വര്‍ദ്ധിക്കുന്ന അസമത്വം – ഇന്ത്യയുടെ വികസനത്തിന്റെ മഹത്വം കെടുത്തുന്നു

Print this article
Font size -16+
ഡോ. മേരി ജോര്‍ജ്
എ.പി.ജെ. അബ്ദുള്‍കലാം – അന്തരിച്ച മുന്‍ രാഷ്ട്രപതി, അതികായനായിരുന്ന ശാസ്ത്രജ്ഞന്‍, സര്‍വ്വോപരി മനുഷ്യസ്‌നേഹി – തന്റെ ‘Target 3 Billion: Pura Innovative Solutions towards Sustainable Development (2011) ല്‍ എഴുതി ലോകത്തെ പകുതി ജനം – 3 ബില്യണ്‍ – ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതില്‍തന്നെ 70 ശതമാനം ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഇന്ത്യയുടെ വളര്‍ച്ചയുടെയും വികസനത്തിന്റേയും പ്രതിഫലനം നഗരങ്ങളില്‍ വന്‍മാറ്റങ്ങളുണ്ടാക്കിയെങ്കിലും ഗ്രാമങ്ങള്‍ പിന്തള്ളപ്പെട്ടിരിക്കുകയാണ്. വികസന ഫലങ്ങള്‍ മുകളില്‍നിന്ന് താഴേത്തട്ടിലേയ്ക്ക് അരിച്ചിറങ്ങുമെന്നുള്ള സാമ്പത്തികശാസ്ത്ര സിദ്ധാന്തം ഇന്ത്യയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജനസംഖ്യയുടെ മുകള്‍ത്തട്ടിലെ പത്തുശതമാനത്തിന്റെ സമ്പത്ത് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 2011 മുതല്‍ തൊഴില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായും 2014 മദ്ധ്യത്തോടെ ആ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലും അസമത്വം വര്‍ദ്ധിക്കുകയാണ്. 1980-81ല്‍ എട്ടുലക്ഷം ഹെക്ടറിലധികമുണ്ടായിരുന്ന നെല്‍കൃഷി ഇന്ന് രണ്ടു ലക്ഷം ഹെക്ടറില്‍ താഴെയായി ചുരുങ്ങിയപ്പോള്‍ കൃഷിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു.
വിദ്യാഭ്യാസ മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് അഭ്യസ്തവിദ്യരായ കേരളീയ യുവജനങ്ങള്‍ വെള്ളക്കോളര്‍ തൊഴില്‍ സ്വപ്നം കണ്ട് തൊഴില്‍രഹിതരായി കഴിയുന്നത്. കൃഷി, കച്ചവടം, വ്യാപാരം, സംരഭകത്വം അവയിലേക്ക് യുവജനതയെ ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ ഒന്നും കേരളത്തിലില്ല. കാലാകാലങ്ങളില്‍ വന്ന ഗവണ്‍മെന്റുകള്‍, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക, അവസര സമത്വം ഉറപ്പുവരുത്തുക, കാലാനുസൃത നൈപുണ്യവികസനം സാധ്യമാക്കുക എന്നതിനൊന്നും യാതൊരു ശ്രമവും നടത്തിയില്ല. തന്നെയുമല്ല അടിക്കടി ഹര്‍ത്താല്‍, നോക്കുകൂലിയെന്ന മഹാശാപം, അക്രമാസക്ത തൊഴിലാളി യൂണിയനുകള്‍ എന്നിവമൂലം നിലവിലുണ്ടായിരുന്ന വ്യവസായങ്ങള്‍ സംസ്ഥാനം വിട്ടുപോവുകയും പുതിയവ വരാന്‍ അറച്ചുനില്‍ക്കുകയും ചെയ്യുന്നു. ഏറ്റവും ഉയര്‍ന്ന ജീവിതനിലവാര സൂചിക ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ (1-ാം സ്ഥാനം) ഇന്നും കേരളത്തിന് സ്വന്തമെങ്കിലും അസമത്വം അതിവേഗം വളരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
