പ്രകൃതിയുടെ മക്കള്‍, നാമെല്ലാം

പ്രകൃതിയുടെ മക്കള്‍, നാമെല്ലാം
കാര്‍ലോസ് ഇ. വാസ്‌കൊ

ഏറെ സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഒരേ മതവിഭാഗങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ദൗര്‍ഭാഗ്യകരമാണ്. ബംഗ്ലാദേശും പാക്കിസ്ഥാനും ഇസ്ലാം ഭൂരിപക്ഷ രാജ്യമാണെങ്കിലും സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മിലുഉള്ള സംഘര്‍ഷം ഏറിവരുന്നു.
ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കിടയില്‍ പൗരസ്ത്യ-പാശ്ചാത്യ സഭകള്‍ തമ്മിലുള്ള പോരിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സാഹചര്യവും ഒട്ടും വ്യത്യസ്തമല്ല. പ്രൊട്ടസ്റ്റന്റ് വിശ്വാസികളും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിക്കുന്ന കത്തോലിക്കരും തമ്മിലുള്ള സംഘര്‍ഷം ഇന്നും തുടരുന്നു.
മതപ്രത്യയശാസ്ത്രങ്ങളില്‍ അടിസ്ഥാനമായുള്ള ഇസ്ലാമികതീവ്രവാദം, സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വിതച്ച കെടുതികളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണല്ലോ! മതഗ്രന്ഥത്തിന്റെ ചൈതന്യം മറന്ന് ആയുധമേന്തുന്നവരെ ലോകസമാധാനത്തിന്റെ വക്താക്കളെന്നു വിളിക്കാനാവുമോ? എങ്കിലും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ‘സാഹോദര്യ ഉടമ്പടി’ പ്രത്യാശയ്ക്കു വക നല്‍കുന്നുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളില്‍് റിപ്പബ്ലിക്കന്‍ ഭരണകാലത്ത് ട്രംപിന്റെ നേതൃത്വത്തില്‍ കൂടുതല്‍ രൂക്ഷമായിത്തീര്‍ന്ന വംശീയവെറി ജോബൈഡന്റെ ഭരണകാലത്ത് ഇല്ലാതാവുമെന്ന് പ്രത്യാശിക്കാം. കൊളംബിയയില്‍ ഭരണപക്ഷവും ഗറില്ലകളും തമ്മിലുള്ള സംഘര്‍ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. അമേരിക്കന്‍ ഇടപെടല്‍ ഇവിടെയും സുവ്യക്തമാണ്. സമാനമായ സ്ഥിതിയാണ് ബ്രസീലിലും ബൊളീവിയയിലുമുള്ളത്.തുര്‍ക്കിയില്‍ എര്‍ദോഗന്റെ ഏകാധിപത്യഭരണം ആശങ്ക ഉണര്‍ത്തുന്നു. ഹംഗറിയിലും ഫിലിപ്പീന്‍സിലും സമാധാനത്തിനു വളരെയധികം ഭീഷണി ഉണ്ട്.ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ചൈന, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളും സംഘര്‍ഷഭരിതങ്ങളാണ്.
ലോകസമാധാന സംസ്ഥാപനത്തില്‍ ദക്ഷിണേഷ്യയിലെ സമാധാനന്തരീക്ഷം വളരെ നിര്‍ണായകമാണ്.

‘കാത്തലിക്’ എന്ന പദം അര്‍ത്ഥമാക്കുന്നത്, ‘സകല മനുഷ്യര്‍ക്കുംവേണ്ടി’, ‘സകല ജനതകള്‍ക്കും വേണ്ടി’ എന്നത്രേ. ‘എക്കോളജി’ അഥവാ ‘ഒയ്‌ക്കോളജി’ എന്നീ പദങ്ങളിലെ മൂലപദമായ ‘ഒയ്‌ക്കോസ്’ അര്‍ത്ഥമാക്കുന്നത്, വീട്, ഭവനം, പരിസ്ഥിതി, ആവാസവ്യവസ്ഥ എന്നൊക്കെയത്രേ. ഈ സന്ദേശം വീണ്ടും സജീവമായത്  ഫ്രാന്‍സിസ് പാപ്പായുടെ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിലൂടെയാണ്. അദ്ദേഹത്തിന്റെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തെല്ലി തൂത്തി’യില്‍ നാമെല്ലാം സഹോദരീ സഹോദരന്മാരാണെന്ന തത്ത്വത്തെയാണ്  ആവിഷ്‌കരിക്കുന്നത്.
