പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അരിക് ജീവിതങ്ങളും തിരസ്‌കൃതരുടെ ജനാധിപത്യ ഭാവനകളും – ഡോ.കെ എസ്.മാധവന്‍
തിരസ്‌കൃതരുടെ സാമൂഹിക ഇടങ്ങള്‍:
അരിക് വല്‍ക്കരണം അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരണം (ാമൃഴശിമഹശമെശേീി) പ്രാന്തവല്‍ക്കരണം (ുലൃശുവലൃമഹശമെശേീി ) എന്നി സങ്കല്പനങ്ങള്‍ ഇന്ന് പൊതുവെ സാമൂഹിക സാംസ്‌കാരിക വിശകലനങ്ങളിലും രാഷ്ട്രിയ സംവാദങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നവയായി തീര്‍ന്നിട്ടുണ്ട്. വംശം /ജാതി /ലിംഗം /സമുദായം / മതം/ ഭാഷ / എന്നിവയുള്‍പ്പടെയുള്ള സാമൂഹിക സാംസ്‌കാരിക സ്ഥാനങ്ങളെ മുന്‍നിര്‍ത്തി മനുഷ്യരെ വ്യക്തികളായും കൂട്ടായും സാമൂഹികമായി വേര്‍തിരിച്ച് ഇകഴ്ത്തി മാറ്റിനിര്‍ത്തുന്ന പ്രക്രിയയെ സൂചിപ്പിക്കാനാണ് പൊതുവെ ഈ സങ്കല്പനങ്ങള്‍ ഉപയോഗിക്കുന്നത്. വംശീയ മുന്‍വിധിയോടെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ണ്ണവിവേചനവും, ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടുന്ന ദക്ഷിണ ഏഷ്യയിലെ വര്‍ണ്ണ- ജാതി വ്യവസ്ഥയിലെ ജാതിവിവേചനവും, ദലിത് വിഭാഗങ്ങള്‍ ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ അനുഭവിക്കുന്ന ചൂഷണവും വേര്‍തിരിവും, ലോകമെമ്പാടുമുള്ള തദ്ദേശിയ ഗോത്രവിഭാഗങ്ങള്‍ (ശിറശഴലിലീൗ െുലീുഹല) നേരിടുന്ന ചൂഷണവും വംശഹത്യയും പുറം തള്ളലും, വിവിധ ന്യൂനപക്ഷ മത – സാമുദായിക വിഭാഗങ്ങളും വംശീയ ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന വിവേചനവും അടിച്ചമര്‍ത്തലും വംശഹത്യയും ,ലിംഗ വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിവ് അനുഭവിക്കുന്ന വിവിധ ലൈംഗിക ന്യൂനപക്ഷങ്ങളും (എല്‍ജിബിറ്റി) , വ്യത്യസ്ത സാമൂഹിക നിലകളിലുള്ള വിവിധ സാമൂഹിക വിഭാഗങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ എന്നിവ പ്രാന്തവല്‍ക്കരണ/അരിക് വല്‍ക്കരണത്തിന്റെ രൂപങ്ങളാണ്.
