STANDS
Back to homepageഓര്‍മ്മ – ജോണ്‍പോള്‍
വര്‍ഷങ്ങള്‍… അല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് രണ്ടാമത്തെ ജ്യേഷ്ഠന്‍ ബോംബെയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി. അവധി കഴിഞ്ഞു ബോംബെയ്ക്ക് മടങ്ങുമ്പോള്‍ എറണാകുളത്തെ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍വരെ (അന്ന് അതിന്റെ പേര് നോര്‍ത്ത് സ്റ്റേഷന്‍) ചെന്നു യാത്രയാക്കുക എന്റെയും തൊട്ടു മൂത്ത ജ്യേഷ്ഠന്റെയും പതിവു ചുമതല. സ്റ്റേഷനിലെത്തി. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ അന്ന് തൊട്ടടുത്തു റെയിലിനപ്പുറം ലിസി ഹോസ്പിറ്റലിനോടു
Read Moreമൂല്യങ്ങളുടെ സ്വരലയം – ഗായത്രി
നീലഗിരി മലനിരകളിലെ ഒരു മെയ് മാസം. പ്രകൃതി അതിന്റെ എല്ലാ പ്രഭാവത്തോടും പ്രകാശിച്ചു നില്ക്കുന്ന സമയം. വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍, സുഖമുള്ള തണുപ്പ്, പക്ഷിനിരീക്ഷകരുടെ ആനന്ദകാലം. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന ട്രെയിന്‍, വെള്ളച്ചാട്ടങ്ങളും അരുവികളും എല്ലാംകൊണ്ട് പ്രസന്നവദനയായി നില്‍ക്കുന്ന ആ സമയത്താണ് വിനോദസഞ്ചാരികളെല്ലാം നീലഗിരിയിലേക്ക് പറന്നെത്തുക. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിന്റെ ഇരുവശവും പച്ചപ്പുകൊണ്ട് പ്രസരിച്ചുകിടക്കും. അങ്ങനെ
Read Moreകലയിലെ നൈതികഗൃഹങ്ങള്‍ – സുനില്‍ പി. ഇളയിടം
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ‘കലയുടെ നൈതികമാനം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളിലൊന്നില്‍ എനിക്ക് സംസാരിക്കേണ്ടിവന്നിരുന്നു. കലയ്ക്കും സാഹിത്യത്തിനും മറ്റും നീതിയുക്തമായ ഉള്ളടക്കം വേണം എന്ന നിലയിലാണ് ആ വിഷയം പൊതുവെ അവിടെ മനസ്സിലാക്കപ്പെട്ടത്. മനുഷ്യരുടെ നൈതികചോദനകളെ പ്രചോദിപ്പിക്കാന്‍ പോന്നതാവണം കലാസൃഷ്ടികള്‍ എന്ന നിലയില്‍ വാദഗതികള്‍ ഉന്നയിക്കപ്പെട്ടു. മതാത്മകമായ ധാര്‍മ്മികതാ സങ്കല്പങ്ങളെ കലയില്‍ സന്നിവേശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അത്തരമൊരു സംവാദവേദിയില്‍
Read Moreഓര്‍മ്മകളുടെ കലാപങ്ങള്‍ – രോഷ്‌നി സ്വപ്ന
വിസ്മൃതരുടെ കടല്‍ (വായന, കാഴ്ച, കേള്‍വി) ‘For the dead, and the living, We must bear witness’ – Elie Wiesel രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനൊപ്പമല്ല ഒരിക്കലും സാംസ്‌കാരിക സ്മൃതികളുടെ (Cultural memory) സ്ഥാനം. അത് യാഥാര്‍ത്ഥ്യത്തിനും പ്രാതിനിധ്യ യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരു സംഘര്‍ഷം കൂടിയാണത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ലോകത്തിന്റെ ഓര്‍മ്മകളില്‍ ‘ഹോളോകോസ്റ്റ്’
Read Moreലിലിയാനബ്ലും പരിഭാഷ – വൈക്കം മുരളി
(മെക്‌സിക്കന്‍ കഥ) The Debutante (അരങ്ങേറ്റക്കാരി) അടക്കിവച്ച ശബ്ദത്തോടെയുള്ള കാലടിയൊച്ചകള്‍ പരവതാനി വിരിച്ച ഇടനാഴിയില്‍ മുഴങ്ങിയതിനുശേഷം അവളുടെ വാതിലിനു മുന്നില്‍ പെട്ടന്നില്ലാതായി. ആകെക്കൂടി അവശേഷിച്ചിരുന്ന ശബ്ദം നിയൊണ്‍ വെളിച്ചത്തിന്റെ പ്രഭാവലയത്തില്‍പ്പെട്ട് ശലഭത്തിന്റെ ചിറകടിയൊച്ചകള്‍ മാത്രമായിരുന്നു. ഡെല്‍ഫീനയ്ക്ക് നെറ്റിയില്‍ നിന്നും വിയര്‍പ്പ് മണികള്‍ താഴോട്ടൊലിച്ചിറങ്ങുന്നതായി തോന്നി. ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും അവ വഴികള്‍ കണ്ടെത്തി. അവളുടെ ഹൃദയം അതിവേഗത്തില്‍
Read More