സമാധാനയജ്ഞങ്ങളും പദ്ധതികളുമായി നിങ്ങള്‍ മുന്‍പോട്ടുപോകുമ്പോള്‍ എനിക്ക് നല്‍കാനുള്ള സന്ദേശം പ്രത്യാശ, മമത, പ്രചോദനം, ശോഭനമായ ഭാവി എന്നിവയെക്കുറിച്ചാണ്. ”ഈ നവശക്തിചൈതന്യത്തിന്റെ പുതിയ ഇടങ്ങള്‍, പുതിയ രാജ്യം, പുതിയ ഭവനം ഇതാ ആഗതമായിരിക്കുന്നു, ഇതാ ഇവിടെ ഇപ്പോള്‍ത്തന്നെ!”
നമുക്കിപ്പോള്‍ ഇവിടെത്തന്നെ പുതിയ തുടക്കം കുറിക്കാം. ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന ഈ അവ്യവസ്ഥയില്‍ നിന്ന,് അപസ്വരങ്ങളില്ലാത്ത, സുസ്വരതയുള്ള വ്യവസ്ഥയുള്ള ഒരു ലോകം നമുക്ക് സൃഷ്ടിക്കാം; ഒരു ഭവനം നമുക്ക് സൃഷ്ടിക്കാം. ഈ ജനക്കൂട്ടത്തില്‍നിന്ന് ഒരു മഹാകുടുംബവും.  പരസ്പരം കരുതലുള്ള സഹോദരീ സഹോദരന്മാരുടെ കുടുംബം – ഒരേ പ്രകൃതിമാതാവിന്റെ മക്കളുടെ കുടുംബം – ഒരേ പ്രപഞ്ചപിതാവിന്റെ മക്കളുടെ കുടുംബം. പുരാതന മനുഷ്യര്‍ ഈ പിതാവിനെയും മാതാവിനെയും ദര്‍ശിച്ചത് സൂര്യന്റെയും ചന്ദ്രന്റെയും രൂപത്തിലായിരിക്കാം; അല്ലെങ്കില്‍, രാത്രിയുടെയും പകലിന്റെയും രൂപത്തിലാകാം, ദേവ-ദേവീ സങ്കല്പത്തിലാകാം. അല്ലെങ്കില്‍ വിവിധ രാജ്യങ്ങളിലെ ജനപദങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആദിപ്രരൂപങ്ങളായി വിരാജിക്കുന്ന പൂര്‍വികരായ മാതാപിതാക്കളാവാം.
നാത്തുസ്, നത്തൂറ എന്നീ ലത്തീന്‍ പദങ്ങളില്‍ നിന്നാണ് ‘നേഷന്‍’ എന്ന പദത്തിന്റെ ഉല്പത്തി. പ്രകൃതിയുടെ മക്കളാണ് നാമെല്ലാം. പ്രകൃതി നമ്മുടെ സാര്‍വത്രിക മാതാവാണ്. പ്രപഞ്ചകടാഹം നമ്മുടെ ആദിമാതാപിതാക്കളാണ്. ‘ദൈവം അല്ലെങ്കില്‍ പ്രകൃതി’ എന്ന സങ്കല്പം, ദാര്‍ശനികനായ ബാറുക് സ്പിനോസയുടേതാണ്. ഏറെ അര്‍ത്ഥസമ്പന്നമാണീ പ്രസ്താവന.