കരീബിയന്‍ ലാറ്റിനമേരിക്കന്‍ സമൂഹങ്ങളെ അടിമപ്പെടുത്തിയ കൊളോണിയല്‍ അധിനിവേശവും ചൂഷണവും ആഫ്രിക്കന്‍ വന്‍കരയില്‍ പാശ്ചാത്യശക്തികള്‍ ഏര്‍പ്പെടുത്തിയ അടിമത്തവും വര്‍ണ്ണ വിവേചന നയങ്ങളും വംശീയതയിലും കൊളോണിയല്‍ ചൂഷണത്തിലൂടെയും തദ്ദേശിയരെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരാക്കി മാറ്റി. അറ്റ്‌ലാന്റിക് സമുദ്രമേഖലയില്‍ പാശ്ചാത്യ അധിനിവേശത്തിന്റെ ഭാഗമായി നടന്ന കോളോണിയല്‍ ചൂഷണങ്ങള്‍ ആധുനിക രീതിയിലുള്ള മനുഷ്യക്കടത്തും അടിമക്കച്ചവടവും ഉണ്ടാക്കി തദ്ദേശീയരെ പാര്‍ശ്വവല്‍കൃത സമൂഹങ്ങളാക്കി മാറ്റി. അമേരിക്കന്‍ വന്‍കരയിലും യൂറോപ്പിലും അടിമകളായി എത്തിയ ആഫ്രിക്കന്‍ വംശജര്‍ ആഫ്രോ അമേരിക്കന്‍ വംശീയ ന്യൂനപക്ഷങ്ങളായി തുടരുന്നു. യൂറോപ്പിലും അമേരിക്കയിലേയും റോമ ജനസമൂഹങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളാണ്.ആസ്‌ടേലിയന്‍ വന്‍കരയിലെ തദ്ദേശിയ വാസികളും അമേരിക്കയിലെ റെഡിന്ത്യക്കാരും വംശഹത്യക്കിരയാക്കപ്പെട്ട തദ്ദേശിയ വംശീയ ന്യൂനപക്ഷങ്ങളായ പാര്‍ശ്വവല്‍കൃത ജനതകളാണ്.ചൈനയിലെ ഉയ്ഗര്‍ ( ഡ്യഴൗൃ )മുസ്ലിംങ്ങളും ജപ്പാനിലെ ബുറാക്കുമിനുകളും ( ആൗൃമസൗാശി) വംശീയ ന്യൂനപക്ഷങ്ങളായ പ്രാന്തവല്‍കൃത സമൂഹങ്ങളാണ്. അധിനിവേശങ്ങളുടെ ഭാഗമായി പാലയനം ചെയ്യപ്പെട്ട് കുടിയേറ്റക്കാരായി തീര്‍ന്നവരും പൗരാത്വ അവകാശങ്ങളില്ലാത്ത റോഹിംഗ്യന്‍ ജനതയെപ്പോലുള്ള അഭയാര്‍ത്ഥി സമൂഹങ്ങളും ,വിവിധ രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധങ്ങങ്ങളും അധിനിവേശങ്ങള്‍ മൂലവും ചിതറിയോടപ്പെട്ടവരും അഭയാര്‍ത്ഥികളായവരും ഇതില്‍ ഉള്‍പ്പെടുന്നു. തദ്ദേശിയ ഭരണ വര്‍ഗ്ഗങ്ങളായ ആഭ്യന്തര കൊളോണിയലിസ്റ്റ്കളുടെ നയം മൂലം (ലെേേഹലൃ രീഹീിശമഹശേെ ുീഹശരശല)െ ആഭ്യന്തരമായി ശിഥിലികരിക്കപ്പെട്ടവരും ( ശിലേൃിമഹഹ്യ റശുെഹമരലറ ുലീുഹല) പറിച്ചെറിയപ്പെട്ടവരുമായ വംശീയ ഭാഷ ന്യൂനപക്ഷങ്ങളും പ്രാന്തവല്‍കൃതസമൂഹത്തിന്റെ ഭാഗമാണ്. എല്ലാ തരത്തിലുള്ള കീഴായ്മ സാമൂഹിക സ്വത്വമുള്ള (ശിളലൃശീൃ ീെരശമഹ ശറലിശേ്യേ) ജനസമൂഹങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സങ്കല്പം കൂടിയാണ് പാര്‍ശ്വവല്‍ക്കരണം.
