ദസ്തയേവ്സ്കി എനിക്കു സമ്മാനിച്ച ധവളനിശകൾ – സജയ് കെ. വി.

‘Discovering Dostoyevsky is like discovering love for the first time or the sea- it marks an important moment in life’s journey.’ -Borges.


ദസ്തയേവ്സ്കിയെ വായിച്ചു മുതിരുക എന്ന കൗമാരശീലം മലയാളിക്കുണ്ട്. സ്വാഭാവികവും സാവധാനവുമായ മുതിർച്ചയല്ല അത്. അതോടെ അവൻ/അവൾ പെട്ടെന്നു മുതിരുന്നു. പണ്ട്, ജനനമുഹൂർത്തത്തിലേ, കൃഷ്ണദ്വൈപായനൻ വളർന്നു മുതിർന്നു വ്യാസനായതു പോലെയാണിത്. മുഴുമനുഷ്യത്വത്തിലേയ്ക്ക് മലയാളി മുതിർന്നത്, എക്കാലത്തും, ദസ്തയേവ്സ്കിയിലൂടെയാണെന്ന് ഇതിനെ സംഗ്രഹിക്കാം. ലൂയി കരോളിന്റെ ആലീസ് ഒരു tI¡pതിന്നതോടെ, അസാമാന്യമായി ഉയരം വച്ചതുപോലെയാണിത്. പിന്നീട് അവൾക്കു തന്റെ പാദങ്ങൾ വളരെ അകലെയാണെന്നു തോന്നുന്നുണ്ട്. കുട്ടിക്കാലത്തെ കാലുകൾ മലയാളിക്കന്യവും അതിവിദൂരസ്ഥവുമാകുന്നത് ദസ്തയേവ്സ്കി വായനയിലൂടെയാണ്. അതോടെ മുതിർന്ന പാദങ്ങളോടെ, ഉയർന്ന ശിരസ്സോടെയും, അയാൾ മനുഷ്യാവസ്ഥയുടെ ഗഹനതകളെ അഭിമുഖീകരിച്ചു തുടങ്ങുന്നു. അസങ്കീർWതകളോടും അതിലാളിത്യത്തിനോടും എന്നെന്നേയ്ക്കുമായി വിടപറയുന്നു. ചെറിയ വാതിലുകളിലൂടെ കടന്നുപോവാൻ ഇനി ആ പ്രാംശുകായനാവില്ല. മലയാളിക്കു മുന്നിൽ ഇത്തരമൊരു വാതിൽതുറന്നത് ദസ്തയേവ്സ്കിയാണ്.


ദസ്തയേവ്സ്കി അന്തരിക്കുമ്പോൾ ബാലനായിരുന്നു നമ്മുടെ മഹാകവി കുമാരനാശാൻ. ഒരു തരം, ദസ്തയേവ്സ്കിയൻ പ്രതിഭാസവിശേഷതകളായിരുന്നു ആശാന്റേത്. ‘സ്തോഭശില്പി’ എന്നാണ് ഡോ. കെ. ഭാസ്കരൻനായർ ആശാനെ വിശേഷിപ്പിച്ചത്. സ്തോഭശില്‌പിയായിരുന്നു ദസ്തയേവ്സ്കിയും. ആശാനിൽ അത് കായിക്കരയിലെ കടൽപോലെ ആർത്തിരമ്പി; ദസ്തയേവ്സ്കിയിൽ കാസ്പിയൻകടൽപോലെയും. ആത്മകഥയായ ‘കാവ്യലോകസ്മരണ’കളിൽ ആശാന്റെ അസാധാരണപ്രതിഭയെ വിശേഷിപ്പിക്കാൻ വൈലോപ്പിള്ളി ഉപയോഗിച്ചത് വെളളപ്പൊക്കം, കാട്ടുതീ, ഭൂകമ്പം ഇവയിലുള്ള വന്യത (wildness)യുടെ ഒരംശം അതിലുമുണ്ട് എന്ന കാവ്യാത്മകയുക്തിയാണ്. അത് ഇവിടെ ഓർanച്ചതിനു കാരണമുണ്ട്. ദസ്തയേവ്സ്കിയെ വിവരിക്കാൻവേണ്ടി വെർജീനിയാ വുൾഫ് ഉപയോഗിച്ച ബിംബാവലിക്കു സമാനമാണത്. നീർച്ചുഴി, ജലസ്തംഭം, മണൽക്കാറ്റ് എന്നിവപോലെ വന്യവും പ്രചണ്ഡവും എന്നാണ് ഭാവനാശാലിനിയായ ആ വനിത, റഷ്യൻ നോവലിസ്റ്റിന്റെ അപൂർhപ്രതിഭയെ വിവരിച്ചത്; വൈലോപ്പിള്ളി ആശാനെ മനസ്സിലാക്കിയവിധം. ആശാനോട് മലയാളിക്കുള്ള ചിരസ്ഥായിയായ ആകർഷണം ദസ്തയേവ്സ്കിയോടും തോന്നാൻ കാരണമെന്താണ്? രണ്ടിലുമുള്ള സ്തോഭപ്രകമ്പനങ്ങളും ദാർശനികമായ ഉദ്വിഗ്നതയും തന്നെ. ജീവിതാഖ്യാനത്തെ മനുഷ്യാവസ്ഥയുടെ ആഖ്യാനമാക്കി ഇരുവരും. ആശാൻ തന്റെ ഭാഷയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഖണ്ഡകാവ്യരൂപമുപയോഗിച്ച് അതുചെയ്തു; ദസ്തയേവ്സ്കിയാകട്ടെ ഒരു വൻഭൂഖണ്ഡത്തിന്റെയും ഭാഷയുടെയും ഭീമോർPമുപയോഗിച്ച്, അതിനുതൊട്ടു മുൻനൂറ്റാണ്ടിൽ, നോവൽ എന്ന നവജാതസാഹിത്യരൂപത്തിന്റെ _rl-Xv-inev] സാധ്യതകൾ വിനിയോഗിച്ചുകൊണ്ടും. തന്റെ പ്രസന്നപ്രകാശങ്ങളെ വെട്ടിത്തിരുത്തിയ നിഴലുകൾ റഷ്യൻ സാഹിത്യമാണു സമ്മാനിച്ചതെന്നും വൈലോപ്പിള്ളി പറയുന്നുണ്ട്; ‘കുടിയൊഴിക്ക’ലിൽ ആ നിഴലുകൾ നിങ്ങൾക്കു കാണാം എന്നും.


ഇത് വൈലോപ്പിള്ളിയുടെ മാത്രം ഭാവുകത്വചരിത്രമല്ല, മുഴുവൻ മലയാളിയുടെയും. അതിനു കാരണം ആശാനിലും ദസ്തയേവ്സ്കിയിലുമുള്ള ചില സാമാന്യ സവിശേഷതകളോട് മലയാളിക്കുള്ള സഹജപ്രതിപത്തിയാണ്. പണ്ട് ഭാസ്കരൻനായർ കടന്നു കണ്ടതുപോലെ, ZpxJത്തിന്റെ ‘കരിനീലത്തടാക’ങ്ങളോടാണ് മലയാളിയുടെ സഹജാഭിമുഖ്യം. ഒരുതരം ZpxtJmപാസനയും ദുരന്താവബോധവും ബലിബോധവും അവന്റെ രക്തത്തിൽ തന്നെയുണ്ട്. ആ രക്തത്തോടാണ് ദസ്തയേവ്സ്കി സംസാരിച്ചത്. അങ്ങനെ, റസ്കാൾ നിക്കോവും കാരമസോവുകളും പ്രിൻസ് മിഷ്കിനും സോണിയയും നടാഷയുമെല്ലാം നമുക്ക് അത്രമേൽ സമീപസ്ഥരായി. ക്രിസ്തുമതം കേരളത്തിൽ വേരോടിയതിന്റെ സാംസ്കാരികയുക്തികൾ നടരാജഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട് ‘വേഡ് ഓഫ് ദ ഗുരു'(ഗുരുവരുൾ) എന്ന പുസ്തകത്തിൽ. അങ്ങനെ മലയാളിയുടെ സാംസ്കാരികമനസ്സിൽ ക്രിസ്തുവിനെന്നപോലെ ഈ റഷ്യൻക്രിസ്തുവിനും നിസ്തുലമായ ഒരിടം ലഭിച്ചു.


ആ കാരമസോവുകളെ നോക്കൂ, നമ്മുടെ പാണ്ഡവർക്ക് സമാനരാണവർ. യയാതികഥയിൽ നമുക്കു വേണമെങ്കിൽ അപ്പൻകാരമസോവിന്റെ അശാമ്യമായ നിത്യയൗവ്വനവാഞ്ഛയും കാണാം. ഇത്തരം ഭൂഖണ്ഡാന്തര സാംസ്കാരികസാജാത്യങ്ങളുടെകൂടി ഫലമായിരുന്നു മലയാളിയുടെ ദസ്തയേവ്സ്കിപ്രണയം എന്നാണ് പറഞ്ഞുവരുന്നത്. റഷ്യയിൽ വിളഞ്ഞ എന്തിനെയും മലയാളി തന്റെ നീണ്ടകൈകളാൽ സ്വീകരിച്ചു; അത് കമ്മ്യൂണിസമായാലും കാരമസോവുകളായാലും !


ഞാൻ ആദ്യമായി വായിച്ച ദസ്തയേവ്സ്കികൃതി ‘കുറ്റവും ശിക്ഷയും’ ആയിരുന്നു. പഴകി മഞ്ഞച്ച താളുകളോടു കൂടിയ അതിന് പുറംചട്ടയോ പരിഭാഷകന്റെ പേരുൾപ്പെടുന്ന താളോ ഉണ്ടായിരുന്നില്ല. വളരെ വലിയ ഒരു പുസ്തകമായാണ് അതെന്റെ ഓർaയിൽ, ഒരു പുസ്തകയലമാരിക്കും ഉൾക്കൊള്ളാനാവാത്തത്ര വലിപ്പത്തിൽ, ഇപ്പോഴും നിലനിൽക്കുന്നത്. റസ്കോൾ നിക്കോവ് സോണിയയുടെ മുന്നിൽ കുമ്പിട്ടതിനുശേഷം പറയുന്ന ആ പുത്തൻ സുവിശേഷവാക്യമൊക്കെ – ‘ഞാൻ മനുഷ്യയാതനയ്ക്കു മുന്നിലാണ് കുമ്ടുന്ന’തെന്ന മഹാവാക്യം – അസാധാരണ വലിപ്പത്തിലാണ് അച്ചടിച്ചിരുന്നത്.