columnist
Back to homepageഅശരണ വീഥിയിലെ നന്മ മരം – രാജേശ്വരി. പി.ആര്‍
അനാഥത്വത്തിന്റെ കയ്പുനീരിലൂടെ അനാഥത്വത്തിന്റെ വഴിയിലൂടെ നടന്നാണ് തെരുവിലെ അനാഥര്‍ക്ക് വഴിവിളക്കായി മുരുകന്‍ മാറിയിരിക്കുന്നത്. അനാഥത്വത്തെക്കുറിച്ചുള്ള അനുഭവങ്ങളും ചിന്തകളും… വിശപ്പാണ് ഇവനെ മനുഷ്യസ്‌നേഹിയാക്കിയത്. തെരുവില്‍ ഒടുങ്ങേണ്ടിയിരുന്ന ബാല്യത്തിനു നേരെ കാരുണ്യത്തിന്റെ കരസ്പര്‍ശമുയര്‍ന്നപ്പോള്‍ കരുണയെന്തെന്ന് അവന്‍ മനസ്സിലാക്കി. ഇന്നവന്‍ തെരുവിന്റെ സന്തതിയായി കരുണ കാത്തിരിക്കുന്നവര്‍ക്ക് ജീവിതത്തുടിപ്പാകുന്ന തെരുവോരം മുരുകനായി. തെരുവിന്റെ പ്രകാശമാണ് എന്നും മുരുകനു ജീവിതത്തില്‍ തുണയായത്. പീരുമേട്ടിലെ
Read Moreബൗദ്ധകേരളത്തിന്റെ ഓര്‍മ്മ – കെ. പി. രമേഷ്
ചാതുര്‍വര്‍ണ്യ പൂര്‍വ്വ കേരളം, ബുദ്ധജൈന ധര്‍മ്മങ്ങളുടെ പ്രബുദ്ധ സാംസ്‌കാരിക കേന്ദ്രമായിരുന്നു എന്ന ചരിത്ര വസ്തുതകളുടെ അവലോകനം പുതിയ കാലം ഒരു പുതിയ ബുദ്ധനെ ആവശ്യപ്പെടുന്നു-ചരിത്രബുദ്ധനും ഹരിതബുദ്ധനും പ്രവാസബുദ്ധനും ചേരുന്ന ഒരു ഇടത്തെ സ്വപ്നംകാണേണ്ട കാലം വന്നുചേര്‍ന്നിരിക്കുന്നു. ബുദ്ധിസത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല കേരളം. പത്തു നൂറ്റാണ്ടിലേറെക്കാലം ബുദ്ധധര്‍മ്മം ജ്വലിച്ചുനിന്ന പ്രവിശ്യയാണ് കേരളം. ധര്‍മ്മടം, മടപ്പള്ളി, കരുനാഗപ്പള്ളി,
Read Moreഅധിവാസയോഗ്യമല്ലാതാകുന്ന ഭൂമി -കെ. ബാബു ജോസഫ്
രണ്ടു തരത്തിലുള്ള ദുരന്തങ്ങള്‍ നമ്മെ ഗ്രസിക്കാറുണ്ട്. ഒന്ന്, അപ്രതീക്ഷിതം; രണ്ട്, പ്രതീക്ഷിതം. ഏകദേശം 75,000 വര്‍ഷം മുന്‍പ് ഇന്‍ഡോനേഷ്യയിലുണ്ടായ ടോബയെന്ന അഗ്നിപര്‍വ്വതത്തിന്റെ സ്‌ഫോടനത്തില്‍ പുറത്തുവന്ന ചാരവും പുകയും ആയിരക്കണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണം ചെയ്യപ്പെട്ടതിന്റെ ഫലമായി, ഭൂമി മുഴുവനും, ആദ്യം ചൂടിന്റെയും ഇരുട്ടിന്റെയും, പിന്നീട് തണുപ്പിന്റെയും ഇരുട്ടിന്റെയും പിടിയിലായത് തികച്ചും അപ്രതീക്ഷിത സംഭവമായിരുന്നു. മനുഷ്യവര്‍ഗ്ഗം ഏറെക്കുറെ
Read Moreമാധ്യമങ്ങള്‍ വിധിക്കുന്ന കുറ്റവും ശിക്ഷയും -ടി.കെ. സന്തോഷ്‌കുമാര്‍
വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മീതേ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും സ്വയം നിര്‍ണ്ണയ സത്യങ്ങള്‍ക്കും മാധ്യമങ്ങളില്‍ വിശേഷിച്ച് ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലും സൈബര്‍ മാധ്യമങ്ങളിലും മേല്‍കൈ ലഭിക്കുന്ന സവിശേഷ സാഹചര്യം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വസ്തുതകള്‍ തീര്‍ത്തും അപ്രധാനമാകുന്നു. മുന്‍വിധി, വൈകാരികത, അമിതാവേശം എന്നിവയെല്ലാം മാധ്യമസംവാദത്തിന്റെയും അഭിപ്രായ രൂപീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു. വസ്തുതകളും യുക്തിയും യാഥാര്‍ത്ഥ്യവും അപ്രധാനമാകുന്നതോടെ വലിയ
Read Moreആരോടാണ് കൂറ്? ഇരയോടോ വേട്ടക്കാരനോടോ -ഡോ. മേരി ജോര്‍ജ്ജ്
കാലം ചെയ്ത പിതാവ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍! എന്റെ മനോദര്‍പ്പണത്തില്‍ അദ്ദേഹത്തിന്റെ രൂപം ഒരു വിശുദ്ധന്റേതെന്നപോലെ നിലകൊള്ളുന്നു. അദ്ദേഹം മലബാറിലെ കുടിയേറ്റക്കാരോടൊപ്പം മലേറിയ, ടൈഫോയിഡ് തുടങ്ങിയ ഭീകരരോഗങ്ങളോട് സദാ സമരത്തിലായിരുന്നു. കുടിയേറ്റക്കാര്‍, ആദിവാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ആതുരസേവനവും അന്നവും എത്തിക്കുന്നതിനായുള്ള നിരന്തര യുദ്ധത്തിലായിരുന്നു അദ്ദേഹം. അന്ന് അത്തരം പിതാക്കന്മാര്‍ കത്തോലിക്കാ സഭയില്‍ പലരുണ്ടായിരുന്നു. അവരോടൊപ്പം കൈകോര്‍ക്കാന്‍
Read More