ഇന്ത്യന്‍ കത്തോലിക്കാ സഭയ്ക്ക് എന്താണ് പറ്റിയത്?- ജേക്കബ് തോമസ് ഐഎഎസ് (റിട്ട)
Print this article
Font size -16+
ങമിമഴലാലി േപുസ്തകങ്ങളില്‍ സ്ഥാപനങ്ങളുടെ ഘടനയെ (ീൃഴമിശമെശേീിമഹ േെൃൗരൗേൃല)ക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഒരുകാര്യം പറയാറുണ്ട്. കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും പ്രയോഗക്ഷമമായ സ്ഥാപനങ്ങളില്‍ ഒന്നാണ് എന്ന്. കാരണം ഇതിന് അധികാരശ്രേണികളുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ. ഇടവക വികാരി, രൂപതാധ്യക്ഷനായ ബിഷപ്പ് അല്ലെങ്കില്‍ ആര്‍ച്ച്ബിഷപ്പ് പിന്നെ പോപ്പ്. അതായത് വെറും മൂന്നു മാത്രം ശ്രേണികള്‍. ഇതുമായി സര്‍ക്കാരിനെ തട്ടിച്ചുനോക്കൂ. വില്ലേജ് ഓഫീസര്‍ മുതല്‍ മുഖ്യമന്ത്രിവരെ എത്ര നീണ്ട ഒരു നിലകളുടെ നിരയാണ് അത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കാര്യം മുറപോലെ എന്നു നാം പറയുന്നത്. സമയബന്ധിതമായി ഒന്നും നടക്കില്ല എന്നര്‍ത്ഥം.
കത്തോലിക്കാ സഭയുടെ ഈ സവിശേഷതയ്ക്ക് ഇന്നു വെല്ലുവിളികള്‍ ഉയരുന്നുണ്ടോ? സംശയിക്കേണ്ടിയിരിക്കുന്നു. സഭ ഇന്നു വളര്‍ന്നു ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. സഭയ്ക്കുള്ളില്‍ത്തന്നെ വിഭിന്നങ്ങളായി ഏകതകളും അനന്യതകളുമുണ്ട്. റീത്തുകളും കോണ്‍ക്രിഗേഷനുകളും ഓര്‍ഡറുകളുമുണ്ട്. ഇവയൊക്കെ പല രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നു. പക്ഷേ രാജ്യങ്ങളുടെ സമഗ്രതയും പരമാധികാരവും ഇന്നും നിഷേധിക്കപ്പെടാനാവാത്ത യാഥാര്‍ത്ഥ്യവുമാണ്. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭയുടെ അധികാരഘടന ഇന്നു എത്രമാത്രം ഫലപ്രദമാണ് എന്നു നാം ചിന്തിക്കേണ്ടതുണ്ട്.
ഇന്ന് സഭയ്ക്ക് അകത്തും പുറത്തും വളരെയധികം ചര്‍ച്ചാ വിഷയമായിരിക്കുന്ന കാര്യമാണല്ലോ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും അദ്ദേഹത്തിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടോ എന്നാണ് ആദ്യം ചോദിക്കേണ്ട ചോദ്യം എന്നു എനിക്കു തോന്നുന്നത്. ഇരയെന്നു പറയപ്പെടുന്ന സിസ്റ്റര്‍ പോലീസില്‍ പരാതി കൊടുക്കുന്നതിന് വളരെ മുമ്പേതന്നെ സഭാധികാരികളോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു എന്നത് വ്യക്തമാണ്. ആരോപണം വളരെ ഗുരുതരമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. പിന്നെ ചോദ്യം ആരാണ് നടപടി എടുക്കേണ്ടത് എന്നതാണ്. പക്ഷേ, റീത്തിന്റെയും കോണ്‍ഗ്രിഗേഷന്റെയും വത്തിക്കാന്‍ എംബസിയുടെയും ഒക്കെ പേരുപറഞ്ഞ് ഓരോരുത്തരായി കൈകഴുകി ഒഴിയുകയായിരുന്നു എന്നതു വ്യക്തം.
ഇങ്ങനെ ഒരു ആരോപണം മുമ്പേ ഞാന്‍ സൂചിപ്പിച്ച കാര്യക്ഷമതയില്ലാത്ത ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഉന്നയിക്കപ്പെടുന്നതെങ്കില്പോ ലും ആരോപണവിധേയനെ സസ്‌പെന്‍ഡ് ചെയ്ത് ഒരു അന്വേഷണം നടത്തുക എന്നത് ഒരു സാധാരണ നടപടിയാണ്. ആരോപണം ഇന്ന് ഇന്ത്യന്‍ നിയമമനുസരിച്ച് അതീവ ഗുരുതരം എന്നതുതന്നെ കാരണം. പിന്നീട് അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നു തെളിഞ്ഞാല്‍ പോലീസില്‍ എഫ്.ഐ.ആര്‍. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ ഹീറഴല ചെയ്യുകയും ക്രിമിനല്‍ നടപടികളുമായി സഹകരിക്കുകയുമാണ് ചെയ്യുക. അതുകൊണ്ട് അച്ചടക്ക നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നുമില്ല. ഇതൊക്കെ ഒരാഴ്ച അല്ലെങ്കില്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്തു തീര്‍ക്കണം എന്നുമാത്രം.
ഇവിടെ ഇതിനു സമാനമായി ഒന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല സഭാ നേതൃത്വം ഇപ്പോഴും റലിശമഹ ാീറല ലാണ് എന്നുതന്നെയാണ് തോന്നുന്നത്.
ഇതിനു ഒരു കാരണം ഇന്ത്യന്‍ കത്തോലിക്കാ സഭയെ ആരാണ് നയിക്കുന്നത് എന്നും സംബന്ധിച്ച ചിന്താക്കുഴപ്പമാണോ. ആണെന്നു തന്നെയിരിക്കട്ടെ. അപ്പോള്‍ എന്താണ് ചെയ്യുക? സാധാരണയായി എല്ലാ സ്ഥാപനങ്ങളിലും ഇതിനുമുമ്പ് ഇതുപോലൊരു സാഹചര്യത്തില്‍ എന്തു സംഭവിച്ചു എന്നാണ് നോക്കുക. ഇക്കാര്യത്തില്‍ ഒരു ുൃലരലറലി േഉണ്ടാകാനും. ഏതാണ്ട് പത്തുവര്‍ഷം മുമ്പ് ആര്‍ച്ച്ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കലിന്റെ കാര്യത്തില്‍ എടുത്ത നടപടി ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞതാണല്ലോ.