സര്‍വ്വാശ്ലേഷിയായി വികസന സ്വപ്നത്തിനെന്തുപറ്റി? ഇന്ത്യ ഒരു മിശ്രസമ്പദ്‌വ്യവസ്ഥയിലൂന്നിയ ജനാധിപത്യം വരിക്കുമ്പോള്‍ സമത്വസുന്ദരമായ നാളയെ സ്വപ്നം കണ്ടിരുന്നു. സര്‍ക്കാരും പൊതുമേഖലയും ചേര്‍ന്ന് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നിവ സാര്‍വ്വജനീനമായും സമസ്തമേഖലകളിലും പ്രധാനം ചെയ്ത് അവസര സമത്വം ഉറപ്പുവരുത്താന്‍ പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ നൈപുണ്യവികസനം, സ്ത്രീശാക്തീകരണം, അവസരസമത്വം ഉറപ്പാക്കല്‍ എന്നിവയിലെല്ലാം ഇന്ത്യ പിന്നോട്ടുപോകുന്നുവെന്ന അമര്‍ത്യസെന്‍ മുറവിളി കൂട്ടിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹം 2000-ല്‍ രേഖപ്പെടുത്തി ‘നെഹ്‌റുവിന്റെ ഘട്ടത്തിലും അതിനുശേഷവുമുള്ള അസമത്വ ലഘൂകരണ പദ്ധതികള്‍ കൗഡില്ല്യന്റെ സഹിഷ്ണുതാ പദ്ധതികളെ ഓര്‍മ്മപ്പെടുത്തുന്നു. കൗഡില്യന്‍ രാജാവിന്റെ ധര്‍മ്മമായി ഉയര്‍ത്തിക്കാട്ടിയത് അനാഥര്‍, വൃദ്ധര്‍, അംഗവിഹീനര്‍ എന്നിവരെ സംരക്ഷിക്കേണ്ട ചുമതലയാണ്. അതുപോലെ ആശയറ്റ സ്ത്രീജനങ്ങള്‍ക്ക് സംരക്ഷണം, ഗര്‍ഭിണികള്‍ക്കും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും രണ്ടു വയസ്സാകുന്നതുവരെ സംരക്ഷണം തുടങ്ങിയവയൊക്കെയാണ്. ഇതൊന്നുമല്ല ജീവിക്കാനുള്ള അവകാശം. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അവസര സമത്വം ഇവയൊക്കെ ഉറപ്പാക്കിയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതാവകാശമാണ്.
അത് ഉറപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. അദ്ദേഹം അടിവരയിട്ടു. ഈ സത്യം അംഗീകരിച്ചുകൊണ്ട് നയ്യാര്‍ (2011, പേജ്. 25) നിരീക്ഷിച്ചു. ‘അതുകൊണ്ടുതന്നെ ഇന്ത്യ നേടിയെടുത്ത സാമ്പത്തിക വളര്‍ച്ച സാമ്പത്തിക വികസനമാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന്. ലോകമെമ്പാടുമുള്ള ക്ഷേമ സാമ്പത്തിക വികസനവാദികള്‍ ചോദിക്കുന്ന ചോദ്യം അതുതന്നെയാണ്. സാമ്പത്തിക വളര്‍ച്ചാ വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം? നയ്യാര്‍ (201) കൂട്ടിചേര്‍ക്കുന്നു ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഉണ്ടായിരുന്ന ജനസംഖ്യയേക്കാള്‍ കൂടുതല്‍ ജനം ഇന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ട്. പിന്നെ വികസനം സര്‍വ്വാശ്ലേഷിയെന്ന് എങ്ങനെ, ആര്‍ക്ക് അവകാശപ്പെടാനാവും? സൂചനകള്‍കൊണ്ട് സാമ്പത്തിക പദ്ധതികള്‍ എങ്ങനെ മനുഷ്യോന്മുഖമാക്കാമെന്ന് പഠിപ്പിച്ച റിച്ചാര്‍ഡ് എച്ച്. താലര്‍ (ഈ വര്‍ഷത്തെ നോബല്‍ ജേതാവ്) ചൂണ്ടിക്കാട്ടിയ വഴി അമേരിക്കയും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളും പ്രായോഗികമാക്കി. എന്നാല്‍ മലയാളിയായ ഡോ.എം.എസ്. സ്വാമിനാഥന്‍ (ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍) മുമ്പോട്ടുവച്ച തൊഴില്‍ സൃഷ്ടിക്കുന്ന, പരിസ്ഥിതി സൗഹൃദവും സ്ത്രീകളേയും ദരിദ്രരേയും മുന്നില്‍ നിറുത്തുന്നതുമായ വികസന മോഡല്‍ ഏറ്റെടുത്തു യു.എന്‍.ഡി.പിയുമായി ഇന്ത്യ കരാറൊപ്പിട്ട സുസ്ഥിര വികസന മോഡല്‍ സാക്ഷാത്കരിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. ഇന്ത്യയുടെ അനിവാര്യമായതും സ്വാമിനാഥന്‍ മുമ്പോട്ടുവയ്ക്കുന്നതുമായ വികസന മോഡല്‍ സാമ്പത്തിക വികസനപദ്ധതി എന്നതിലുപരി പരിസ്ഥിതി, തുല്യനീതി, തൊഴില്‍ സൃഷ്ടി എന്നിവയ്ക്കും തുല്യപ്രാധാന്യം നല്‍കുന്നതാണ്.
ആരോഗ്യപരിപാലനം സമത്വാധിഷ്ഠിതമോ? ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 4 (2015-16) വച്ചുതന്നെ പരിശോധിക്കാം. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യയില്‍ ഈ മേഖലയില്‍ നല്ല മാറ്റത്തിന്റെ ആരംഭം കാണുന്നു. മാതൃ/ശിശു പരിപാലനരംഗത്തും മാറ്റങ്ങള്‍ ദൃശ്യമാണ്. ഇതിലേയ്ക്കായി ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷ യോജന തുടങ്ങിയ നിരവധി പദ്ധതികളുണ്ട്. ഗര്‍ഭകാലത്ത് ഡോക്ടറെ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ 14% വര്‍ധനവുണ്ടായി. ആരോഗ്യപരിപാലന കേന്ദ്രത്തില്‍ വച്ചുള്ള പ്രസവത്തില്‍ 40% വര്‍ധന രേഖപ്പെടുത്തി. 18 വയസ്സിന്മുമ്പ് വിവാഹിതരാവുന്നവരുടെ ശതമാനത്തിലും കുറവ് അനുഭവപ്പെട്ടു. സെക്‌സ് റേഷ്യോയിലും ആശ്വാസകരമായ മാറ്റമുണ്ടായി. കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന സ്ത്രീ പുരുഷാനുപാതം (ആയിരം പുരുഷന്മാര്‍ക്ക് എത്ര സ്ത്രീകള്‍) 1084/1000 പുരുഷന്മാര്‍. ഇന്ത്യയില്‍ 919 സ്ത്രീകള്‍ മാത്രമാണുള്ളത് 1000 പുരുഷന്മാര്‍ക്ക്. 12 മാസം മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളില്‍ ബി.സി.ജി., ഡി.പി.റ്റി വാക്‌സിന്‍, അഞ്ചാംപനി വാക്‌സിന്‍ എന്നിവ നല്‍കപ്പെട്ടവരുടെ ശതമാനം 62 ആയി ഉയര്‍ന്നു. അനീമിയ (ഹീമോഗ്ലോബിന്‍ രക്തത്തില്‍ കുറയുന്നത്) ബാധിച്ച 6-59 മാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ ശതമാനം 69-ല്‍നിന്ന് 58 ആയി കുറഞ്ഞു. പോഷണദാരിദ്ര്യം മൂലമുള്ള പൊക്കക്കുറവും ഭാരക്കുറവും കുറഞ്ഞിട്ടുണ്ട്. ശിശുമരണനിരക്ക് ലക്ഷ്യമിട്ടിരിക്കുന്നത് ആയിരത്തില്‍ 10 ആയിട്ടു കുറയ്ക്കാനാണ്. എന്നാല്‍ 57-ല്‍നിന്ന് 41 ആയിട്ടു കുറഞ്ഞു. സ്ത്രീശാക്തീകരണത്തിലും പുരോഗതിയുണ്ട്. എന്നാല്‍ ഈ പുരോഗതിയിലും നാം മുകളില്‍ സൂചിപ്പിച്ച ഓരോന്നിലും ലക്ഷ്യത്തില്‍നിന്ന് വളരെ പിന്നിലാണ്.
225-ല്‍ യു.എന്‍.ഡി.പി. തയ്യാറാക്കിയ 188 രാഷ്ട്രങ്ങളുടെ മനുഷ്യവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 131 ആണ്. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ആഗോളീകൃത കാലഘട്ടത്തിലെങ്കിലും വേണ്ടത്ര ഊന്നല്‍ കൊടുത്ത് തൊഴില്‍ നൈപുണി വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ. യു.എന്‍.ഡി.പിയുടെ തന്നെ കണ്ടെത്തല്‍ ഇന്ത്യ സ്വര്‍ണ്ണം, ഏവിയേഷന്‍ ഫ്യൂവല്‍ എന്നിവയ്ക്ക് മാത്രം 2014-ല്‍ 16 ബില്യന്‍ ഡോളര്‍ സബ്‌സിഡി കൊടുത്തു എന്നാണ്. എന്നാല്‍ ആരോഗ്യ വിദ്യാഭ്യാസമേഖലകളില്‍ ബജറ്റ് വിഹിതം ഉള്‍ക്കൊള്ളിച്ചതിലും കുറച്ചുമാത്രം ചെലവഴിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് പോളിസി-2017 എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയാം. 2015-ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് ഇന്ത്യയില്‍ ആകെ വിറ്റഴിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ 98%ഉം വാങ്ങുന്നത് 2% ജനങ്ങളാണെന്ന്. ജി.എസ്.ടി. വന്നപ്പോഴും സ്വര്‍ണ്ണത്തിന് 3% പലിശ, അതേസമയം ഒട്ടുമിക്ക ആഹാരപദാര്‍ത്ഥങ്ങള്‍ക്കും 18% ! തൊഴില്‍ വളര്‍ച്ച
No comments
Write a comment
No Comments Yet!
You can be first to comment this post!