പാര്‍ശ്വവല്‍ക്കരണവും സാമൂഹിക പുറം തള്ളലും:
ലോകത്തിലെ തിരസ്‌കൃതരായ ജനസമൂഹങ്ങളെ സൂചിപ്പിക്കാനായിട്ടാണ് അരിക് ജനതകള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ എന്ന സങ്കല്പം ഉണ്ടായി വന്നത്. വിവിധ തരത്തിലുള്ള വിവേചനത്തിന്റെ ചരിത്ര അനുഭവമുള്ള സമൂഹങ്ങളുടെ ജീവിതത്തെ അടയാളപ്പെടുത്താനാണ് അരിക് വല്‍ക്കരിക്കപ്പെട്ടവര്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ പാര്‍ശ്വവല്‍കൃതര്‍ എന്നി സംജ്ഞകള്‍ ഉപയോഗിക്കുന്നത്. അരികത്താവല്‍/ ഓരത്തൊതുങ്ങല്‍/പ്രാന്തവല്‍ക്കരണം എന്നി സങ്കല്പങ്ങളിലൂടെ വ്യക്തമാകുന്ന വിവേചന അനുഭവങ്ങള്‍ ചരിത്രപരമായി സാമൂഹിക വിഭാഗങ്ങള്‍ക്ക് ജീവിതത്തില്‍ നിര്‍ബന്ധിതമായി പേറേണ്ടി വരുന്നതും അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതുമായ സവിശേഷമായ വേര്‍തിരിവ് ജീവിത അവസ്ഥയാണ്. ലിംഗം /ജാതി / വംശം / എന്നിങ്ങനെയുള്ള സാംസ്‌കാരികവും ജൈവീകവും സാമൂഹികവുമായ സ്ഥാനപ്പെടലുകള്‍ പ്രത്യേക സാമൂഹീക വിഭാഗങ്ങള്‍ക്ക് അവരുടെ സ്വയം തെരഞ്ഞെടുപ്പ് അല്ലാതെ തന്നെ വ്യവസ്ഥാപരമായി അര്‍ജ്ജിതമാകുന്നതും ചരിത്രഭൂതകാലത്തിലും വര്‍ത്തമാനജീവിതത്തിലും ദൈനംദിന സാമൂഹിക ദുരിതവും (ല്‌ലൃ്യറമ്യ ീെരശമഹ ൗെളളലൃശിഴ ) സാമൂഹിക ജീവിതത്തില്‍ വിവേചനത്തിന്റെ പീഡാനുഭവവുമായി നിലനില്‍ക്കുന്നതുമാണ്. അരിക്/ പാര്‍ശ്വ / പ്രാന്ത ജീവിത വിവേചന അനുഭവങ്ങളുടെ സാമൂഹികമായ തലം വിവേചനം അനുഭവിക്കുന്നവര്‍ ഒരു സാമൂഹിക വിഭാഗമായി തലമുറകളിലൂടെ വിവേചനം ചരിത്ര തുടര്‍ച്ചയുള്ള ഒരു വ്യവസ്ഥയുടെ ഭാഗമായി അനുഭവിക്കേണ്ടി വരുന്നു എന്നതാണ്.
വിവേചനവും അവമാനവികരണവും (റലവൗാമിശമെശേീി) ചരിത്രപ്രക്രിയകളിലൂടെ സാംസ്‌കാരികവും വ്യവസ്ഥാപരവുമായ രൂപങ്ങളില്‍ അധികാരത്തിന്റെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനപരമായ രാഷ്ട്രീയ സാംസ്‌കാരിക ക്രമങ്ങങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണ് പ്രാന്തവല്‍ക്കരണ പ്രക്രിയയും അരിക് വല്‍ക്കരണവ്യവസ്ഥയും. സാമൂഹിക വിഭാഗങ്ങളായി മനുഷ്യരെ സമൂഹത്തിന്റെ അരികിലേക്ക് തളളിയൊതുക്കി കീഴ്‌പ്പെടുത്തി നിലനിര്‍ത്തുന്ന പ്രക്രിയയെയാണ് ഈ സങ്കല്പങ്ങള്‍ വഴി പ്രശ്‌നവല്‍ക്കരിക്കുന്നത്. മനുഷ്യരെ കീഴ്‌പ്പെടുത്തലും തള്ളിയൊതുക്കലും അരികിലാക്കുന്നതും ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തുന്നതും കേവലം വ്യക്തികളായിട്ടല്ല ,സാമൂഹിക വിഭാഗങ്ങളായിട്ടാണ്. സാമൂഹികവും ചരിത്രപരവുമായ പ്രക്രിയകളിലൂടെ സാംസ്‌കാരിക വ്യവസ്ഥകളുടെ സവിശേഷമായ പ്രവര്‍ത്തനങ്ങളിലൂടെ അധികാരത്തിന്റെ വിഭിന്ന (ാൗഹശേുഹല ളൗിരശേീി)െ ങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വ്യവസ്ഥാപരമായി (്യെേെമാശര )ജാതി / ലിംഗ / വംശ /പ്രദേശ/ സംസ്‌കാര / ഭാഷ എന്നിങ്ങനെയുള്ള വ്യത്യസ്ത സ്വത്വ (ശറലിശേ്യേ) പ്രത്യേകതകള്‍ മൂലം സമൂഹത്തില്‍ സാമൂഹിക വിഭാഗങ്ങള്‍ അരികിലായി പോകുന്ന പ്രക്രിയ ഉണ്ടാകുന്നത്. പ്രാന്തവല്‍ക്കരണത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത് സ്ഥാപനപരമായും പ്രത്യയശാസ്ത്ര സാധുകരണവും ന്യായികരണ സംവിധാനവുമായും പ്രവര്‍ത്തിക്കുന്ന കോയ്മാ രൂപങ്ങളും (റീാശിമിരല)അധികാര വ്യവസ്ഥിതിയുമാണ്. ചരിത്രപരമായി സ്ഥാനമാനങ്ങളുടെയും പദവികളുടെയും വ്യവസ്ഥയായി രൂപപ്പെട്ട അധികാര ബദ്ധമായ സമൂഹസംവിധാനങ്ങള്‍ സമൂഹത്തെ വിവേചന (റശരെൃശാശിമശേീി) രൂപങ്ങളിലൂടെ ചിട്ടപ്പെടുത്തുന്നു. സാമൂഹിക പുറം തള്ളല്‍ (ീെരശമഹ ലഃരഹൗശെീി) പ്രക്രിയകളിലൂടെ സാമൂഹിക വിഭാഗങ്ങളെ കീഴായ്മയിലും കീഴ് തട്ടിലുമായി സ്ഥാനപ്പെടുത്തുന്ന വ്യവസ്ഥാക്രമമായി ഇത് സ്ഥാനപ്പെടുന്നു. ഈ സ്ഥാനപ്പെടല്‍ പ്രക്രിയ സാമൂഹിക ശ്രേണി വ്യവസ്ഥയായി (ീെരശമഹ േെൃമശേളശരമശേീി)മാറുന്നു. സ്ഥാനപ്പെടുത്തലുകള്‍ സാമൂഹിക നിലകളിലും സ്ഥാനമാന പദവി മൂല്യങ്ങളില്‍ മേല്‍-കീഴ്മകളില്‍ മനുഷ്യരെ സാമൂഹികമായി വിന്യസിക്കുബോള്‍ ഈ തട്ട് വ്യവസ്ഥ മേല്‍ക്കീഴ് ബന്ധങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റിറക്ക വ്യവസ്ഥയായി (വലശൃമൃരവ്യ)മാറുന്നു.
ഇകഴ്ത്തിയും ഹീനരാക്കിയും ,അപഹര്‍ഷപ്പെടുത്തുകയും കീഴായ്മപ്പെടല്‍ ( ശിളലൃശീൃശമെശേീി) മുറകളിലൂടെ വെറുക്കപ്പെടേണ്ടവരായി മനുഷ്യരെ സാമൂഹിക വിഭാഗങ്ങളായി സ്ഥാനപ്പെടുത്തുകയും ചിത്രികരിക്കുകയും ചെയ്യുന്നു. പുറം തള്ളലും ഇകഴ്ത്തി സ്ഥാനപ്പെടുത്തി മാറ്റി നിര്‍ത്തുന്ന പ്രക്രിയയും സാംസ്‌കാരിക പ്രതിനിധാനങ്ങളിലൂടെയും ആവിഷ്‌ക്കാര രീതികളിലൂടെയും നടക്കുന്നതിനാല്‍ അരികിലാക്കപ്പെടുന്ന പ്രക്രിയയും ഓരത്തിലാക്കപ്പെടുന്ന അനുഭവവും സാംസ്‌കാരിക ഹിംസയായി (ട്യായീഹശര ്ശീഹലിരല) പ്രവര്‍ത്തിക്കുന്നു. മര്‍ദ്ദക രൂപങ്ങള്‍ സാംസ്‌കാരികമായി മനുഷ്യരെയും അവരുടെ ജീവിത രൂപങ്ങളെയും ഹീനരാക്കുന്ന അനുഷ്ഠാന വ്യവസ്ഥകളിലൂടെയും കായികമായ ബലപ്രയോഗത്തിലൂടെയും സാമൂഹികമായി മാറ്റി നിര്‍ത്തുന്ന ഭേദ രൂപങ്ങളുടെ സാമൂഹിക പ്രയോഗങ്ങളിലൂടെയും നടക്കുന്നതിനാല്‍ അടിച്ചമര്‍ത്തപ്പെട്ടവരും വിവിധ ഹിംസാ രൂപങ്ങള്‍ക്ക് വിധേയപ്പെട്ട് ഹീനരായി മാറിയവരും ഇകഴ്ത്തപ്പെട്ട അപരരായി (ശിളലൃശീൃ ീവേലൃ) മാറുന്നു. പുറന്തള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളെ മാനസികമായി കീഴ്‌പ്പെടുത്താനും അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുവാനുമായി അവരെ ചിതറിയ മനുഷ്യരായി നിലനിര്‍ത്താന്‍ അവരില്‍ ഒറ്റപ്പെടലും അന്യവല്‍ക്കരണവും നിക്ഷേപിക്കുന്ന തരത്തില്‍ കായികമായ കീഴ്‌പ്പെടുത്തലും ലൈംഗീകമായ ആക്രമണവും അഴിച്ചുവിടുന്നു. പുറം തള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളെ സാംസ്‌കാരിക അപരരും ഹീനരും പൈശാചിക സ്വത്വങ്ങളുമായി സാമൂഹിക പേടി ശരീരങ്ങളായി സ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്ന പ്രതിനിധാന വ്യവസ്ഥ കൂടിയായി കോയ്മാ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നു .ഈ വ്യവസ്ഥിയെ സ്വാഭാവികവും സാമാന്യവുമായി കാണുന്ന തരത്തില്‍ അതിനെ ജൈവീകവും ( ീൃഴമിശര ) പ്രകൃത്യാലുള്ളതും ( ിമൗേൃമഹ) ധാര്‍മ്മികവുമായി (ലവേശരമഹ) സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു. കീഴോരായി തീര്‍ന്ന അരികു സമൂഹങ്ങളെയും മേലോരായി മാറിയ കോയ്മാ സമൂഹങ്ങളെയും സമ്മതപ്പെടുത്തി പരസ്പരം കൂട്ടി നിലനിര്‍ത്തുന്ന ധാര്‍മ്മിക
പാരമ്പര്യവും ദാര്‍ശനിക പദ്ധതികളും ആദ്ധ്യാത്മിക ചിന്തയും ഇതെല്ലാം കൂടി നില്ക്കുന്ന ബൗദ്ധിക സംസ്‌കാരവും കൂടിച്ചേര്‍ന്നാണ് പ്രാന്തവല്‍ക്കരണത്തെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതുമായ വ്യവസ്ഥാക്രമം വികസിച്ചുവന്നത്. ബൗദ്ധിക സംസ്‌കാരവും സാംസ്‌കാരിക വ്യവസ്ഥയും കോയ്മ സമൂഹങ്ങളും അവര്‍ നിയന്ത്രിക്കുന്ന സാമൂഹിക വ്യവസ്ഥയും അധീശത്തത്തെ നിലനിര്‍ത്തുന്നതും സാധുകരിക്കുന്നതുമായ പൊതു സംസ്‌കാരമായി തീരുന്നു. ഈ പൊതുസംസ്‌കാരം അരിക് വല്‍ക്കരിക്കപ്പെട്ടവരെ സൃഷ്ടിച്ച പുറം തള്ളല്‍ വ്യവസ്ഥയായി പ്രവര്‍ത്തിക്കുന്നത് സവിശേഷമായ ഹിംസാ വ്യവസ്ഥയായിട്ടു കൂടിയാണ്. സാംസ്‌കാരിക രൂപങ്ങങ്ങളിലൂടെ പ്രതീകവ്യവസ്ഥകളായി ഹിംസാരൂപങ്ങളായി ഇത് പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മേല്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. എഴുത്തു സംസ്‌കാര (ംൃശശേിഴ രൗഹൗേൃല) മായും ഭാഷാ ആവിഷ്‌കാര രൂപങ്ങളിലൂടെയും കലാ സാഹിത്യ നിര്‍മ്മിതിയിലൂടെയും സാമൂഹിക അഭിരുചിയും (ീെരശമഹ മേേെല) സാംസ്‌കാരികവും കലാപരവുമായ അനുഭൂതിയും ( ഹശലേൃമൃ്യ മിറ മലേെവലശേര) സാഹിത്യ ഭാവുകത്വവുമായി മേല്‍ക്കോയ്മ രൂപങ്ങള്‍ സാംസ്‌കാരിക പ്രയോഗങ്ങളും പ്രതീകാത്മക ഹിംസയുമായി അരിക് വല്‍ക്കരിക്കപ്പെട്ടവരെ പുറം തള്ളി നിലനിര്‍ത്തുന്നു.
