columnist
Back to homepageആന്ത്രപ്പോസീന്‍ – എന്ന് മുതല്‍, എങ്ങനെ? – ഡോ. ഷാജു തോമസ്
പ്രാപഞ്ചികശക്തികള്‍ ഭൂമിയില്‍ ഏല്പിച്ചിരുന്ന/ഏല്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടിയതോതിലുള്ള മാറ്റങ്ങളാണ് മനുഷ്യന്റെ ഇടപെടലുകള്‍മൂലം ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതാണ് ആന്ത്രപ്പോസീന്‍ യുഗപ്പിറവിക്ക് നിദാനമാകുന്നത്. 2000 മാണ്ട് ഫെബ്രുവരിയില്‍ മെക്‌സിക്കോയിലെ ക്യൂര്‍നവാക്കയില്‍ നടത്തപ്പെട്ട അന്തര്‍ദേശീയ ഭൂമണ്ഡല-ജൈവമണ്ഡല പദ്ധതി (International Geosphere – Biosphere Programme – IGBP) യെ സംബന്ധിച്ച സമ്മേളനത്തില്‍ പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ഇടപെടലുകളെക്കുറിച്ച് തീക്ഷ്ണമായ ചര്‍ച്ച നടക്കുകയാണ്.
Read Moreഅക്ഷരങ്ങളാണ് എന്റെ സ്വത്ത് – പ്രിയ എ.എസ്.
എന്റെ ഒരു കഥയുണ്ട് – പയറുവള്ളികളില്‍ത്തൂങ്ങി നമ്മളൊക്കെ ജീവിതത്തിന്റേതായ പല നിസ്സഹായാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുവള്‍, മുറ്റത്ത് താന്‍ നട്ട പയറുവിത്തുകള്‍ മുളപൊട്ടുന്നതിന്റെയും വള്ളി വീശുന്നതിന്റെയും ആനന്ദത്തില്‍ അഭിരമിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഒരു ചിത്രമാണതില്‍. പയറുവള്ളികളില്‍ത്തൂങ്ങി എന്ന തലക്കെട്ടിനൊരല്‍പ്പം മാറ്റംവരുത്തിയാല്‍ അത് ഞാനായി എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അക്കരവള്ളികളില്‍ത്തൂങ്ങി പ്രിയ എ.എസ്. എന്നതാണ് ഞാന്‍ ആലോചിക്കാറുള്ള
Read Moreചൈത്രനിലാവിന്റെ പൊന്‍പീലികള്‍ – കൈതപ്രം ദാമോദരന്‍ നമ്പൂതിരി / മിനീഷ് മുഴപ്പിലങ്ങാട്
ശ്രോതാക്കളുടെ കാതുകളില്‍ പുതുമഴപോലെ പെയ്തിറങ്ങുന്ന മധുമയമായ പാട്ടുകളും പൊന്നില്‍ കുളിച്ചുനില്‍ക്കുന്ന ചന്ദ്രികാവസന്തം തീര്‍ത്ത പ്രതിഭാധനനായ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ചൈത്രനിലാവിന്റെ പൊന്‍പീലികളായി മാറിയ ആ ഗാനങ്ങള്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച് ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായി തിളങ്ങി നില്‍ക്കുന്നവയാണ്. പൊന്‍മുരളി ഊതും കാറ്റിന്‍ ഈണമലിയും പോലെ അവ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ അലിഞ്ഞുചേര്‍ന്ന് അവരുടെ
Read Moreഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള യുദ്ധമാണ് ജീവിതം – ഡോ. ആനന്ദ്കുമാര്‍/ അഗസ്റ്റിന്‍ പാംപ്ലാനി
നാല്‍പ്പതുവര്‍ഷത്തിലധികമായി മസ്തിഷ്‌കം എന്ന പ്രതിഭാസവുമായി അനുദിനം ഇടപഴകുന്ന വ്യക്തിത്വമാണ് അങ്ങയുടേത്. അത്യന്തം സങ്കീര്‍ണമായ മസ്തിഷ്‌കം ദീര്‍ഘനാളത്തെ ഈ സപര്യയില്‍ അങ്ങയെ എപ്രകാരമാണ് വിസ്മയിപ്പിക്കുന്നത് ? ഒരു അളവുകോല്‍കൊണ്ടാണ് നമ്മള്‍ പലതും അളക്കുന്നത്. ഉദാഹരണത്തിന് നാഴി ഉപയോഗിച്ച് അരിയും മറ്റു ധാന്യങ്ങളും അളക്കുന്നു. ഹൃദയത്തെ കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. മസ്തിഷ്‌കത്തെകുറിച്ചും പഠിക്കാന്‍ ഉപയോഗിക്കുന്നതും അതേ
Read Moreകേരളീയ ശില്പകലയുടെ പരിസരവും പാരമ്പര്യവും – ജ്യോതിലാല്‍ ടി.ജി.
മനുഷ്യസംസ്‌കൃതിയുടെ തുടക്കം മുതല്‍ ശില്പനിര്‍മാണത്തിന് പ്രാധാന്യമുണ്ട്. അതിപ്രാചീനകാലത്ത് അത് ഉപയോഗമൂല്യത്തെമാത്രം കേന്ദ്രീകരിച്ചാണ് ഉണ്ടായത്. ഓരോ ഉപയോഗത്തിനും അനുസൃതമായി രൂപപ്പെടുത്തുക എന്ന പ്രവൃത്തി നടത്തുന്നതിനാല്‍ രൂപപ്പെടുത്തല്‍കല എന്ന അര്‍ത്ഥം വരുന്ന പ്ലാസ്റ്റിക് ആര്‍ട്ട് (Plastic Art) എന്ന് ശില്പകലയെ വിളിക്കുന്നു. ഒരു സ്ഥലത്തില്‍ നിലകൊളളുന്നതിനാല്‍ സ്ഥലകല (Spatial Art) എന്നും പറയാറുണ്ട്. സാമൂഹ്യമണ്ഡലത്തിലുള്ള ശില്പകലയുടെ വളര്‍ച്ച പ്രാചീനസമൂഹത്തിന്റെ
Read More