പുരാതന അരമായ ഭാഷാകുടുംബത്തിലെ സഹോദരനോ സഹോദരിയോ ആണ് ഹീബ്രു, അറബിക് ഭാഷകള്‍. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ, ഈ ആശയം ഉദയം ചെയ്തിരുന്നു. ഇസ്രയേലിലെ 12 ഗോത്രങ്ങളെയാണ് ഇത് ആദ്യം അഭിസംബോധന ചെയ്തത്. പിന്നീട്, 60 വര്‍ഷത്തിനുശേഷം ഗ്രീക്കു ഭാഷയിലേക്ക് അത് പരിഭാഷപ്പെടുത്തി. ക്രമേണ, അത് ലത്തീന്‍ ഭാഷയിലേക്കും ഇന്‍ഡോ-യൂറോപ്പിയന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. എത്യോപ്യ, മഡഗാസ്‌കര്‍, മലബാര്‍, ഗോവ, കൊച്ചി അല്ലെങ്കില്‍ മദ്രാസ് എന്നിവിടങ്ങളില്‍ ഇന്‍ഡോ-യൂറോപ്പിയന്‍ ഭാഷ പ്രചാരത്തിലുണ്ടായിരുന്നു. ‘ഛ ുീൃീേ റല ങമറൃല  റല  ഉലൗ’െ (ജീൃ േീള വേല ങീവേലൃ ീള ഏീറ) എന്നതിന്റെ പോര്‍ട്ടുഗീസിലുള്ള ചുരുക്കെഴുത്താണ് ‘മദ്രാസ്’. ഇന്ന് മദ്രാസ് അറിയപ്പെടുന്നത് ചെന്നൈ എന്നാണ്.
എന്നെ സംബന്ധിച്ച്, ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള മുഖ്യമായ ബൈബിള്‍ വ്യാഖ്യാനത്തിന്റെ ഉറവിടം പുരാതന ആര്യന്‍ഭാഷയും അതിന്റെ പിന്തുടര്‍ച്ചക്കാരുമാണ്. മധ്യേഷ്യയില്‍ ഈ ഭാഷകള്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. സംസ്‌കൃതം പോലും അന്ന് ലിഖിതരൂപത്തിലുണ്ടായിരുന്നില്ല. കിഴക്കും പടിഞ്ഞാറുമുള്ള ആയിരത്തില്‍പ്പരം ഭാഷകളുള്‍പ്പെടുന്ന ഇന്‍ഡോ-യൂറോപ്പിയന്‍ കുടുംബത്തിലെ അടിസ്ഥാനഭാഷകളിലൊന്നാണ് സംസ്‌കൃതം. ലത്തീനും ഗ്രീക്കും ഈ കുടുംബത്തിലെ സഹോദരഭാഷകളാണ്. ഇതിനു പുറമേ, ലത്തീന്‍ ഭാഷകളും, ജര്‍മന്‍, ഡച്ച്, ഇംഗ്ലീഷ് എന്നിവയും ഉണ്ട്, ഈ കുടുംബത്തില്‍. ഈ സന്ദേശം, ആദ്യം ഗ്രീക്കിലും തുടര്‍ന്ന് ലത്തീനിലും പടര്‍ന്നു വികാസം പ്രാപിച്ചത് 2000 വര്‍ഷം മുമ്പ് ഏഷ്യാഭൂഖണ്ഡത്തിന്റെ യൂറോപ്പിയന്‍ ഉപദ്വീപില്‍ നിന്നായിരുന്നു. ഇന്ന്, ഈ സന്ദേശം ലോകത്തെല്ലായിടത്തും എത്തിയിട്ടുണ്ട്.
16-ാം നൂറ്റാണ്ടില്‍ റോമില്‍ നിന്ന് ഗോവയിലെത്തിയ മിഷനറിമാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പരമ്പരാഗത ഹൈന്ദവ-ബൗദ്ധ വിജ്ഞാനം. മിഷനറിമാരുടെ സങ്കല്പത്തിനും അതീതമായിരുന്നു, ഈ വിജ്ഞാനം. വേദങ്ങളിലെ ദശലക്ഷക്കണക്കിനുവരുന്ന ശ്ലോകങ്ങളോട് കാര്യമായിട്ടൊന്നും അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നില്ല. ഒരുപക്ഷേ, ഈ സന്ദേശം ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കാമെന്നവര്‍ക്ക് തോന്നിയിട്ടുണ്ടാവാം:”’പിതാവായ ദൈവത്തിന്റെയും അമ്മയായ പ്രകൃതിയുടെയും മക്കളാണ് നാമേവരും.” അതിനാല്‍ പരസ്പരം കരുതല്‍ ഉള്ളവരാവണം നാം. രാമായണത്തിലെ കിഷ്‌കിന്ധകാണ്ഡത്തിലെ വാനരന്മാരെപ്പോലെ നാം അന്തമില്ലാതെ പരസ്പരം പോരടിക്കാന്‍ പാടില്ല.