‘എഴുത്ത്’ ചെറുകഥാ മത്സരം 2017

‘എഴുത്ത്’ ചെറുകഥാ മത്സരം 2017

കഥകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 ഡിസംബര്‍ 20

എഴുത്ത് മാസികയും ലൊയോള ഇന്‍സ്റ്റിറ്റിയൂ’് ഓഫ് പീസ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും കേരളത്തിലെ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച കഥയുടെ രചയിതാവിന് 10001 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. മികച്ച പത്ത് രചനകള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും നല്‍കുതാണ്. എഴുത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.കേരളത്തിലെ സര്‍വ്വകലാശാല/ സ്വാശ്രയ, പാരലല്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.പ്രസിദ്ധീകരിച്ച കഥകള്‍ പരിഗണിക്കുതല്ല. കൈയ്യെഴുത്ത് പ്രതിയും മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പികളും അയയ്ക്കണം.സമ്മാനാര്‍ഹമായ കഥകള്‍ പ്രസിദ്ധീകരിക്കുതിനുള്ള അവകാശം ‘എഴുത്ത് മാസിക’യില്‍ നിക്ഷിപ്തമാണ്.മത്സരവും വിധിനിര്‍ണ്ണയവും സംബന്ധിച്ച അന്തിമ തീരുമാനം എഴുത്ത് കഥാമത്സര ജൂറിയുടേതായിരിക്കും. കഥയോടൊപ്പം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റേയോ വകുപ്പ് മേലധികാരിയുടേയോ സാക്ഷ്യപത്രവും, കഥ എവിടെയും പ്രസിദ്ധീകരിച്ചതല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തു രേഖയും അയക്കേണ്ടതാണ്. കഥകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 ഡിസംബര്‍ 20. അയക്കേണ്ട വിലാസം :എഴുത്ത് കഥാമത്സരം 2017,എഴുത്ത് മാസിക,പോണോത്ത് റോഡ്,കലൂര്‍,കൊച്ചി – 682017.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<