. ശ്രമങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്യ്രം
ആ തീരുമാനം കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി ക്കും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. കേന്ദ്രസര്‍ക്കാരിനു ഹിതകരമല്ലാത്ത ഉത്തരവു പ്രകടിപ്പിച്ചതുകൊണ്ടാണെന്നു പറയുന്നു, ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ഏകകണ്ഠശുപാര്ശ, കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. സര്‍ക്കാരിനെതിരെ വിധിപുറപ്പെടുവിച്ചാല്, ജസ്റ്റിസ് ജയന്ത് മേത്തയ്ക്കും ജസ്റ്റിസ് കെ.എം ജോസഫിനെും സംഭവിച്ചതു തങ്ങള്‍ക്കും സംഭവിക്കുമെന്ന് ജഡ്ജിമാരെ ഭയപ്പെടുത്തി ഭീഷണിപ്പെടുത്തുന്ന സമ്മര്ദ്ദതന്ത്രമാണിത്. ഇതു തുടരാന്‍ അനുവദിച്ചാല്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ നിലനില്‍പ്പും അപകടത്തിലാകും.
ചീഫ് ജസ്റ്റിസ് മുന്‍കൂട്ടി പുറപ്പെടുവിച്ചിട്ടുള്ള റോസ്റ്റര്‍ (ൃീേെലൃ) പ്രകാരമാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ കേസുകള്‍ കേള്‍ക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി, ഗവണ്മെന്റിനോ ഭരിക്കുന്ന പാര്‍ട്ടിക്കോ താല്പര്യമുള്ള കേസുകള്‍ വരുമ്പോള്‍ അത് പ്രത്യേക ബെഞ്ചുകള്‍ക്ക് വിടുന്ന അനഭിലഷണീയവും അനാരോഗ്യകരവുമായ നടപടി ചീഫ് ജസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുവെന്നു ആക്ഷേപമുണ്ട്. ഭരിക്കുന്നവര്‍ക്ക് താല്‍പ്പര്യമുള്ള കേസുകളില്‍ അവരാഗ്രഹിക്കുന്ന ഓര്‍ഡര്‍ കിട്ടുമെന്ന് ഉറപ്പുള്ള ചില ജഡ്ജിമാരുടെ അടുത്തേക്ക് കേസുകള്‍ നല്‍കുന്നുവെന്നാണ് ആരോപണം. കൂടാതെ കോണ്‍സ്റ്റിറ്റിയൂഷന്‍ ബെഞ്ചില്‍ സീനിയറായ ജഡ്ജിമാരെയാണ് പൊതുവെ നിയമിക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സീനിയോറിറ്റി അവഗണിച്ച് വേണ്ടപ്പെട്ട ആളുകളെയാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ബെഞ്ചിലേക്ക് നിയമിച്ചത് എന്നും ആക്ഷേപമുണ്ടായി. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഏറ്റവും സീനിയറായ നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. ഒടുവില്‍ ജഡ്ജിയായിരുന്ന ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന ഹര്‍ജിയും ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് വിട്ടു. ആ തീരുമാനം പുന:പരിശോധിക്കണമെന്ന നാലു സീനിയര്‍ ജഡ്ജിമാരുടെ നിര്‍ദ്ദേശം ചീഫ് ജസ്റ്റിസ് നിരസിച്ചു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിലെ നാലു സീനിയര്‍ ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത്.
Close Window
Loading, Please Wait!
This may take a second or two.