തിരസ്‌കൃതരും ഇന്ത്യയിലെ വേര്‍തിരിവ് പ്രാന്തവല്‍ക്കരണവും:
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തോടും സാംസ്‌കാരികമായ പലമകളോടൊപ്പവും (രൗഹൗേൃമഹ റശ്‌ലൃശെ്യേ)നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക വേര്‍തിരിവ് വ്യവസ്ഥയാണ് ജാതിയടിസ്ഥാനത്തിലുള്ള വിഭജന രൂപങ്ങളും സാമൂഹിക ഏറ്റിറക്ക ക്രമവും. സവിശേഷ രീതിയിലുള്ളതും വ്യതിരിക്തവുമായ ഒരു സാമൂഹിക ക്രമമാണ് ഇന്ത്യയുടേത്. ലോകത്തിലെ മറ്റേതൊരു സാമൂഹിക വ്യവസ്ഥയേക്കാളും പഴക്കമുള്ളതും ചരിത്ര തുടര്‍ച്ചയും സുദീര്‍ഘമായ ചരിത്ര ജീവിതവുമുള്ള ഒരു സാംസ്‌ക്കാരിക രൂപവും സാമൂഹിക വിഭജന ക്രമവുമാണ് ഇന്ത്യന്‍ വര്‍ണ്ണ ജാതി വ്യവസ്ഥ. ജാതി, ലിംഗഭേദങ്ങള്‍,സമുദായം ഭാഷ, വംശം, സംസ്‌കാരം,പ്രദേശ പ്രത്യേകതകള്‍ ,ഉപജീവന രൂപങ്ങള്‍ എന്നിങ്ങനെ സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങളെ നിജപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ഏറ്റിറക്ക സാമൂഹിക ക്രമം ചരിത്രപരമായി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം അന്തര്‍വഹിച്ചിരിക്കുന്നത് ഇന്ത്യയുടെ സവിശേഷമായ ജാതി വര്‍ണ്ണ ബ്രാഹ്മണ്യ മേല്‍-കീഴ് ബന്ധങ്ങള്‍ക്കുള്ളിലാണ്.സാംസ്‌കാരിക വൈവിധ്യങ്ങളായി നിലനില്‍ക്കുന്ന സാമൂഹിക വേര്‍തിരിവ് രൂപങ്ങളും ജീവിത രീതികളുടെ പലമകളും ഇന്ത്യയില്‍ വര്‍ണ്ണ ജാതി ലിംല ഭേദവ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് വളര്‍ന്നു വന്നത്. ഓരോ പ്രദേശത്തെയും പ്രത്യേകതയ്ക്ക് അനുസൃതമായ രീതിയിലാണ് പ്രദേശികമായി ജാതി ലിംഗ ഭേദങ്ങള്‍ സ്ഥാനപ്പെട്ട് നിലനില്‍ക്കുന്നത്. എന്നാല്‍ അഖിലേന്ത്യ തലത്തില്‍ നിലനില്‍ക്കുന്ന ജാതി ബ്രാഹ്മണ്യ മൂല്യങ്ങള്‍ക്കും അതിന്റെ സാമൂഹിക വേര്‍തിരിവുകള്‍ക്കും വരേണ്യ മൂല്യബോധത്തിനും സാധര്‍മ്യപ്പെട്ടുകൊണ്ട് (ഒീാീഹീഴശരമഹ)മേല്‍- കീഴ് ബന്ധങ്ങളും തരംതിരിവ് അസമത്തവും നിലനില്‍ക്കുന്നു. ജാതി ജീവിതങ്ങളെ സൃഷ്ടിക്കുകയും അതിന്റെ തുടര്‍ച്ചകളെ ഉറപ്പാക്കുന്ന രീതിയിലുമാണ് ഇന്ത്യന്‍ വര്‍ണ്ണ ജാതി വ്യവസ്ഥിതി രൂപപ്പെട്ടതും അതിന്റെ തുടര്‍ച്ചനിലനിര്‍ത്തിയതും.