവേണ്ടചിന്തയാണ്.


ഒരുസാമൂഹികശാസ്ത്രവീക്ഷണത്തിൽഹേമകമ്മിറ്റിറിപ്പോർട്ട്, പാർശ്വവത്കരിക്കപ്പെട്ട, മരങ്ങളുടെമറവിൽവസ്ത്രംമാറേണ്ടിവരുന്ന, മൂത്രശങ്കയെഭയന്ന്വെള്ളംകുടിക്കാതിരിക്കുന്നപുറമ്പോക്കിലെചലച്ചിത്രകലാകാരന്മാരുടെവിമോചനത്തിനുള്ളസാമൂഹികപാഠമാണ്. മോളിവുഡിനെഫാലോസെൻട്രിസത്തിൽനിന്നുരക്ഷിക്കുവാനുള്ളസാമൂഹികപാഠം. താരങ്ങളും, സൂപ്പർതാരങ്ങളും, നടന്മാരുംകലാകാരന്മാരുമായിമാറുന്നകാലത്തിലേക്ക്വെളിച്ചവും, മാറ്റത്തിന്റെശക്തിയുംതെളിയിക്കേണ്ടആധാരരേഖ. സ്ത്രീസുരക്ഷയ്ക്കൊപ്പംസേവന / വേതനസുരക്ഷയും, എല്ലാശരീരങ്ങളുടെആദരവുംനടപ്പിലാക്കേണ്ടനിയമനിർമ്മാണങ്ങളിലേക്ക്വഴിതെളിക്കേണ്ടപാഠമാണ്ഹേമകമ്മിറ്റിറിപ്പോർട്ട്. മോളിവുഡിനെജനാധിപത്യപരമായരീതിയിൽപുനർവിഭാവനചെയ്ത്, മനുഷ്യാവകാശങ്ങളുടെസംരക്ഷണത്തിനുതകുന്നരീതിയിലുള്ളനവീകരണപ്രവർത്തനങ്ങൾആവിഷ്ക്കരിക്കുവാനുള്ളനീക്കങ്ങൾഈപാഠത്തിൽനിന്നുമാണ്തുടങ്ങേണ്ടത്. കേരളത്തിന്റെസിനിമാവ്യവസായത്തെയും, സാംസ്കാരികപ്രവർത്തനങ്ങളെയുംസംരക്ഷിക്കേണ്ടതിന്റെഉത്തരവാദിത്വംജനങ്ങൾക്കുകൂടിഉണ്ടാവണം. പൊതുമണ്ഡലങ്ങളിലുംവളരെഗൗരവമായിചർച്ചചെയ്യേണ്ടവിഷയമാണ്സിനിമയും, സിനിമാവ്യവസായവും. കുട്ടിക്കാലംമുതൽനമ്മെരസിപ്പിക്കുന്നസിനിമകൾക്കപ്പുറത്തുള്ളജീവിതവും, രാഷ്ട്രീയവുംപ്രേഷകർഅറിഞ്ഞിരിക്കേണ്ടതാണെന്നസാമൂഹികബാധ്യതകൂടിയാണ്ഈറിപ്പോർട്ട്നിർവഹിച്ചിരിക്കുന്നത്.


References


Hema Committee Report. August, 19, 2024.


Luce Irigaray. Speculum of the Other Woman, 1985.


Marc Bloch. Feudal Society. 1989.


Michel Foucault . The History of Sexuality , 1976.


(ലേഖകന്‍: ഡയറക്റ്റര്‍,ട്രോപ്പിക്കൽഇൻസ്റ്റിറ്റൂട്ട്ഓഫ്ഇക്കോളജിക്കൽസയൻസസ്, കോട്ടയം)


കച്ചവടതന്ത്രങ്ങളുടെയും, വ്യവസായമൂലധനത്തിന്റെയുംപിടിയിലമർന്നമലയാളസിനിമാലോകത്തിന്റെമോളിവുഡിലേക്കുള്ളചുവടുമാറ്റത്തിലെപ്രധാനകണ്ണിയാണ്താരരാജാക്കന്മാരുംഅവർസൃഷ്ടിച്ചെടുത്തഅനുചരന്മാരുടെവലിയകൂട്ടങ്ങളും. മലയാളസിനിമമോളിവുഡെന്നആശയ / ഭൗതികസ്ഥലരാശിയിലേക്ക്വന്നത്വളരെക്കുറച്ച്താരങ്ങൾമാത്രംവ്യവസായത്തെസ്വാധീനിക്കാൻതുടങ്ങിയകാലംമുതലാണ്. താരം, സൂപ്പർതാരവും, മെഗാതാരവും, യൂണിവേഴ്സൽതാരവുമൊക്കെആയിമാറിയപ്പോൾപുല്ലിംഗഅധീശത്വംപവർഗ്രൂപ്പായിപരിണമിച്ചു.  കാസ്റ്റിംഗ്രീതികൾ, മാധ്യമപരിശോധന, പ്രേക്ഷകപ്രതികരണംഎന്നിവഉൾപ്പെടെവിവിധസംവിധാനങ്ങളിലൂടെഈപവർഗ്രൂപ്പ്മോളിവുഡിനെനിരീക്ഷണംനടത്തിക്കൊണ്ടിരിക്കുന്നു. നടിമാർഅവർക്കുചുറ്റുംചലിക്കുന്ന‘സാധനങ്ങൾ’മാത്രമായിമാറി.