സ്വതന്ത്രന്‍:അഥവാ നാട്ടാനയും കാട്ടാനയും – എം. കമറുദ്ദീന്‍

സ്വാതന്ത്ര്യവും പാരതന്ത്ര്യവുമെന്നത് ഒരു നാണയത്തിന്റെ ഇരുപുറമൊന്നുമല്ല. സ്വാതന്ത്ര്യത്തില്‍ പാരതന്ത്ര്യവും പാരതന്ത്ര്യത്തില്‍ സ്വാതന്ത്ര്യവും അനുഭവിച്ചും ആഘോഷിച്ചുമാണ് നാമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യമുള്ളതുകൊണ്ടുമാത്രം എന്തും ചെയ്യുന്നവരെയും സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടുമാത്രം ഒന്നും ചെയ്യാത്തവരെയും കണ്ടുമുട്ടാനെളുപ്പമല്ല. മനുഷ്യാനുഭവങ്ങളിലെല്ലാം ഈയൊരു വിപരീതസത്യം നിലവിലുണ്ട്. കാലിലെ ചങ്ങലയഴിഞ്ഞയുടന്‍ റോഡില്‍ ഒരേ നില്പുനിന്ന ഒരു ആനയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ആന ഓടാനല്ല ശ്രമിച്ചത്. അവിടെ നില്ക്കാനാണ്. അത് അഭ്യസന

Read More

മരണമില്ലാത്തതുപോലെ – കെ.വി അഷ്ടമൂര്‍ത്തി

കടുത്ത ആരാധനയുണ്ടായിട്ടും എനിക്കു നേരിട്ടു കാണാന്‍ കഴിയാതെപോയ രണ്ട് വലിയ എഴുത്തുകാരാണ് ഒ. വി. വിജയനും മാധവിക്കുട്ടിയും. വിജയന്‍ ദില്ലിവാസിയായിരുന്നതുകൊണ്ട് കാണാനുള്ള അവസരം കുറവായിരുന്നു എന്നു പറയാമെങ്കിലും നാട്ടില്‍ സ്ഥിരതാമസമാക്കിയതിനു ശേഷവും ആ കണ്ടുമുട്ടല്‍ നടന്നില്ല. മാധവിക്കുട്ടിയാവട്ടെ ദീര്‍ഘകാലം ബോംബെയിലായിരുന്നു താമസം. അക്കാലത്തും പിന്നീട് കേരളത്തില്‍ താമസമാക്കിയപ്പോഴുമൊന്നും അതു സംഭവിച്ചില്ല. മാധവിക്കുട്ടിയെ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍

Read More