ഇന്ത്യയിലെ സാമൂഹിക പുറന്തള്ളല്‍ വ്യവസ്ഥയും (ീെരശമഹ ലഃരഹൗശെീി)പ്രാന്തവല്‍ക്കരണ രീതിയും വര്‍ണ്ണ ജാതി വ്യവസ്ഥയുടെ അടിത്തറയിലാണ് ഉണ്ടായി വന്നത്. സാമൂഹികമായ അരിക് വല്‍ക്കരണവും സാമ്പത്തീക ചൂഷണവും അടിച്ചമര്‍ത്തലും ഇന്ത്യയില്‍ സാമ്പത്തിക വര്‍ഗ്ഗ സ്വഭാവത്തിലല്ല പ്രവര്‍ത്തിച്ചത് . ജാതി വ്യവസ്ഥയുടെ ഭാഗമായ സാമൂഹിക വിവേചനത്തിന്റെയും സാംസ്‌ക്കാരികമായ അധീശത്വരൂപങ്ങളിലൂടെയുമാണ് പ്രാന്തവല്‍ക്കരണം ഉണ്ടായി വന്നത്. ഇന്ത്യയില്‍ അതുകൊണ്ട് ദാരിദ്രത്തെ മാനദണ്ഡമാക്കുന്നതും സാമ്പത്തിക വര്‍ഗ്ഗങ്ങളെ കേന്ദ്രമാക്കുന്നതുമായ നിലനില്‍ക്കുന്ന വര്‍ഗ്ഗ വിശകലന രീതികളും സാമ്പത്തിക വാദരാഷ്ട്രിയ നിലപാടുകളും ഇന്ത്യയിലെ സാമൂഹിക പുറന്തള്ളല്‍ രൂപങ്ങളെയും പ്രാന്തവല്‍ക്കരണ പ്രക്രിയയെയും പ്രാന്തവല്‍കൃതരായ സമൂഹങ്ങളെയും വിശകലനം ചെയ്യുന്നതിനും അതിന് ജനാധിപത്യപരമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും പര്യാപ്തമല്ല എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായ വര്‍ണ്ണജാതി വ്യവസ്ഥിതിയെ സ്ഥാനപ്പെടുത്തുന്ന ശ്രദ്ധേയമായ സാമൂഹിക നരവംശ ശാസ്ത്ര പഠനങ്ങളും സാമൂഹികശാസ്ത്ര അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ട്. പൗരസ്ത്യ വാദപഠനങ്ങളുടെ ഭാഗമായി ഉണ്ടായി വന്ന ഇന്ത്യാപഠനങ്ങള്‍ (കിറീഹീഴ്യ) ജനവംശപഠനങ്ങള്‍ (ലവേിീഴൃമുവ്യ) എന്നിവ ഇന്ത്യന്‍ സംസ്‌കാരത്തെയും സാമൂഹികവ്യവസ്ഥയെയും പഠിയ്ക്കാന്‍ ചില ആദ്യകാല മാതൃകകള്‍ മുന്നോട്ട് വച്ചു.ഈ പഠന മാതൃകകളില്‍ പലതും കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയില്‍ ഉണ്ടായി വന്നതാണ്. പാശ്ചാത്യ മുന്‍വിധികളും വാര്‍പ്പ് മാതൃക സമീപനങ്ങളും ഇത്തരം പഠനങ്ങളില്‍ കാണാവുന്നതാണ്.സമൂഹത്തെയും അതിന്റെ ചരിത്രപരമായ രൂപികരണത്തെയും മുന്‍നിര്‍ത്തി ഇന്ത്യന്‍ മേല്‍ കീഴ് വ്യവസ്ഥയെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും പഠിക്കുമ്പോഴാണ് ഇന്ത്യന്‍ വര്‍ണ്ണ ജാതി വ്യവസ്ഥ സാമൂഹിക വൈവിധ്യത്തെ മാത്രമല്ല സാംസ്‌കാരിക വ്യത്യസ്തതകളെയും സൃഷ്ടിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മനസ്സിലാകുക. വിമര്‍ശസാമൂഹിക ശാസ്ത്രത്തിന്റെയും (രൃശശേരമഹ ീെരശമഹ രെശലിരല ) നിലവിജ്ഞാന (േെമിറുീശി േലുശേെീാീഹീഴ്യ) ത്തിന്റെയും ഭാഗമായി അന്തര്‍ വൈജ്ഞാനികമായും (കിലേൃറലരെശുശിമൃ്യ) മിശ്ര രീതിശാസ്ത്രത്തെ പിന്തുടര്‍ന്നും ( ശിലേൃ ലെരശേീിമഹ)ഇന്ന് അപരവല്‍ക്കരണത്തെയും പ്രാന്തവല്‍ക്കരണത്തെയും പഠിക്കുന്ന പുതു സമീപനങ്ങള്‍ ഉണ്ടായി വന്നിട്ടുണ്ട്. കോളനി അനന്തര ഇന്ത്യന്‍ സമൂഹപഠനങ്ങള്‍ കോളോണിയല്‍ ആധുനികത ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ വിമര്‍ശപരമായി കാണുന്ന സമീപനങ്ങള്‍ ഉണ്ടാക്കുന്നതില്‍ ചില രീതികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ മാതൃകകള്‍ പൊതുവെ തദ്ദേശീയ വരേണ്യ സംസ്‌കാരത്തെയും വരേണ്യരുടെ ചരിത്ര സാമൂഹിക സ്ഥാനങ്ങളെയും സാമൂഹിക രാഷ്ട്രിയ പരിവര്‍ത്തനത്തിന്റെ മുഖ്യ ചാലകശക്തിയായി സ്ഥാനപ്പെടുത്തുന്ന രീതിയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയെപ്പറ്റിയും സാംസ്‌ക്കാരിക വൈവിധ്യങ്ങളെപ്പറ്റിയും ജീവിത പലമകളെപ്പറ്റിയും പലവിധ ആഖ്യാനങ്ങളും ദൈനംദിന സംവാദങ്ങളും നാം കേള്‍ക്കുന്നതാണ്. എന്നാല്‍ വിമര്‍ശപ്രതിഫലന സാമൂഹിക ശാസ്ത്ര കാഴ്ച്ചപാടില്‍ ഭൂഗോള തെക്ക് എന്ന പരിപ്രേക്ഷ്യത്തില്‍ ഇന്ത്യന്‍ വൈവിധ്യ പാരമ്പര്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് ഇന്ത്യന്‍ അസമത്ത വ്യവസ്ഥിതിയും പുറം തള്ളല്‍ രൂപങ്ങളും പ്രാന്തവല്‍ക്കരണ പ്രക്രിയയും പ്രശ്‌നവല്‍ക്കരിക്കേണ്ടതിന് അനിവാര്യമായി തീരുന്നു.ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യങ്ങളും ജീവിത വൈപുല്യങ്ങളും സാംസ്‌കാരിക ബഹുലതകളും സാമൂഹിക വ്യത്യാസങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്കുള്ളില്‍ രൂപപ്പെട്ടതും വളര്‍ന്നു വന്നതുമാണ് എന്ന ധാരണ നമുക്കുണ്ടാകേണ്ടതാണ്. ശക്തമായ സാമൂഹിക വേര്‍തിരിവ് ചട്ടക്കൂടിന്റെയും സാമൂഹിക പുറം തള്ളല്‍ പ്രക്രിയയുടെയും പ്രാന്തവല്‍ക്കരണ സംവിധാനങ്ങളുടെയും വ്യവസ്ഥാക്രമത്തെ നിലനിര്‍ത്തുന്ന ഒരു ചൂഷണവ്യവസ്ഥിയില്‍ കാണുന്ന വൈവിധ്യ രൂപങ്ങളാണിവ.ചൂഷണവ്യവസ്ഥയെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സാമൂഹിക ദേദരൂപങ്ങള്‍ കൂടിയാണ് വര്‍ണ്ണ ജാതി പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ കാണുന്ന ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യങ്ങളും എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
Close Window
Loading, Please Wait!
This may take a second or two.