എഴുത്ത് മാസിക കവിതാക്യാമ്പ് സംഘടിപ്പിക്കുന്നു

എഴുത്ത് മാസിക കവിതാക്യാമ്പ് സംഘടിപ്പിക്കുന്നു
എഴുത്ത് മാസികയുടേയും ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റേയും ആഭിമുഖ്യത്തില്‍ കേരളത്തിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 3,4 തീയ്യതികളില്‍ കാലടി സമീക്ഷയില്‍ വച്ച് കവിതാക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ധ്യാപികയും പ്രമുഖ എഴുത്തുകാരിയുമായ ഡോ. മ്യൂസ് മേരി ജോര്‍ജ്ജാണ് ക്യാമ്പ് ഡയറക്ടര്‍. എഴുതിത്തുടങ്ങുന്ന കവികളുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കുകയും ക്രിയാത്മകമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. മലയാളത്തിലെ പ്രമുഖ കവികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ രണ്ട് അപ്രകാശിത കവിതകള്‍, ഫോണ്‍ നമ്പര്‍, വിലാസം, ഫോട്ടോ, പഠിക്കുന്ന സ്ഥാപനത്തിന്റെ/വിഭാഗത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം എഡിറ്റര്‍, എഴുത്ത് മാസിക, പോണോത്ത് റോഡ്, കലൂര്‍, കൊച്ചി – 17 എന്ന വിലാസത്തില്‍ ഏപ്രില്‍ 23നകം അപേക്ഷിക്കണം. റെജിസ്‌ട്രേഷന്‍ ഫീസ് 500/രൂപ. ഭക്ഷണ/താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് ആദ്യം റെജിസ്റ്റര്‍ ചെയ്യുന്ന മുപ്പത് പേര്‍ക്ക് മാത്രമായി ക്യാമ്പ് നിജപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 – 2334048, 8129216033 Email: editorezhuthu@gmail.com മാനേജിങ്ങ് എഡിറ്റര്‍