ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണം കേരളത്തിന്റെ കൈത്താങ്ങ്
Print this article
Font size -16+
ബെന്നി ചിറമേല്‍ (അന്വേഷണം
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യസേവനം നടത്തുന്ന കാലടിയിലെ ‘ജീവിക’ എന്ന സംഘടന ഏറ്റെടുത്ത പഠനം കോഴിക്കോട് മലാപ്പറമ്പിലുള്ള ‘ജീവിക-മൈഗ്രന്റ് ഔട്ട്‌റീച്ച് സെന്റര്‍’ എന്ന സാമൂഹ്യസേവന കേന്ദ്രവും തിരുവനന്തപുരം അഞ്ചുതെങ്ങിലുള്ള ‘സ്‌നേഹാരാം’ എന്ന സാമൂഹ്യസേവന കേന്ദ്രവും ചേര്‍ന്നു നടത്തിയ ഒരു പഠനം.
ഉദാരവത്ക്കരണവും സ്വകാര്യവത്ക്കരണവും ആഗോളവത്കരിക്കപ്പെട്ട ഇന്ത്യയില്‍ കടന്നുവന്നപ്പോള്‍ ചരക്കുകളുടെയും തൊഴിലാളികളുടെയും കയറ്റിറക്ക് എളുപ്പമായിത്തീര്‍ന്നു. എപ്പോഴും എവിടെനിന്നും, ആവശ്യാനുസരണം, അപ്പപ്പോളുണ്ടാകുന്ന ക്രയവിക്രയങ്ങളിലെ വിടവ് നികത്താന്‍, സാധനങ്ങളുടെയും തൊഴിലാളികളുടെയും നിര്‍ബാധമായ ഈ ഒഴുക്ക് കച്ചവടശക്തികള്‍ക്ക് സഹായമായി. കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട സാക്ഷരതയും വിദ്യാഭ്യാസവുമുള്ള തൊഴിലാളികള്‍, കൂടുതല്‍ മെച്ചപ്പെട്ട തൊഴിലിടങ്ങളിലേക്ക് ചേക്കേറിയപ്പോള്‍, ഇവിടെയുണ്ടായ വലിയ വിടവുകള്‍ നികത്തിയത് ഇതര സംസ്ഥാനത്തൊഴിലാളികളാണ്. 2001-ലെ കനേഷുമാരി പ്രകാരം, കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.3 ശതമാനം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. 2013-ല്‍ ഇത് ഏതാണ്ട് 10 ശതമാനമായി (ഏകദേശം 33 ലക്ഷം).
രണ്ടായിരത്തിഇരുപത്തിമൂന്നാമാണ്ടില്‍ ഇത് നാല്പത്തെട്ടുലക്ഷത്തോളമാകുമെന്ന് പ്രതീക്ഷിക്കുന്നു. പത്തുകൊല്ലത്തിനുള്ളില്‍ കേരളത്തില്‍ തൊഴില്‍ശക്തി കുറയും. കാരണം, കേരള ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും 40 വയസ്സിനു മുകളിലാവും. ഇത് കൂടുതല്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്കിനു കാരണമാകും. ഇത്തരത്തില്‍ കേരളത്തിലെ തൊഴില്‍വിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ വിടവ് നികത്തുന്ന വലിയ സമ്പത്തായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ മാറുന്നതു കണ്ടില്ലെന്ന് നടിച്ചുകൂടാ (ഗിഫ്റ്റ്, 2013).
ആഗോള സാമൂഹിക-സാമ്പത്തിക രാഷ്ട്രീയ-സാംസ്‌കാരിക, കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, പ്രവാസി തൊഴിലാളികളുടെ ഈ ഒഴുക്ക് കൂടുതല്‍ ശക്തിപ്പെടാനേ ഇനി സാധ്യതയുള്ളൂ. 2050-ാം ആണ്ടാകുമ്പോഴേക്കും 20 കോടി ജനങ്ങള്‍ പാരിസ്ഥിതിക കാരണങ്ങളാല്‍ സ്വന്തം ആവാസവ്യവസ്ഥയില്‍നിന്ന് നിഷ്‌കാസിതരാകും (മയേഴ്‌സ് 2002). ഇത്തരത്തില്‍ നോക്കിയാല്‍ കുടിയേറ്റം ഒരു ആജീവനതന്ത്രമായി കാണണം; നിലനില്‍പിന്റെ പ്രശ്‌നമായി മനസിലാക്കണം. ഒരു കൂട്ടരുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന പ്രശ്‌നപരിഹാരം, മറ്റൊരു കൂട്ടര്‍ക്ക് പ്രശ്‌നമായി മാറുന്നു.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും അവരെ ആവശ്യമുള്ള തൊഴില്‍ദാതാക്കള്‍ക്കും കേരളത്തിലേക്കുള്ള അവരുടെ വരവ് ഒരു വലിയ അനുഗ്രഹമാണ്. എന്നാല്‍, പ്രത്യക്ഷത്തില്‍ അവരെ ആവശ്യമില്ലാത്ത, വേണ്ടാതീനങ്ങളായി കാണുന്ന പൊതുസമൂഹത്തിന് ബഹുഭൂരിപക്ഷത്തിനും ഇവര്‍ പൊതുശല്യമാണ്; പ്രശ്‌നക്കാരാണ്.
മറ്റൊരു കാഴ്ചപ്പാടില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പുതിയ കാഴ്ച ഇവരുടെ വരവ് തുറന്നുതരുന്നു. പഴയ ജാതിവ്യവസ്ഥയുടെ സ്ഥൂലമായ അവസ്ഥമാറി, ഇവിടെ സൂക്ഷ്മമായ ജാതിവിവേചനം നിലനില്‍ക്കുമ്പോള്‍തന്നെ, കേരളത്തിലെ താഴ്ന്ന ജാതിക്കാരെന്ന് കരുതപ്പെട്ടവര്‍ ഒരു പരിധിവരെ ഇട്ടെറിഞ്ഞ കഠിനവും വൃത്തിഹീനവും അപകടകരവുമായ തൊഴിലുകള്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാകാനുള്ള സാമൂഹിക-സാംസ്‌കാരിക സാഹചര്യം ഉണ്ട്.
തുടര്‍ന്ന് വായിക്കുന്നതിന് എഴുത്ത് subscribe ചെയ്യു.No comments
Write a comment
No Comments Yet!
You can be first to comment this post!