Archive
Back to homepageഊത് – മനോജ് വെങ്ങോല
പ്രൊഫസര്‍ തര്യന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ്, ആളുകളെല്ലാം പിരിഞ്ഞിട്ടും അല്‍പനേരം കൂടി ഞാന്‍ സെമിത്തേരിയില്‍ തങ്ങി. അദ്ദേഹത്തിന്റെ മകന്‍ ചാര്‍ളിയും ചില ബന്ധുക്കളും പാരിഷ് ഹാളിന് മുന്നില്‍, വികാരിയോടും ട്രസ്റ്റിമാരോടും ഒപ്പം സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവര്‍ എന്റെ നേരെ നോക്കി. ‘ആരാണയാള്‍… പ്രൊഫസറുമായി എന്തുബന്ധം..?’ എന്നൊരു ചോദ്യം ഒരുപക്ഷേ, അവര്‍ പരസ്പരം ചോദിക്കുന്നുണ്ടാകണം. ചാര്‍ളിയതിന് മറുപടിയും പറയുന്നുണ്ടാകണം.
Read Moreമലയാളംകൂടി ഉള്‍പ്പെട്ടതാണ് വിശ്വസാഹിത്യം – എന്‍. ശശിധരന്‍
എസ്.കെ. നായരുടെ പത്രാധിപത്യത്തില്‍ മലയാളനാട് ആരംഭിച്ച കാലത്ത് എപ്പൊഴോ ആണ് എം. കൃഷ്ണന്‍നായര്‍ ‘സാഹിത്യവാരഫലം’ എന്ന പേരില്‍ പംക്തി തുടങ്ങിയത് എന്നാണ് ഓര്‍മ. അതിനും മുമ്പ് ഒരു കൊച്ചുമാസികപോലെ ഇറക്കിയ 1967-ലെ ഒരോണപ്പതിപ്പില്‍ പി. പത്മരാജന്റെ ‘നന്മകളുടെ സൂര്യന്‍’ എന്ന പേരിലുള്ള പ്രേമകഥ വായിക്കുകയുണ്ടായി. അതിലെ ‘മിസ്. മേരിമയോള ഡയാന’ എന്ന സ്ത്രീകഥാപാത്രം ഇപ്പോഴും മായാതെ
Read Moreദസ്തയേവ്സ്കി എനിക്കു സമ്മാനിച്ച ധവളനിശകൾ – സജയ് കെ. വി.
‘Discovering Dostoyevsky is like discovering love for the first time or the sea- it marks an important moment in life’s journey.’ -Borges. ദസ്തയേവ്സ്കിയെ വായിച്ചു മുതിരുക എന്ന കൗമാരശീലം മലയാളിക്കുണ്ട്. സ്വാഭാവികവും സാവധാനവുമായ മുതിർച്ചയല്ല അത്. അതോടെ അവൻ/അവൾ പെട്ടെന്നു മുതിരുന്നു. പണ്ട്, ജനനമുഹൂർത്തത്തിലേ, കൃഷ്ണദ്വൈപായനൻ വളർന്നു
Read Moreനീതിബോധം ആവേശിക്കാത്ത സമൂഹവും വ്യര്‍ത്ഥകാലവും – ആനന്ദ്- കെ. അരവിന്ദാക്ഷന്‍
കെ.അരവിന്ദാക്ഷന്‍: 1969-ലാണ് ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇറങ്ങുന്നത്. പിറ്റെക്കൊല്ലം മാര്‍ച്ചില്‍ ആനന്ദിന്റെ ‘ആള്‍ക്കൂട്ട’വും. ഖസാക്കിന്റെ ഇതിഹാസം താമസിയാതെ ആധുനികതയുടെ പ്രതീകമായി മാറി. ആള്‍ക്കൂട്ടത്തെ ആധുനികതയിലും, ഉത്തരാധുനികതയിലും ഉള്‍പ്പെടുത്തിയതായി കാണാറില്ല. ആനന്ദിന്റെ രചനകളെ ഏതെങ്കിലും കള്ളികളില്‍ ഒതുക്കാനാവില്ല; സൈദ്ധാന്തികര്‍ക്ക്. അവ ഇവയുടെയെല്ലാം ഷെല്‍ഫുകളില്‍നിന്ന് വേറിട്ട് മറ്റെവിടെയോ ആണെന്ന് തോന്നുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന്റെയും മറ്റു ‘ആധുനിക’ രചനകളുടെയും ഭാഷാ
Read Moreകാഴ്ച,കഥ,കനം – പി. എഫ്. മാത്യൂസ്
‘ഞാന്‍ എന്നോടുതന്നെ പറഞ്ഞു: അടരുകള്‍ അടര്‍ത്തുന്നത് മതിയാക്കൂ ഒന്നും അവശേഷിക്കില്ല. ഉള്ളിയുടെ കാമ്പന്വേഷിക്കുന്നതു പോലെയാണ് മനുഷ്യനില്‍ ആത്മാവിനെ അന്വേഷിക്കുന്നത്.’ കെ. എ. ജയശീലന്‍ പലസ്തീന്‍ സംവിധായകന്‍ ഏലിയ സുലൈമാനിന്റെ ‘ഇറ്റ് മസ്റ്റ് ബി പാരഡൈസ്’ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. പലസ്തീന്‍ പ്രതിസന്ധിയെക്കുറിച്ച് തിരക്കഥയെഴുതിക്കൊണ്ടിരിക്കെ അയാളുടെ മുറിയിലേക്കു പറന്നുവീണ കിളിയെ ശുശ്രൂഷിച്ച്, തീറ്റകൊടുത്ത്
Read More

